Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2020: ഇത്രയായിട്ടും അവര്‍ പഠിക്കുന്നില്ല, കൊല്‍ക്കത്ത ആ തെറ്റ് ആവര്‍ത്തിക്കുന്നുവെന്ന് ചോപ്ര!!

ദുബായ്: കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ഒരേ തെറ്റുകള്‍ ആവര്‍ത്തിച്ചാണ് തോല്‍വികള്‍ ഏറ്റുവാങ്ങുന്നതെന്ന് മുന്‍ ഇന്ത്യന്‍ താരം ആകാശ് ചോപ്ര. കിംഗ്‌സ് ഇലവന്‍ പഞ്ചാബിനെതിരെ അവര്‍ ഉപയോഗിച്ച തന്ത്രങ്ങള്‍ ചോദ്യങ്ങള്‍ ഉയര്‍ത്തുന്നവയാണ്. അവരുടെ ബാറ്റിംഗ് നിരയെയോ ബൗളിംഗ് നിരയെയോ ഉപയോഗിച്ച രീതി തീര്‍ത്തും തെറ്റാണെന്നും ചോപ്ര കുറ്റപ്പെടുത്തി. ഇതൊന്നും പക്ഷേ പഞ്ചാബിന്റെ പ്രകടനത്തെ കുറച്ചുകാണുന്നില്ല. മുഹമ്മദ് ഷമിയുടേത് ഗംഭീര പ്രകടനമായിരുന്നു. ത്രിപാഠിയെയും ദിനേഷ് കാര്‍ത്തിക്കിനെയും ഒരേ ഓവറിലാണ് ഷമി പുറത്താക്കിയതെന്നും, അത് എടുത്ത് പറയേണ്ടതാണെന്നും ആകാശ് ചോപ്ര പറഞ്ഞു.

1

മാക്‌സ്വെല്‍ നന്നായി എറിഞ്ഞ ഓവറില്‍ നിതീഷ് റാണയെ തുടക്കത്തില്‍ തന്നെ പുറത്താക്കി. പത്ത് റണ്‍സിനുള്ളിലാണ് കെകെആറിന് മൂന്ന് വിക്കറ്റുകള്‍ നഷ്ടമായത്. പഞ്ചാബിന് ഇതിലും മികച്ച തുടക്കം ഇനി ലഭിക്കാനില്ലെന്നും ചോപ്ര പറഞ്ഞു. എന്നാല്‍ കെകെആറിന്റെ ബാറ്റിംഗ് ഓര്‍ഡറിനെ കുറിച്ച് ചോദ്യങ്ങള്‍ മുന്നിലുണ്ട്. എന്താണ് അവര്‍ ചെയ്യുന്നത്. ദിനേഷ് കാര്‍ത്തിക് ഫോമൗട്ടിലാണ്. റണ്‍സ് സ്‌കോര്‍ ചെയ്യാന്‍ കഴിയാത്ത ഒരു താരത്തെ ടോപ് ഓര്‍ഡറില്‍ ഇറക്കാനാണ് കെകെആര്‍ ശ്രമിക്കുന്നത്. അത് എത്ര ആലോചിച്ചിട്ടും മനസ്സിലാവുന്നില്ല. ഇയാന്‍ മോര്‍ഗന്‍ സാമാന്യം നല്ല ഫോമിലാണ് കളിക്കുന്നത്. എന്നാല്‍ അദ്ദേഹത്തെ വളരെ പിന്നിലാണ് കളിപ്പിക്കുന്നത്.

ചില സമയങ്ങളില്‍ കെകെആര്‍ നാലാം നമ്പറില്‍ സുനില്‍ നരെയ്‌നെ കളിപ്പിക്കുന്നത് കാണാം. എന്നാല്‍ ചിലപ്പോള്‍ വാലറ്റത്ത് അദ്ദേഹത്തെ കളിപ്പിക്കുന്നതും കാണാം. ഓരോ താരവും എന്താണ് ചെയ്യേണ്ടതെന്ന് കാര്യത്തില്‍ അവര്‍ക്ക് തന്നെ വ്യക്തതയില്ല. കെകെആറിനുള്ളില്‍ ചിലപ്പോള്‍ ആ ധാരണയുണ്ടാവാം. പക്ഷേ കളത്തില്‍ അതൊന്നും കാണുന്നില്ല, അവര്‍ ടീമിനെ മാറ്റി കൊണ്ടിരിക്കുകയാണെന്നും ചോപ്ര പറഞ്ഞു. മൂന്ന് വിക്കറ്റുകള്‍ വീണ ശേഷം ഒരു ഓവറില്‍ പത്ത് റണ്‍സെന്ന നിരക്കില്‍ കെകെആര്‍ സ്‌കോര്‍ ചെയ്യുന്നതാണ് കണ്ടത്. എന്നാല്‍ മുരുഗന്‍ അശ്വിനും രവി ബിഷ്‌ണോയിയും ഗംഭീരമായി പന്തെറിഞ്ഞ് പഞ്ചാബിനെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നുവെന്നും ചോപ്ര പറഞ്ഞു.

ബിഷ്‌ണോയിയും അശ്വിനും ആദ്യ ഓവറില്‍ റണ്‍സ് നന്നായി വഴങ്ങിയ ശേഷമാണ് തിരിച്ചുവന്നതെന്നും ചോപ്ര പറഞ്ഞു. കെകെആര്‍ 180 റണ്‍സെങ്കിലും അടിച്ചിരുന്നെങ്കില്‍ കളി മാറുമായിരുന്നു. എന്നാല്‍ ചേസ് ചെയ്യുന്ന ടീമിന് അനുകൂലമായിട്ടാണ് കളി മാറിയതെന്നും ചോപ്ര വ്യക്തമാക്കി. അതേസമയം ബൗളിംഗ് ലൈനപ്പും മോശമായിട്ടാണ് കെകെആര്‍ ഉപയോഗിച്ചത്. ഫെര്‍ഗൂസനെ പോലൊരു ബൗളറെ പവര്‍പ്ലേയില്‍ ഉപയോഗിച്ചില്ല. അദ്ദേഹം പവര്‍പ്ലേയില്‍ പന്തെറിയില്ല എന്ന് തീരുമാനിച്ചിട്ടുണ്ടോ. എന്തായാലും ആ തീരുമാനം മനസ്സിലാവാന്‍ കുറച്ച് ബുദ്ധിമുട്ടുള്ളതാണ്. വിക്കറ്റുകള്‍ വീഴ്ത്താന്‍ സാധിക്കാത്ത ഘട്ടത്തില്‍ പോലും കെകെആറിന് ഫെര്‍ഗൂസനെ കൊണ്ടുവരാനായില്ല.

12ാം ഓവറിലാണ് ഫെര്‍ഗൂസന്‍ പന്തെറിയാന്‍ എത്തുന്നത്. വിക്കറ്റുകള്‍ വീഴ്ത്താന്‍ കെല്‍പ്പുള്ള ഒരു ബൗളര്‍ക്ക് പന്ത് നല്‍കാത്തത് അദ്ഭുതകരമായ കാര്യമാണ്. ക്രിസ് ഗെയ്ല്‍ ബാറ്റ് ചെയ്യുമ്പോള്‍ സ്പിന്നര്‍മാരെ കൊണ്ട് തുടര്‍ച്ചയായി എറിയിച്ചതും ഞെട്ടിക്കുന്തായിരുന്നു. പേസര്‍മാര്‍ വരുമ്പോഴേക്ക് ഗെയ്‌ലിന് ക്രീസില്‍ നിന്ന് സെറ്റാവാന്‍ ഇത് അവസരമൊരുക്കി. ബാറ്റ് ചെയ്തപ്പോള്‍ അവര്‍ക്ക് ഒരുപാട് റണ്‍സ് സ്‌കോര്‍ ചെയ്യാന്‍ സാധിച്ചില്ല. എന്നാല്‍ അത് ഡിഫന്‍ഡ് ചെയ്യുന്നതിനുള്ള ബൗളിംഗ് മികവും കെകെആറില്‍ നിന്നുണ്ടായില്ല. രണ്ട് വിക്കറ്റുകളാണ് വീഴ്ത്തിയത്. ഡല്‍ഹിയെ വീഴ്ത്തിയത് ഒഴിച്ചാല്‍ മറ്റ് കാര്യമായിട്ടുള്ള പ്രകടനങ്ങള്‍ കെകെആര്‍ നടത്തിയിട്ടില്ലെന്നും ആകാശ് ചോപ്ര പറഞ്ഞു.

Story first published: Tuesday, October 27, 2020, 16:50 [IST]
Other articles published on Oct 27, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+