ഐപിഎല്‍: പ്രചോദനമായത് ഹിറ്റ്മാന്റെ ആ ഇന്നിംഗ്‌സ്, രോഹിത്തിന് മറുപടിയുമായി രാഹുല്‍!!

ദുബായ്: ആര്‍സിബിക്കെതിരെ കെഎല്‍ രാഹുലിന്റെ തകര്‍പ്പന്‍ സെഞ്ച്വറി പിറന്നതിന് പിന്നാലെ അതിനെ അഭിനന്ദിച്ച് രോഹിത് ശര്‍മ ട്വീറ്റ് ചെയ്തിരുന്നു. രാഹുലിന്റെ തകര്‍പ്പന്‍ ഷോട്ടുകള്‍ കണ്ടു. ക്ലാസ് സെഞ്ച്വറി എന്നായിരുന്നു രോഹിത് ട്വീറ്റ് ചെയ്തത്. ഇതിന് രാഹുല്‍ ഇന്ന് മറുപടി നല്‍കിയിരിക്കുകയാണ്. നന്ദി രോ, നിങ്ങളുടെ കഴിഞ്ഞ ഇന്നിംഗ്‌സാണ് എനിക്ക് പ്രചോദനമായതെന്നും രാഹുല്‍ കുറിച്ചു. കെകെആറിനെതിരെ രോഹിത് 54 പന്തില്‍ 80 റണ്‍സടിച്ചിരുന്നു. ഇത് ടീമിനെ വിജയത്തിലേക്ക് നയിക്കുകയും ചെയ്തു. ഇത് സൂചിപ്പിച്ചായിരുന്നു രാഹുലിന്റെ മറുപടി.

കോലിയെ ട്രോളിയാണ് രോഹിത് ട്വീറ്റ് ചെയ്തതെന്ന് സോഷ്യല്‍ മീഡിയയില്‍ അഭ്യൂഹങ്ങളുണ്ടായിരുന്നു. കോലി പുറത്തായതിന് പിന്നാലെയായിരുന്നു ഈ ട്വീറ്റ് വന്നത്. നേരത്തെ രോഹിത്തും കോലിയും തമ്മില്‍ പ്രശ്‌നങ്ങളുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ലോകകപ്പിന് ശേഷം ഇത് രൂക്ഷമായെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു. പക്ഷേ ബിസിസിഐ ഇത് തള്ളിയിരുന്നു. മത്സരത്തില്‍ പുറത്താവാതെ 132 റണ്‍സാണ് രാഹുല്‍ അടിച്ച് കൂട്ടിയത്. വിരാട് കോലി നിര്‍ണായകമായ രണ്ട് ക്യാച്ചുകള്‍ നിലത്തിടുകയും ചെയ്തു. ഇതാണ് രാഹുലിന്റെ സെഞ്ച്വറിക്ക് കാരണമായത്. അവസാന രണ്ടോവറില്‍ പഞ്ചാബ് 49 റണ്‍സ് അടിക്കുകയും ചെയ്തു.

അതേസമയം താന്‍ ആത്മവിശ്വാസത്തോടെയല്ല കളിച്ചതെന്ന് രാഹുല്‍ പറയുന്നു. മത്സരത്തിനിടെ ഗ്ലെന്‍ മാക്‌സ്‌വെല്ലിനോട് ഇക്കാര്യം പറയുകയും ചെയ്തിരുന്നു. എന്നാല്‍ നിങ്ങള്‍ തമാശ പറയുകയാണോ എന്നായിരുന്നു മറുപടി. മികച്ച രീതിയില്‍ നിങ്ങള്‍ കളിക്കുന്നുണ്ടെന്നായിരുന്നു മാക്‌സിയുടെ മറുപടിയെന്നും രാഹുല്‍ പറയുന്നു. ക്രിസ് ഗെയിലിനെ കളിപ്പിക്കുന്ന കാര്യത്തെ കുറിച്ചും രാഹുല്‍ വെളിപ്പെടുത്തി. ടി20 ക്രിക്കറ്റിലെ ഏറ്റവും വലിയ മാച്ച് വിന്നറാണ് ഗെയ്ല്‍. അദ്ദേഹത്തെ കളിപ്പിക്കാതിരിക്കുന്നത് വളരെ കഠിനമായ തീരുമാനമാണെന്നും രാഹുല്‍ പറഞ്ഞു.

ലോക്ഡൗണിന് ശേഷം ഗെയ്ല്‍ തിരിച്ചെത്തിയത് മികച്ച രീതിയിലാണ്. അദ്ദേഹം ബാറ്റ് ചെയ്യുന്ന ഓരോ ദിവസവും ശക്തനായി വരികയാണ്. പരിശീലനത്തില്‍ വളരെ മികച്ച രീതിയില്‍ അദ്ദേഹം വമ്പനടികള്‍ പുറത്തെടുക്കുന്നുണ്ട്. ടൂര്‍ണമെന്റില്‍ ആവശ്യമുള്ള സമയത്ത് ഗെയ്‌ലിന് വലിയ തോതില്‍ സംഭാവനകള്‍ നല്‍കാന്‍ സാധിക്കുമെന്നും രാഹുല്‍ പറഞ്ഞു. അതേസമയം ടീമിന്റെ പ്രകടനത്തില്‍ അനില്‍ കുംബ്ലെയുടെ സ്വാധീനമുണ്ടെന്ന് രാഹുല്‍ പറയുന്നു. ഐപിഎല്ലില്‍ അദ്ദേഹം കളിച്ചിട്ടുണ്ട്. പരിചയസമ്പത്ത് ഒരുപാടുണ്ട്. കുറേ വര്‍ഷങ്ങളായി അദ്ദേഹം ഐപിഎല്ലിനൊപ്പമുണ്ട്. അത് ടീമിന് ഗുണം ചെയ്തിട്ടുണ്ടെന്നും രാഹുല്‍ പറഞ്ഞു.

For Quick Alerts
Subscribe Now
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts

ക്രിക്കറ്റ് ഇഷ്ടമാണോ? എന്നാല്‍ അതു തെളിയിക്കൂ, മൈഖേല്‍ ഫാന്റസി ക്രിക്കറ്റ് കളിയ്ക്കൂ

Story first published: Friday, September 25, 2020, 18:13 [IST]
Other articles published on Sep 25, 2020
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X