Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഐപിഎല്‍: എല്ലാവര്‍ക്കും സിക്‌സറടിക്കണം, അവസാന ഓവര്‍ എറിയുന്നവര്‍ സൂക്ഷിക്കണമെന്ന് ജോര്‍ദാന്‍!!

ദുബായ്: ടി20 ക്രിക്കറ്റില്‍ അവസാന ഓവര്‍ എറിയുക വളരെ ബുദ്ധിമുട്ടാണെന്ന് ക്രിസ് ജോര്‍ദാന്‍. കാരണം നന്നായി റണ്‍സ് വഴങ്ങിയാലും, അത് മനസ്സില്‍ നിന്ന് പോവുക എന്നതാണ് പ്രധാനം. അതിന് നര്‍മ ബോധം അത്യാവശ്യമാണെന്നും ജോര്‍ദാന്‍ പറഞ്ഞു. നേരത്തെ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ മത്സരത്തില്‍ ജോര്‍ദാന്‍ അവസാന ഓവറില്‍ 30 റണ്‍സ് വഴങ്ങിയിരുന്നു. ഡെത്ത് ഓവര്‍ സ്‌പെഷ്യലിസ്റ്റ് എന്ന് പേരുള്ള ജോര്‍ദാന്‍ ഇത്രയും റണ്‍സ് വഴങ്ങിയത് അദ്ഭുതമായിരുന്നു. എന്നാല്‍ ഇത് ആര്‍ക്ക് വേണമെങ്കിലും സംഭവിക്കാമെന്ന് ജോര്‍ദാന്‍ വ്യക്തമാക്കി.

1

കഴിഞ്ഞ ദിവസം കിംഗ്‌സ് ഇലവന്‍ പഞ്ചാബിലെ ടീമംഗമായ ഷെല്‍ഡണ്‍ കോട്രെലും 30 റണ്‍സ് ഒരോവറില്‍ നല്‍കിയിരുന്നു. ഷെല്‍ഡണ് മാത്രമല്ല ആര്‍ക്കും ഇങ്ങനെ സംഭവിക്കാം. കാരണം ഡെത്ത് ഓവറുകള്‍ അങ്ങനെയാണ്. ലോകത്തെ തന്നെ ഏറ്റവും മികച്ച ഹിറ്റര്‍മാര്‍ക്കെതിരെയാണ് നിങ്ങള്‍ പന്തെറിയുന്നത് അപ്പോള്‍ ഇങ്ങനൊക്കെ സംഭവിക്കും. ഇതൊക്കെ മറക്കുക എന്നതാണ് പ്രധാനം. അതിനാണ് നിങ്ങള്‍ക്ക് നര്‍മ ബോധം വേണ്ടതെന്നും , അതിലൂടെ മാത്രമേ ഇത് മറികടക്കാന്‍ സാധിക്കൂ എന്നും ജോര്‍ദാന്‍ പറയുന്നു. നല്ല ദിവസങ്ങളേക്കാള്‍ കൂടുതല്‍ ബൗളര്‍ക്ക് മോശം ദിവസങ്ങള്‍ സംഭവിക്കാനാണ് സാധ്യതയെന്നും ജോര്‍ദാന്‍ പറഞ്ഞു

ടി20 ക്രിക്കറ്റില്‍ എല്ലാവര്‍ക്കും സിക്‌സറാണ് അടിക്കാനാണ് താല്‍പര്യം. അവസാന ഓവറുകളില്‍ പന്തെറിയുക എന്നത് ദുഷ്‌കരമാണ്. പക്ഷേ നമ്മള്‍ എപ്പോഴും ശാന്തരായി വേണം അത് ചെയ്യാന്‍. കൃത്യമായി പന്തെറിയുന്നതില്‍ മാത്രമാവണം നമ്മുടെ ശ്രദ്ധ. റണ്‍സ് വഴങ്ങുമോ എന്ന കാര്യത്തെ കുറിച്ച് ചിന്തിക്കരുത്. അത്തരമൊരു രീതിയിലേക്ക് നമ്മള്‍ വന്നാല്‍ ബൗളിംഗ് എളുപ്പമാകും. നിങ്ങള്‍ യോര്‍ക്കര്‍ എറിയുകയാണെങ്കില്‍, അത് കൃത്യമായി വന്നില്ലെങ്കിലോ എന്ന് ആലോചിക്കാനേ പാടില്ല. ചിലപ്പോള്‍ മിസ്സാകാം. പക്ഷേ അതൊന്നും ആലോചിക്കേണ്ട കാര്യമില്ല. യോര്‍ക്കര്‍ എറിയുന്നതിനെ കുറിച്ച് മാത്രമാണ് ചിന്തിക്കേണ്ടതെന്നും ജോര്‍ദാന്‍ വ്യക്തമാക്കി.

ടി20 ഫോര്‍മാറ്റ് എപ്പോഴും ബൗളര്‍മാര്‍ക്ക് ദുസ്വപ്‌നമാണ്. ഈ ഫോര്‍മാറ്റില്‍ മോശം ദിവസങ്ങളായിരിക്കു്ം ബൗളര്‍മാര്‍ക്ക് അധികവും ഉണ്ടാവുക. അതുകൊണ്ട് നര്‍മബോധം ഇതിനെ അതിജീവിക്കാന്‍ അത്യാവശ്യമാണെന്നും ജോര്‍ദാന്‍ പറഞ്ഞു. അതേസമയം കിംഗ്‌സ് ഇലവന്‍ മികച്ച ടീമാണ്. മുഹമ്മദ് ഷമി വേള്‍ഡ് ക്ലാസ് താരമാണ്. വളരെ മികച്ച പേസ് ബൗളറാണ് അദ്ദേഹം. ലോകത്തെ തന്നെ ഏറ്റവും മികച്ചവരില്‍ ഒരാളാണ് അദ്ദേഹം. ഷമിയുമായി സംസാരിക്കുമ്പോള്‍ നമുക്ക് മെച്ചപ്പെടുത്താന്‍ സാധിക്കും. അതേസമയം ക്രിസ് ഗെയ്‌ലിനെ പുറത്തിരുത്തുക എന്നത് ബുദ്ധിമുട്ടേറിയ കാര്യമാണ്. വൈകാതെ തന്നെ അദ്ദേഹം ടീമില്‍ കളിക്കുമെന്നും ജോര്‍ദാന്‍ പറഞ്ഞു.

Story first published: Tuesday, September 29, 2020, 21:59 [IST]
Other articles published on Sep 29, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+