Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2020: പഞ്ചാബിന് ജയിക്കണോ? ഈ മൂന്ന് മാറ്റങ്ങള്‍ ടീമിന്റെ തലവര മാറ്റിയേക്കും

ദുബായ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 13ാം സീസണില്‍ ഏറ്റവും നിരാശപ്പെടുത്തുന്ന ടീമുകളിലൊന്ന് കിങ്‌സ് ഇലവന്‍ പഞ്ചാബാണ്. കളിച്ച ആറ് മത്സരത്തില്‍ അഞ്ചിലും തോറ്റ അവര്‍ പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനത്താണ്. മികച്ച താരനിരയുണ്ടായിട്ടും അവസരത്തിനൊത്ത് ആരും ഉയരാത്തതത് ടീമിനെ പ്രതിസന്ധിയിലാക്കുന്നു. ഇന്ന് നടക്കുന്ന മത്സരത്തില്‍ കരുത്തരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സാണ് പഞ്ചാബിന്റെ എതിരാളികള്‍. ഇത്തവണ പ്ലേ ഓഫില്‍ കടക്കാന്‍ ഇനി തുടര്‍ ജയങ്ങള്‍ പഞ്ചാബിന് അത്യാവശ്യമാണ്. തുടര്‍ തോല്‍വികള്‍ മറന്ന് വിജയ വഴിയില്‍ തിരിച്ചുവരാന്‍ പഞ്ചാബിനെ സഹായിക്കുന്ന മൂന്ന് മാറ്റങ്ങള്‍ ഏതൊക്കെയാണെന്ന് നോക്കാം.

ഗ്ലെന്‍ മാക്‌സ്‌വെല്ലിനെ ഓപ്പണറാക്കുക

ഗ്ലെന്‍ മാക്‌സ്‌വെല്ലിനെ ഓപ്പണറാക്കുക

കിങ്‌സ് ഇലവന്‍ പഞ്ചാബിനുവേണ്ടി ഈ സീസണില്‍ ഏറ്റവും നിരാശപ്പെടുത്തുന്ന താരം ഗ്ലെന്‍ മാക്‌സ് വെല്ലാണ്. 2014ല്‍ യുഎഇയില്‍ നടന്ന ഐപിഎല്ലില്‍ അഞ്ച് ഇന്നിങ്‌സില്‍ നിന്ന് 300 റണ്‍സുമായി തകര്‍പ്പന്‍ പ്രകടനമാണ് മാക്‌സ് വെല്‍ നടത്തിയത്. ഇതിന്റെ പ്രതീക്ഷയില്‍ മാക്‌സ്‌വെല്ലില്‍ നിന്ന് ടീം ഒരുപാട് പ്രതീക്ഷിച്ചെങ്കിലും മധ്യനിരയില്‍ തുടര്‍ച്ചയായി മാക്‌സ്‌വെല്‍ പരാജയപ്പെടുകയാണ്. ടീമില്‍ നിന്ന് ഏറെക്കുറെ പുറത്താകുമെന്ന അവസ്ഥയിലുള്ള മാക്‌സ് വെല്ലിനെ ഓപ്പണര്‍ റോളിലേക്ക് പരീക്ഷിക്കുന്നത് ടീമിന്റെ തലവര മാറ്റിയേക്കും. കടന്നാക്രമിക്കാന്‍ കെല്‍പ്പുള്ള മാക്‌സ് വെല്ലിന് ആദ്യ പവര്‍പ്ലേയില്‍ ടീമിനുവേണ്ടി നിര്‍ണ്ണായക സംഭാവന ചെയ്യാന്‍ സാധിച്ചേക്കും. രാഹുലിനൊപ്പം മാക്‌സ് വെല്‍ ഓപ്പണറായാല്‍ മായങ്ക് അഗര്‍വാള്‍ മൂന്നാം നമ്പറില്‍ കളിച്ചാല്‍ ടീമിനത് കൂടുതല്‍ ഗുണം ചെയ്‌തേക്കും.

ക്രിസ് ഗെയ്ല്‍ ഓപ്പണറായി എത്തുക

ക്രിസ് ഗെയ്ല്‍ ഓപ്പണറായി എത്തുക

ക്രിസ് ഗെയ്‌ലിനെ ഓപ്പണറായി എത്തിച്ചാല്‍ മായങ്ക് അഗര്‍വാളിനെ മൂന്നാം നമ്പറില്‍ ഇറക്കാം. ഇത് ടീമിന്റെ ടോപ് ഓഡറിന് കൂടുതല്‍ കരുത്ത് നല്‍കും. ഗെയ്ല്‍ എത്തുമ്പോള്‍ മാക്‌സ് വെല്ലിന് വിശ്രമം നല്‍കാവുന്നതാണ്. യുഎഇയിലെ വലിയ മൈതാനങ്ങളില്‍ ഗെയ്‌ലിനെപ്പോലെ ഉയര്‍ന്ന ശാരീരിക ക്ഷമതയുള്ള താരത്തിന്റെ സേവനം പഞ്ചാബിന് അത്യാവശ്യമാണ്. ഏറെ നാളുകളായി ക്രിക്കറ്റ് കളിക്കാതിരിക്കുന്ന ഗെയ്ല്‍ പരിശീലനത്തില്‍ മികച്ച പ്രകടനമാണ് പുറത്തെടുത്തത്. കെ എല്‍ രാഹുലിനൊപ്പം ഓപ്പണറെന്ന നിലയില്‍ മികച്ച റെക്കോഡുള്ളതിനാല്‍ ഗെയ്ല്‍ എത്തിയാല്‍ ടീമിന്റെ ആത്മവിശ്വാസം ഉയരും.

പേസ് കരുത്ത് ഉയര്‍ത്തുക

പേസ് കരുത്ത് ഉയര്‍ത്തുക

നിലവിലെ ടീമില്‍ മുഹമ്മദ് ഷമി,ഷെല്‍ഡോണ്‍ കോട്രല്‍ എന്നിവര്‍ പേസര്‍മാരായി ഉണ്ടെങ്കിലും അവസരത്തിനൊത്ത് ഉയരുന്നില്ല. ഡെത്ത് ഓവറുകളില്‍ ഇരുവരും നന്നായി തല്ലുവാങ്ങുന്നു. കൂടാതെ വിക്കറ്റ് വീഴ്ത്താന്‍ മിടുക്കുകാട്ടുന്നുമില്ല. ഈ സാഹചര്യത്തില്‍ മികച്ചൊരു പേസ് ബൗളറുടെ അഭാവം ടീമിലുണ്ട്. രവി ബിഷ്‌നോയ്,മുജീബുര്‍ റഹ്മാന്‍ എന്നിവര്‍ സ്പിന്‍ നിരയില്‍ പ്രതീക്ഷ നല്‍കുമ്പോള്‍ അതിന് പിന്തുണ നല്‍കാന്‍ നിലവിലെ പേസര്‍മാര്‍ക്കാകുന്നില്ല. ഓള്‍റൗണ്ടര്‍മാരെ പരീക്ഷിച്ചത് പാളിപ്പോയതിനാല്‍ത്തന്നെ മികച്ചൊരു പേസ് ബൗളറുടെ സേവനാണ് പഞ്ചാബിന് ആവിശ്യം.ഹാര്‍ഡസ് വില്‍ജോയിനെ ഈ സീസണില്‍ പഞ്ചാബ് പരീക്ഷിച്ചിട്ടില്ല. ഇഷാന്‍ പോറലിനെയും പഞ്ചാബിന് പരിഗണിക്കാവുന്നതാണ്.

Story first published: Saturday, October 10, 2020, 13:19 [IST]
Other articles published on Oct 10, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+