Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഐപിഎല്‍: മുംബൈക്ക് വിജയമൊരുക്കിയത് ക്രുണാല്‍, നാലാം ഓവറില്‍ രോഹിത്തിന്റെ നിര്‍ദേശം കളി മാറ്റി!!

ദുബായ്: മുംബൈ ഇന്ത്യന്‍സിന്റെ ബാറ്റിംഗ് നിരയാണ് പഞ്ചാബിനെതിരെ വിജയം സമ്മാനിച്ചതെന്ന് ആരാധകര്‍ കരുതുന്നുണ്ട്. എന്നാല്‍ സത്യാവസ്ഥ ഇതല്ല. ബൗളിംഗും രോഹിത് ശര്‍മയുടെ ക്യാപ്റ്റന്‍സിയുമാണ് ഇതില്‍ ഏറ്റവും മികച്ച് നിന്നത്. പഞ്ചാബിനെ വീഴ്ത്താന്‍ പാണ്ഡ്യ സഹോദരന്‍മാരെയാണ് രോഹിത് ഉപയോഗിച്ചത്. ബാറ്റിംഗിലും ബൗളിംഗിലും ഇവര്‍ കൃത്യമായി തന്ത്രമൊരുക്കി പഞ്ചാബിനെ തകര്‍ക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചു. നാലാം ഓവറിലാണ് പഞ്ചാബിന്റെ തകര്‍ച്ച തുടങ്ങിയത്.

നാലാം ഓവറിലെ തന്ത്രം

നാലാം ഓവറിലെ തന്ത്രം

മൂന്ന് ഓവറില്‍ പഞ്ചാബ് 33 റണ്‍സടിച്ചു. ശരിക്കും മുംബൈ വിറച്ചിരിക്കുന്ന സമയമായിരുന്നു. കഴിഞ്ഞ കളിയിലെ പോലെ ഓപ്പണിംഗ് വിക്കറ്റില്‍ വലിയൊരു സ്‌കോര്‍ പിറന്നാല്‍ മുംബൈ കളി തന്നെ കൈവിടുമായിരുന്നു. ക്രുണാല്‍ പാണ്ഡ്യയെ രോഹിത്ത് നാലാം ഓവറില്‍ തന്നെ കൊണ്ടുവന്നു. കളി ഇവിടെ നിന്നാണ് മാറിയത്. ആദ്യ ഓവറില്‍ നാല് റണ്‍സ് മാത്രമാണ് ക്രുണാല്‍ വഴങ്ങിയത്. രാഹുലും മായങ്കും ക്രുണാലിനെ നേരിടാന്‍ ബുദ്ധിമുട്ടി. അടുത്ത ഓവറില്‍ കരുണ്‍ നായരെ പുറത്താക്കി പഞ്ചാബിന്റെ തകര്‍ച്ചയും ആരംഭിച്ചത് ക്രുണാലായിരുന്നു.

എന്താണ് തന്ത്രം

എന്താണ് തന്ത്രം

ഓഫ് സൈഡില്‍ ഫുള്‍ ലെങ്ത് പന്തെറിയുക എന്നതായിരുന്നു ക്രുണാല്‍ ഒരുക്കിയ തന്ത്രം. ഒരോവറില്‍ മൂന്ന് പന്തുകളാണ് ക്രുണാല്‍ യോര്‍ക്കര്‍ എറിഞ്ഞത്. ഈ സമ്മര്‍ദമാണ് ബുംറയുടെ ഓവറില്‍ മായങ്ക് അഗര്‍വാളിന്റെ വിക്കറ്റിലേക്ക് വഴിമാറിയത്. വസീ അക്രം മോഡല്‍ എന്നാണ് പാണ്ഡ്യ സഹോദരന്‍മാര്‍ യോര്‍ക്കറുകളെ വിശേഷിപ്പിക്കുന്നത്. ബാറ്റിംഗ് വളരെ എളുപ്പമായ ഈ സമയത്ത് കൃത്യമായ പ്ലാനിംഗോടെ പന്തെറിയേണ്ടത് അത്യാവശ്യമാണെന്ന് ക്രുണാല്‍ പറയുന്നു. ഓഫ് സൈഡിലേക്ക് പന്ത് വരുമ്പോള്‍ അത് വലിച്ചടിക്കാന്‍ ബാറ്റ്‌സ്മാന്‍മാര്‍ ശ്രമിക്കുകയും, അത് ഫീല്‍ഡറുടെ കൈയ്യില്‍ അവസാനിക്കുകയും ചെയ്യും. 2008ലെ ഐപിഎല്ലില്‍ ഷെയ്ന്‍ വോണ്‍ നടപ്പാക്കിയ തന്ത്രമാണിത്.

രോഹിത്തിന്റെ തന്ത്രം

രോഹിത്തിന്റെ തന്ത്രം

ക്രുണാലിന്റെ കൊണ്ടുവന്നത് മാത്രമല്ല, രോഹിത്തിന്റെ തീരുമാനങ്ങള്‍ പലതും വിജയിച്ച മത്സരം കൂടിയായിരുന്നു ഇത്. പൊള്ളാര്‍ഡിനെ അഞ്ചാമത്ത് ഇറക്കാനുള്ള രോഹിത്തിന്റെ തീരുമാനം വിജയമായി. 20 പന്തില്‍ 47 റണ്‍സടിച്ചിരുന്നു പൊള്ളാര്‍ഡ്. ബുംറയെ കൃ്ത്യമായി ഇടവേളകളില്‍ കൊണ്ടുവന്ന് മത്സരം ഉറപ്പിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചത് രോഹിത്താണ്. മത്സരത്തിലെ ഫീല്‍ഡിംഗും രോഹിത്തൊരുക്കിയതായിരുന്നു. ബുംറ പന്തെറിയുമ്പോള്‍ ഫൈന്‍ ലെഗില്‍ ഫീല്‍ഡറെ നിര്‍ത്തി റണ്ണൊഴുക്ക് തന്നെ തടയാനും രോഹിത്തിന് സാധിച്ചു. ശരിക്കും അമ്പരിപ്പിച്ച് തീരുമാനമായിരുന്നു ഇത്.

ബാറ്റ് കൊണ്ട് ഹര്‍ദിക്

ബാറ്റ് കൊണ്ട് ഹര്‍ദിക്

ക്രുണാല്‍ പന്ത് കൊണ്ട് തിളങ്ങിയപ്പോള്‍ ബാറ്റ് കൊണ്ടാണ് ഹര്‍ദിക് പാണ്ഡ്യ തിളങ്ങിയത്. പൊള്ളാര്‍ഡിനൊപ്പം അവസാന 24 പന്തില്‍ 60 റണ്‍സിലേറെ പാണ്ഡ്യ അടിച്ചെടുത്തു. അവസാന ഓവറില്‍ 25 റണ്‍സാണ് പിറന്നത്. ഓഫ് സ്പിന്നറെ അവസാന ഓവറില്‍ നേരിട്ടത് വളരെ എളുപ്പമായിരുന്നുവെന്ന് പാണ്ഡ്യ പറഞ്ഞു. പൊള്ളാര്‍ഡും ഞാനും എത്രയോ തവണ ഇത്തരത്തില്‍ വിജയിപ്പിച്ചിട്ടുണ്ട്. ഞങ്ങള്‍ രണ്ട് പേരും ക്രീസിലെത്തിയത് വെടിക്കെട്ടുണ്ടാവുമെന്ന സന്ദേശത്തോടെയാണ്. 192 ആയിരുന്നില്ല ലക്ഷ്യം. പക്ഷേ അത് സാധ്യമായി. അവസാന ഓവറില്‍ സ്പിന്നര്‍ വന്നത് കാര്യങ്ങള്‍ എളുപ്പമാക്കിയെന്നും ഹര്‍ദിക് പറഞ്ഞു.

Story first published: Friday, October 2, 2020, 13:57 [IST]
Other articles published on Oct 2, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+