വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2020: ആര്‍സിബി X ഹൈദരാബാദ്, മുഖാമുഖം പോരാട്ടത്തില്‍ ആരാണ് കേമന്‍?

ദുബായ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 13ാം സീസണില്‍ ആരാധകര്‍ കാത്തിരുന്ന പോരാട്ടം ഇന്നാണ്. ഇന്ത്യന്‍ നായകന്‍ വിരാട് കോലി നയിക്കുന്ന റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു ഇന്ന് സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെയാണ് നേരിടുന്നത്. ആരാധക പിന്തുണയില്‍ ഏറെ മുന്നിലുള്ള ടീമാണ് ആര്‍സിബി. പതിവില്‍ നിന്ന് വ്യത്യസ്തമായി ഇത്തവണ സംതുലിതമായ ടീമാണ് ആര്‍സിബയുടേത്. ഡേവിഡ് വാര്‍ണര്‍ നയിക്കുന്ന സണ്‍റൈസേഴ്‌സ് ഹൈദരാബാദും നിസാരരല്ല. 2016 സീസണിലെ ഐപിഎല്ലില്‍ ആര്‍സിബിയെ തോല്‍പ്പിച്ചാണ് ഹൈദരാബാദ് കന്നിക്കിരീടം നേടിയത്. ഇരു ടീമും തമ്മിലുള്ള കളിക്കണക്കുകള്‍ പരിശോധിക്കാം.


മുഖാമുഖം പോരാട്ടം

മുഖാമുഖം പോരാട്ടം

ഇതുവരെ 15 തവണയാണ് ഇരു ടീമും നേര്‍ക്കുനേര്‍ പോരടിച്ചത്. ഇതില്‍ എട്ട് തവണയും ഹൈദരാബാദിന് മുന്നില്‍ ആര്‍സിബി മുട്ടുകുത്തി. ആറ് മത്സരത്തില്‍ ആര്‍സിബിയും ജയിച്ചപ്പോള്‍ ഒരു മത്സരം ഫലം കാണാതെ പോയി. ഇത് ഇന്ത്യയിലെ കണക്കുകളാണ്. ഇത്തവണ മത്സരം യുഎഇയിലായതിനാല്‍ത്തന്നെ ആര്‍ക്കും ആധിപത്യം അവകാശപ്പെടാന്‍ സാധിക്കില്ല. താരസമ്പന്നതയില്‍ ആര്‍സിബി അല്‍പ്പം മുന്നിട്ട് നില്‍ക്കുന്നുണ്ടെങ്കിലും ഹൈദരാബാദും മോശം നിരയല്ല.

മികച്ച ടീം സ്‌കോര്‍-കുറഞ്ഞ ടീം സ്‌കോര്‍

മികച്ച ടീം സ്‌കോര്‍-കുറഞ്ഞ ടീം സ്‌കോര്‍

ഇരു ടീമുകളും നേര്‍ക്കുനേര്‍ എത്തിയ മത്സരത്തില്‍ ഉയര്‍ന്ന ടീം ടോട്ടല്‍ എന്ന ബഹുമതി ഹൈദരാബാദിനാണ്. അവസാന സീസണില്‍ ആര്‍സിബിക്കെതിരേ 231 റണ്‍സാണ് ഹൈദരാബാദ് അടിച്ചെടുത്തത്. മത്സരത്തില്‍ വാര്‍ണറും ബെയര്‍സ്‌റ്റോയും ഹൈദരാബാദിനുവേണ്ടി സെഞ്ച്വറി നേടി. 118 റണ്‍സിന് ആര്‍സിബി ഈ മത്സരത്തില്‍ പരാജയപ്പെടുകയും ചെയ്തു.

ആര്‍സിബി

ഹൈദരാബാദിനെതിരേ ആര്‍സിബിയുടെ ഉയര്‍ന്ന ടീം ടോട്ടല്‍ 2016ല്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ നേടിയ 227 റണ്‍സാണ്. കോലിയുടെയും ഡിവില്ലിയേഴ്‌സിന്റെയും അര്‍ധ സെഞ്ച്വറിയാണ് മത്സരത്തില്‍ ബംഗളൂരുവിന് കരുത്തായത്. 45 റണ്‍സിന് ആര്‍സിബി മത്സരം ജയിക്കുകയും ചെയ്തു.

ആര്‍സിബി

കുറഞ്ഞ ടീം ടോട്ടല്‍ ആര്‍സിബിക്കാണ്. 2019ല്‍ 113 റണ്‍സിനാണ് ഹൈദരാബാദിനോട് ആര്‍സിബി ഓള്‍ ഔട്ടായത്. ഹൈദരാബാദിന്റെ 231 റണ്‍സ് പിന്തുടരുമ്പോഴായിരുന്നു ആര്‍സിബിയുടെ ഈ കൂട്ടത്തകര്‍ച്ച. മത്സരത്തില്‍ 118 റണ്‍സിനാണ് ഹൈദരാബാദ് ജയിച്ചത്.2015 സീസണില്‍ നേടിയ 135 റണ്‍സാണ് ഹൈദരാബാദിന്റെ കുറവ് ടോട്ടല്‍. 11 ഓവര്‍ മാത്രം നടന്ന മത്സരത്തിലാണിത്.

കൂടുതല്‍ റണ്‍സ്-വിക്കറ്റ്

കൂടുതല്‍ റണ്‍സ്-വിക്കറ്റ്

ഇരു ടീമും തമ്മിലുള്ള പോരാട്ടത്തില്‍ കൂടുതല്‍ റണ്‍സ് വാര്‍ണറുടെ പേരിലാണ്. 562 റണ്‍സാണ് ഹൈദരാബാദ് നായകന്‍ ആര്‍സിബിക്കെതിരേ നേടിയത്. രണ്ടാം സ്ഥാനത്ത് ആര്‍സിബി നായകന്‍ കോലിയാണ്. 504 റണ്‍സാണ് കോലിയുടെ സമ്പാദ്യം. ഉയര്‍ന്ന വ്യക്തിഗത സ്‌കോര്‍ ഹൈദരാബാദിന്റെ ജോണി ബെയര്‍സ്‌റ്റോയുടെ (114) പേരിലാണ്. ഡേവിഡ് വാര്‍ണര്‍ 100 റണ്‍സും ആര്‍സിബിക്കെതിരേ നേടിയിട്ടുണ്ട്.

കൂടുതല്‍ വിക്കറ്റ് നേട്ടം ഹൈദരാബാദിന്റെ ഭുവനേശ്വര്‍ കുമാറിന്റെ പേരിലാണ്. 14 വിക്കറ്റാണ് താരം പിഴുതത്. ആര്‍സിബിയുടെ യുസ് വേന്ദ്ര ചഹാലിന്റെ പേരില്‍ 10 വിക്കറ്റുമുണ്ട്.

യുഎഇയിലെ കളിക്കണക്ക്

യുഎഇയിലെ കളിക്കണക്ക്

2014ല്‍ ആര്‍സിബി യുഎഇയില്‍ കളിച്ച അഞ്ച് മത്സരത്തില്‍ രണ്ട് മത്സരം മാത്രമാണ് ജയിച്ചത്. മൂന്ന് മത്സരത്തിലും പരാജയപ്പെട്ടു. ഹൈദരാബാദും അഞ്ച് മത്സരത്തില്‍ രണ്ട് മത്സരമാണ് ജയിച്ചത്. മൂന്ന് മത്സരം തോറ്റു. യുഎഇയില്‍ ഇരു ടീമും നേര്‍ക്കുനേര്‍ മത്സരിച്ചിട്ടില്ലാത്തതിനാല്‍ ആധിപത്യം ആര്‍ക്കും അവകാശപ്പെടാന്‍ സാധിക്കില്ല.

Story first published: Monday, September 21, 2020, 12:51 [IST]
Other articles published on Sep 21, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X