Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2020: ആദ്യ രണ്ടിലേക്ക് നോട്ടവുമായി ആർസിബി,കൊല്‍ക്കത്തയ്ക്കും ജയിക്കണം, തുല്യ ശക്തികള്‍!!

ദുബായ്: ഐപിഎല്ലില്‍ ഇന്ന് തുല്യ ശക്തികളുടെ പോരാട്ടം. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും വിരാട് കോലിയുടെ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരും തമ്മിലാണ് മത്സരം. ഇരുടീമുകള്‍ക്കും വിജയം അനിവാര്യമാണ്. ആര്‍സിബിക്ക് ജയിച്ചാല്‍ രണ്ടാം സ്ഥാനത്തേക്ക് വരാനുള്ള സാധ്യതയുണ്ട്. അത് വിട്ടുകളയാന്‍ ഒരിക്കലും വിരാട് കോലി തയ്യാറായേക്കില്ല. കൊല്‍ക്കത്തയുടെ ബാറ്റിംഗ് നിര ഇപ്പോഴും ഫോമില്ലായിട്ടില്ല എന്നതാണ് പ്രശ്‌നം. അവരുടെ ബൗളിംഗ് നിര ഗംഭീരമായി തന്നെ പന്തെറിയുന്നുണ്ട്. ലോക്കി ഫെര്‍ഗൂസന്‍ കൂടി വന്നതോടെ ടൂര്‍ണമെന്റിലെ ഏറ്റവും ഭയപ്പെടേണ്ട ടീമായി കൊല്‍ക്കത്ത മാറിയിരിക്കുകയാണ്.

IPL 2020 : KKR Looks For Payback Vs RCB | Oneindia Malayalam
1

ഒമ്പത് കളിയില്‍ നിന്ന് 12 പോയിന്റുണ്ട് ആര്‍സിബിക്ക്. ഇത്രയും കളിയില്‍ നിന്ന് 10 പോയിന്റ് കെകെആറിനും ഉണ്ട്. ഇനിയുള്ള ഓരോ തോല്‍വിക്കും ഇരുടീമുകളും വലിയ വില നല്‍കേണ്ടി വരും. അതുകൊണ്ട് കടുത്ത പോരാട്ടം തന്നെ ഇത്തവണ പ്രതീക്ഷിക്കാം. ബാംഗ്ലൂര്‍ നിരയില്‍ ബാറ്റിംഗ് സാമാന്യം നല്ല ഭേദത്തിലാണ്. നല്ല തുടക്കം നല്‍കാന്‍ ദേവദത്ത് പടിക്കലിനും ആരോണ്‍ ഫിഞ്ചിനും സാധിക്കുന്നുണ്ട്. എന്നാല്‍ ഫിഞ്ച് ഇപ്പോഴും വലിയ ഫോമിലേക്ക് തിരിച്ചെത്തിയിട്ടില്ല. അതുണ്ടായാല്‍ ആര്‍സിബിക്ക് എന്ത് വലിയ സ്‌കോറും മറികടക്കാന്‍ സാധിക്കും. ക്യാപ്റ്റന്‍ വിരാട് കോലിയും അത്ര വലിയ ഫോമിലല്ല. ഒരുപാട് പന്തുകള്‍ അദ്ദേഹം പാഴാക്കുന്നുണ്ട്. അവസാനത്തേക്ക് അടിച്ചുതകര്‍ക്കുകയെന്ന കോലിയുടെ പുതിയ രീതി വേണ്ടത്ര ഫലം കാണുന്നില്ല.

കൊല്‍ക്കത്ത നിരയുടെ ബാറ്റിംഗാണ് ഏറ്റവും മോശം. ശുഭ്മാന്‍ ഗില്ലും രാഹുല്‍ ത്രിപാഠിയും കളിക്കുന്നുണ്ടെങ്കിലും ഒരു വെടിക്കെട്ട് തുടക്കം അവര്‍ക്ക് ഇപ്പോഴും ലഭിക്കുന്നില്ല. ഗില്‍ ഒരുപാട് പന്തുകള്‍ പാഴാക്കുകയും ചെയ്യുന്നു. പേസര്‍മാരെ നേരിടുന്നതില്‍ അദ്ദേഹത്തിനുള്ള ദൗര്‍ബല്യം എല്ലാ ടീമുകളും മുതലെടുക്കുന്നുണ്ട്. ത്രിപാഠിക്ക് സ്ഥിരതയില്ല എന്നത് വലിയ പ്രശ്‌നമാണ്. ആേ്രന്ദ റസ്സലും, നിതീഷ് റാണയും ഇതുവരെ കഴിവിനൊത്ത പ്രകടനം നടത്തിയിട്ടില്ല. ഇയാന്‍ മോര്‍ഗന്റെ ചുമലിലേക്ക് കൂടുതല്‍ ഭാരം നല്‍കുന്നതാണ് ഇവരുടെ മോശം പ്രകടനങ്ങള്‍. ദിനേഷ് കാര്‍ത്തിക് ഫോം കണ്ടെത്തിയത് മോര്‍ഗന് ആശ്വാസമാണ്.

അതേസമയം എബി ഡിവില്യേഴ്‌സിനെ കൊല്‍ക്കത്ത ബൗളര്‍മാര്‍ എങ്ങനെ നേരിടുമെന്നത് നിര്‍ണായകമാണ്. മത്സരത്തില്‍ ആര്‍സിബിയെ കരുത്തുറ്റതാക്കുന്നത് ഡിവില്യേഴ്‌സിന്റെ സാന്നിധ്യമാണ്. കുറഞ്ഞ ഓവറില്‍ അദ്ദേഹമുണ്ടാക്കുന്ന ഇംപാക്ട് വലുതാണ്. പാറ്റ് കമ്മിന്‍സ് വേണ്ടത്ര മികവിലേക്ക് ഉയരാത്തത് കൊല്‍ക്കത്തയുടെ ആശങ്കയാണ്. സുനില്‍ നരെയ്ന്‍ ആര്‍സിബിക്കെതിരെ കളിക്കാനാണ് സാധ്യത. വരുണ്‍ ചക്രവര്‍ത്തിക്കൊപ്പം നരെയ്ന്‍ വരുന്നത് ബൗളിംഗിനെ കരുത്തുറ്റതാക്കും. ഒപ്പം ചില വെടിക്കെട്ട് ബാറ്റിംഗും നരെയ്ന്‍ നടത്തും. ഇന്ന് ജയിക്കുന്നവര്‍ പ്ലേ ഓഫ് സാധ്യത വര്‍ധിപ്പിക്കാന്‍ സാധിക്കും. അതുകൊണ്ട് ഏറ്റവും മികച്ച പ്രകടനം ഇവരില്‍ നിന്നുണ്ടാവും.

Story first published: Wednesday, October 21, 2020, 21:48 [IST]
Other articles published on Oct 21, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+