വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2020- 'അടിച്ചൊതുക്കാന്‍' ഇവരെ ഇറക്കണം! ആറംഗ സംഘം- തിരഞ്ഞെടുത്ത് ആകാഷ് ചോപ്ര

മുംബൈയുടെ രണ്ടു പേര്‍ ലിസ്റ്റിലുണ്ട്

1

മുംബൈ ഇന്ത്യന്‍സിന്റെ കിരീടധാരണത്തിനു വേദിയൊരുക്കിയ ഐപിഎല്ലിന്റെ 13ാം സീസണിലെ ഏറ്റവും മികച്ച ആറു ബാറ്റ്‌സ്മാന്‍മാരെ തിരഞ്ഞെടുത്തിരിക്കുകയാണ് ഇന്ത്യയുടെ മുന്‍ ഓപ്പണര്‍ ആകാഷ് ചോപ്ര. ചില വമ്പന്‍ താരങ്ങള്‍ അദ്ദേഹത്തിന്റെ ലിസ്റ്റില്‍ നിന്നും ഒഴിവാക്കപ്പെട്ടു. റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ക്യാപ്റ്റന്‍ വിരാട് കോലി, മുംബൈ ഇന്ത്യന്‍സിന്റെ ഹാര്‍ദിക് പാണ്ഡ്യ, കിങ്‌സ് ഇലവന്‍ പഞ്ചാബിന്റെ മായങ്ക് അഗര്‍വാള്‍ എന്നിവരൊന്നും ചോപ്രയുടെ ഫേവറിറ്റ് ലിസ്റ്റില്‍ ഇല്ല.

തന്റെ യൂട്യൂബ് ചാനലിലൂടെയായിരുന്നു ഏറ്റവും ശ്രദ്ധേയമായ പ്രകടനം നടത്തിയ ആറു ബാറ്റ്‌സ്മാന്‍ ആരൊക്കെയാണെന്നു ചോപ്ര ചൂണ്ടിക്കാട്ടിയത്. ആറു പേരില്‍ രണ്ടു പേര്‍ നിലവിലെ ചാംപ്യന്‍മാരായ മുംബൈ ടീമിലുള്ളവരാണ്.

എബി ഡിവില്ലിയേഴ്‌സ്, സൂര്യകുമാര്‍ യാദവ്

എബി ഡിവില്ലിയേഴ്‌സ്, സൂര്യകുമാര്‍ യാദവ്

ചോപ്രയുടെ ഫേവിറ് ലിസ്റ്റില്‍ ആറാംസ്ഥാനത്തുള്ളത് റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ ദക്ഷിണാഫ്രിക്കന്‍ സൂപ്പര്‍ താരം എബി ഡിവില്ലിയേഴ്‌സാണ്. ഈ സീസണില്‍ ആര്‍സിബിക്കു വേണ്ടി ഏറ്റവും സ്ഥിരതയാര്‍ന്ന പ്രകടനം നടത്തിയത് എബിഡിയാണെന്നു അദ്ദേഹം വിലയിരുത്തി. കോലി, മായങ്ക് എന്നിവരെയും ഈ സ്ഥാനത്തേക്കു പരിഗണിച്ച ശേഷമാണ് ഒടുവില്‍ താന്‍ എബിഡിയെ തിരഞ്ഞെടുത്തതെന്നു അദ്ദേഹം പറഞ്ഞു.
മുംബൈ ഇന്ത്യന്‍സിന്റെ മിസ്റ്റര്‍ കണ്‍സിസ്റ്റന്റ് സൂര്യകുമാര്‍ യാദവാണ് അഞ്ചാമന്‍. മധ്യനിരയില്‍ യാദവിന്റെ സ്ഥിരതയാര്‍ന്ന പ്രകടനം ചില മല്‍സരങ്ങളില്‍ മുംബൈയുടെ രക്ഷയ്‌ക്കെത്തിയിരുന്നു.

ഇഷാന്‍ കിഷന്‍, ഡേവിഡ് വാര്‍ണര്‍

ഇഷാന്‍ കിഷന്‍, ഡേവിഡ് വാര്‍ണര്‍

മുംബൈ ഇന്ത്യന്‍സിന്റെ തന്നെ മറ്റൊര മിന്നും താരമായ ഇഷാന്‍ കിഷനാണ് മനാലാംസ്ഥാനത്ത്. മധ്യനിരയിലും ഓപ്പണിങിലുമെല്ലാം ഒരുപോലെ മികച്ച പ്രകടനം നടത്തിയ ഇഷാന്‍ സീസണില്‍ മുംബൈയുടെ ടോപ്‌സ്‌കോറര്‍ കൂടിയായിരുന്നു,.
സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ക്യാപ്റ്റനും ഓസ്‌ട്രേലിയന്‍ സൂപ്പര്‍ താരവുമായ ഡേവിഡ് വാര്‍ണറാണ് ലിസ്റ്റിലെ മൂന്നാമന്‍. തുടര്‍ച്ചയായി ആറാം സീസണിലും അദ്ദേഹം 500ന് മുകളില്‍ സ്‌കോര്‍ ചെയ്തിരുന്നു. എസ്ആര്‍എച്ചിനെ പ്ലേഓഫിലെത്തിക്കുന്നതിലും വാര്‍ണര്‍ നിര്‍ണായക പങ്കുവഹിച്ചു.

ശിഖര്‍ ധവാന്‍, കെഎല്‍ രാഹുല്‍

ശിഖര്‍ ധവാന്‍, കെഎല്‍ രാഹുല്‍

ഈ സീസണിലെ ഫൈനലിസ്റ്റുകളായ ഡല്‍ഹി ക്യാപ്പിറ്റല്‍സിന്റെ ഇന്ത്യന്‍ ഓപ്പണര്‍ ശിഖര്‍ ധവാനാണ് ചോപ്രയുടെ ലിസ്റ്റില്‍ രണ്ടാംസ്ഥാനത്ത്. തുടര്‍ച്ചയായ രണ്ടു സെഞ്ച്വറികളടക്കം 600ലേറെ റണ്‍സ് ധവാന്‍ ഡിസിക്കായി വാരിക്കൂട്ടിയിരുന്നു. ഈ സീസണില്‍ ഏറ്റവുമധികം റണ്ണെടുത്ത രണ്ടാമത്തെ താരവും കൂടിയായിരുന്നു അദ്ദേഹം.
അതേസമയം, ഓറഞ്ച് ക്യാപ്പിന് അവകാശിയായ കിങ്‌സ് ഇലവന്‍ പഞ്ചാബ് ക്യാപ്റ്റന്‍ കെഎല്‍ രാഹുലാണ് ലിസ്റ്റിലെ ഒന്നാമന്‍. അദ്ദേഹത്തിന്റെ ടീം മുന്നോട്ട് പോയില്ലെങ്കിലും ലീഗ് ഘട്ടത്തില്‍ തന്നെ ഇത്രയുമധികം റണ്‍സെടുക്കുകയെന്നത് വളരെ സ്‌പെഷ്യല്‍ തന്നെയാണ്. ആര്‍സിബിക്കെതിരേ 69 പന്തില്‍ പുറത്താവാതെ രാഹുല്‍ നേടിയ 132 റണ്‍സ് ടൂര്‍ണമെന്റിലെ തന്നെ മികച്ച ഇന്നിങ്‌സുകളിലൊന്നാണെന്നും ചോപ്ര വിലയിരുത്തി.

Story first published: Friday, November 13, 2020, 16:27 [IST]
Other articles published on Nov 13, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X