വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2020: ജയിച്ചു 'തുടങ്ങി' ആര്‍സിബി — കോലിക്ക് പുതിയൊരു പൊൻതൂവൽ, ഒപ്പം നഷ്ടവും

സീസണിലെ ആദ്യ ജയം കരസ്ഥമാക്കിയിരിക്കുകയാണ് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍. ദുബായ് രാജ്യാന്തര സ്‌റ്റേഡിയത്തില്‍ നടന്ന മൂന്നാം മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ 10 റണ്‍സിനാണ് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ തോല്‍പ്പിച്ചത്. 15 ആം ഓവര്‍വരെ അനായാസം ബാറ്റു ചെയ്ത സണ്‍റൈസേഴ്‌സിനെ ലെഗ് സ്പിന്നര്‍ യുസ്‌വേന്ദ്ര ചഹല്‍ കറക്കിവീഴ്ത്തുകയായിരുന്നു.

വിക്കറ്റുവീഴ്ച്ച

മനീഷ് പാണ്ഡെ (34), ജോണി ബെയര്‍സ്‌റ്റോ (61), വിജയ് ശങ്കര്‍ (0) എന്നീ വമ്പനടിക്കാരുടെ വിക്കറ്റുകള്‍ ചഹല്‍ നേടി. ശേഷം ചീട്ടുകൊട്ടാരം കണക്കെയാണ് ഹൈദരാബാദ് വീണുടഞ്ഞത്. ശിവം ദൂബെയും നവ്ദീപ് സെയ്‌നിയും രണ്ടു വിക്കറ്റുകള്‍ വീതം കരസ്ഥമാക്കി. ഡെയ്ല്‍ സ്റ്റെയ്‌നുമുണ്ട് ഒരു വിക്കറ്റ്. ബാംഗ്ലൂര്‍ നിരയില്‍ ആറു പേര്‍ക്കാണ് നായകന്‍ കോലി പന്തുകൊടുത്തത്. ഇവരില്‍ ഉമേഷ് യാദവിനും വാഷിങ്ടണ്‍ സുന്ദറിനും വിക്കറ്റെടുക്കാനായില്ല.

ദേവ്ദത്ത് തിളങ്ങി

നേരത്തെ, ടോസ് ജയിച്ച ഹൈദരാബാദ് ബാംഗ്ലൂരിനെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. സ്വപ്‌നതുടക്കമാണ് അരങ്ങേറ്റക്കാരനും മലയാളിയുമായ ദേവ്ദത്ത് പടിക്കല്‍ ബാംഗ്ലൂരിന് സമ്മാനിച്ചത്. ഒരുഭാഗത്ത് ഓസീസ് നായകന്‍ ആരോണ്‍ ഫിഞ്ചിനെ കാഴ്ച്ചക്കാരനാക്കി ദേവ്ദത്ത് അനായാസം ബൗണ്ടറികള്‍ കണ്ടെത്തി. ആദ്യ വിക്കറ്റില്‍ 90 റണ്‍സ് കൂട്ടിച്ചേര്‍ത്താണ് പടിക്കല്‍ മടങ്ങിയത് (42 പന്തില്‍ 56). മത്സരത്തില്‍ നായകന്‍ വിരാട് കോലിക്ക് (14) കാര്യമായി തിളങ്ങാന്‍ സാധിച്ചില്ല.

പട്ടികയിൽ മുന്നിൽ

എന്നാല്‍ അവസാന ഓവറുകളില്‍ വെടിക്കെട്ട് തീര്‍ത്ത എബി ഡിവില്ലേഴ്‌സ് ടീമിനെ പൊരുതാവുന്ന സ്‌കോറില്‍ എത്തിച്ചു. 2 സിക്‌സും 4 ഫോറുമടക്കം 30 പന്തില്‍ 51 റണ്‍സാണ് ഡിവില്ലേഴ്‌സ് കുറിച്ചത്. എന്തായാലും ജയത്തോടെ പോയിന്റ് പട്ടികയില്‍ ഒന്നാമത് വന്നിരിക്കുകയാണ് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍. റണ്‍നിരക്ക് അടിസ്ഥാനപ്പെടുത്തുമ്പോള്‍ ചെന്നൈയ്ക്കും മുകളില്‍ ആര്‍സിബി തുടരുന്നു.

കോലിക്ക് നേട്ടം

സീസണിലെ ആദ്യ ജയം ബാംഗ്ലൂര്‍ ടീമിന് നല്‍കുന്ന ആത്മവിശ്വാസം ഒട്ടും ചെറുതല്ല. ഐപിഎല്‍ കിരീടമില്ലെന്ന പേരുദോഷം കോലിയുടെ ടീമിന് ഇനിയും മാറ്റേണ്ടതുണ്ട്. ഇതേസമയം, ബാംഗ്ലൂരിന്റെ ജയം വിരാട് കോലിയുടെ തൊപ്പിയില്‍ മറ്റൊരു പൊന്‍തൂവല്‍ കൂടി ചാര്‍ത്തുന്നുണ്ട്. ആര്‍സിബി ക്യാപ്റ്റനായുള്ള കോലിയുടെ 50 -മത്തെ ജയമാണ് ഹൈദരാബാദുമായുള്ളത്. ഐപിഎല്‍ ചരിത്രത്തില്‍ത്തന്നെ 50 ജയങ്ങള്‍ പിന്നിടുന്ന നാലാമത്തെ ക്യാപ്റ്റനാണ് വിരാട് കോലി.

ധോണി ഒന്നാമൻ

ചെന്നൈ സൂപ്പര്‍ കിങ്‌സ് നായകന്‍ മഹേന്ദ്ര സിങ് ധോണിയാണ് പട്ടികയില്‍ മുന്നില്‍. ധോണിക്ക് കീഴില്‍ 101 മത്സരങ്ങള്‍ ഇതുവരെ ചെന്നൈ ജയിച്ചിട്ടുണ്ട്. മുന്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ക്യാപ്റ്റന്‍ ഗൗതം ഗംഭീര്‍ രണ്ടാം സ്ഥാനം അലങ്കരിക്കുന്നു. ഗംഭീറിന്റെ കാലത്ത് 71 മത്സരങ്ങള്‍ കൊല്‍ക്കത്ത ജയിച്ചിട്ടുണ്ട്. 60 മത്സരങ്ങളില്‍ മുംബൈ ഇന്ത്യന്‍സിനെ ജയിപ്പിച്ച രോഹിത് ശര്‍മയാണ് നാലാം സ്ഥാനത്ത്.

നഷ്ടം

ഇതേസമയം, സണ്‍റൈസേഴ്‌സിന് എതിരെ ഏറ്റവും കൂടുതല്‍ റണ്‍സടിക്കുന്ന താരമെന്ന റെക്കോര്‍ഡ് കയ്യകലത്തുവെച്ചാണ് കോലിക്ക് നഷ്ടപ്പെട്ടത്. 20 റണ്‍സ് നേടിയിരുന്നെങ്കില്‍ ഈ റെക്കോര്‍ഡ് കോലിയുടെ പേരിലാകുമായിരുന്നു. എന്നാല്‍ മത്സരത്തില്‍ 14 റണ്‍സില്‍ ബാംഗ്ലൂര്‍ നായകന്‍ പുറത്തായി. നിലവില്‍ ഷെയ്ന്‍ വാട്‌സനാണ് സണ്‍റൈസേഴ്‌സിനെതിരെ ഏറ്റവുമധികം റണ്‍സ് കണ്ടെത്തിയ ബാറ്റ്‌സ്മാന്‍.

Story first published: Tuesday, September 22, 2020, 0:14 [IST]
Other articles published on Sep 22, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X