Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഐപിഎല്‍: മുംബൈക്കെതിരെ ലോകപരാജയമായി രാഹുല്‍, വീഴ്ച്ചകള്‍ 3 തരത്തില്‍, പഞ്ചാബ് മുന്നോട്ട് പോകില്ല!!

ദുബായ്: കിംഗ്‌സ് ഇലവന്‍ പഞ്ചാബിന്റെ തോല്‍വി രാജസ്ഥാനുമായുള്ള മത്സരവുമായുള്ള സമാനതകള്‍ ഏറെയുള്ളതാണ്. പ്രധാനമായും കെഎല്‍ രാഹുലിന്റെ പിഴവുകളാണ് മത്സരം തോല്‍ക്കുന്നതിന് കാരണമായിരിക്കുന്നത്. വിരാട് കോലി ആര്‍സിബിയില്‍ വരുത്തിയിരുന്ന പിഴവുകള്‍ക്ക് സമാനമായിരുന്നു രാഹുലും വരുത്തിയത്. എന്താണ് ഓരോ ബൗളര്‍മാരുടെയും കരുത്തെന്ന് തിരിച്ചറിഞ്ഞ് തീരുമാനമെടുക്കുന്ന കാര്യത്തില്‍ വന്‍ പരാജയമായിരുന്നു രാഹുല്‍. പഞ്ചാബ് ടൂര്‍ണമെന്റില്‍ എവിടെയും എത്തില്ലെന്ന മത്സരം വ്യക്തമാക്കി തരുന്നുണ്ട്.

അവസാന ഓവറുകളിലെ അബദ്ധം

അവസാന ഓവറുകളിലെ അബദ്ധം

അവസാന ഓവറുകളിലേക്ക് എത്തുന്നതിന് മുമ്പ് ഇഴഞ്ഞ് നീങ്ങുകയായിരുന്നു മുംബൈയുടെ ഇന്നിംഗ്‌സ്. പഞ്ചാബ് നല്ല രീതിയില്‍ തന്നെയായിരുന്നു പന്തെറിഞ്ഞത്. ആദ്യത്തെ 50 റണ്‍സ് മുംബൈക്ക് ലഭിക്കുന്നത് 46 പന്തിലാണ്. ആദ്യ ടൈം ഔട്ട് സമയത്ത് വെറും 58 റണ്‍സാണ് സമ്പാദ്യം. 15ാം ഓവറിലാണ്. നൂറ് റണ്‍സ് വരുന്നത്. പിന്നീടങ്ങോട്ട് കാര്യങ്ങള്‍ മാറി. രോഹിത് ശര്‍മ പുറത്താകുമ്പോള്‍ 124 റണ്‍സായിരുന്നു ഉണ്ടായിരുന്നത്. അവിടെ നിന്നാണ് 191 റണ്‍സില്‍ മുംബൈ എത്തിയത്. അവസാന ഓവറുകളില്‍ എങ്ങനെ പന്തെറിയിക്കണമെന്ന് രാഹുലിന് ഒട്ടും അറിയില്ലായിരുന്നു. ബൗളറുടെ അടുത്ത് അദ്ദേഹം വന്ന് കാര്യങ്ങള്‍ പറയുന്നതിന് അനുസരിച്ച് റണ്‍സ് വഴങ്ങുന്നതാണ് കണ്ടത്.

എന്തിന് ആ താരത്തെ കളിപ്പിച്ചു

എന്തിന് ആ താരത്തെ കളിപ്പിച്ചു

കൃഷ്ണപ്പ ഗൗതം പ്രത്യേകിച്ച് ബൗളിംഗിലോ ബാറ്റിംഗിലോ മിടുക്കുള്ള താരമല്ല. എന്തിനാണ് അദ്ദേഹത്തെ വെച്ച് അവസാന ഓവര്‍ എറിയിക്കാനുള്ള കാരണമെന്ന് വ്യക്തമല്ല. ക്രീസില്‍ സ്പിന്‍ നന്നായി കളിക്കുന്ന പൊള്ളാര്‍ഡും ഹര്‍ദിക് പാണ്ഡ്യയുമാണ് ഉള്ളത്. എന്നിട്ടും രാഹുല്‍ ഗൗതമിനെ വിശ്വസിപ്പിച്ച് പന്തേല്‍പ്പിച്ചത് വലിയ ചൂതാട്ടമായിരുന്നു. തകര്‍പ്പന്‍ ഫോമിലുള്ള മുരുഗന്‍ അശ്വിനെ കളിപ്പിക്കാതിരുന്നത് വലിയ വീഴ്ച്ചയാണ്. ഏറ്റവും നന്നായി പന്തെറിഞ്ഞ ഷെല്‍ഡണ്‍ കോട്രെലിന്റെ ഓവര്‍ നേരത്തെ പൂര്‍ത്തിയാക്കുകയും ചെയ്തു. നാലോവറില്‍ 20 റണ്‍സ് മാത്രം വഴങ്ങിയ കോട്രെല്‍ ഒരു വിക്കറ്റുമെടുത്തിരുന്നു. കഴിഞ്ഞ കളി 30 റണ്‍സ് വഴങ്ങി എന്ന് കരുതി രാഹുല്‍ വരുത്തിയ ഈ അബദ്ധം ചിന്തിക്കാവുന്നതിലും അപ്പുറമായിരുന്നു.

ടോസ് കളഞ്ഞ് കുളിച്ചു

ടോസ് കളഞ്ഞ് കുളിച്ചു

ടോസ് നേടിയിട്ടും എന്തുകൊണ്ട് ബാറ്റിംഗ് തിരഞ്ഞെടുത്തില്ല എന്നത് അമ്പരിപ്പിക്കുന്നതായിരുന്നു. യുഎഇയിലെ പിച്ചുകളില്‍ ടോസ് നേടുന്നവര്‍ വിജയിക്കുന്ന കാഴ്ച്ചയാണ് കണ്ട് വരുന്നത്. എന്നിട്ടും മുംബൈയെ ബാറ്റിംഗിന് അയച്ചത് രാഹുലിന്റെ പരിചയസമ്പത്തിലെ കുറവായിരുന്നു. ഒരിക്കലും 150 റണ്‍സിന് മുകളില്‍ വരുന്നൊരു സ്‌കോര്‍ അബുദാബിയില്‍ പിന്തുടര്‍ന്ന് ജയിക്കുക ബുദ്ധിമുട്ടാണ്. ഒരുപക്ഷേ ബാറ്റിംഗ് ഫോം വെച്ചായിരിക്കാം രാഹുല്‍ ബൗളിംഗ് തിരഞ്ഞെടുക്കാന്‍ കാരണം. പക്ഷേ അവസാന അഞ്ചോവറില്‍ വഴങ്ങിയ റണ്‍സ് ഒരിക്കലും പിന്തുടര്‍ന്ന് വിജയിക്കാന്‍ സാധിക്കാത്തതാണ്.

ബാറ്റിംഗ് ടെക്‌നിക്ക്

ബാറ്റിംഗ് ടെക്‌നിക്ക്

രാഹുല്‍ 15 ഓവര്‍ വരെ പിടിച്ച് നിന്ന് അതിന് ശേഷം അടിച്ച് തകര്‍ക്കുന്നതാണ് ശൈലിയായി ഈ ഐപിഎല്ലില്‍ പിന്തുടരുന്നത്. എന്നാല്‍ ഇത് തീര്‍ത്തും മോശം ശൈലിയാണ്. ചെറിയ സ്‌കോര്‍ പിന്തുടരുമ്പോള്‍ ഇത് നല്ല ബാറ്റിംഗ് രീതിയാണ്. എന്നാല്‍ 190 റണ്‍സിന് മുകളില്‍ സ്‌കോര്‍ പിന്തുടരുമ്പോള്‍ അടിച്ചുതകര്‍ക്കേണ്ട രാഹുല്‍ ഇതുവരെ ആ രീതി സ്വീകരിച്ചിട്ടില്ല. രാജസ്ഥാനെതിരെ പോലും വളരെ വേഗത്തിലായിരുന്നില്ല രാഹുലിന്റെ ബാറ്റിംഗ്. ഇത് വ്യക്തിഗത സ്‌കോര്‍ ഉയര്‍ത്താന്‍ വേണ്ടിയാണെന്ന് സംശയിക്കേണ്ടതുണ്ട്. കഴിഞ്ഞ തവണയും ഇതേ ആരോപണം രാഹുല്‍ നേരിട്ടിരുന്നു.

എന്തുകൊണ്ട് ഗെയ്ല്‍ ഇല്ല

എന്തുകൊണ്ട് ഗെയ്ല്‍ ഇല്ല

മാക്‌സ്‌വെല്‍ പരാജയമായി തുടരുന്ന സാഹചര്യത്തില്‍ എന്തുകൊണ്ടാണ് മറ്റ് ഓപ്ഷനുകള്‍ രാഹുലും ടീം മാനേജ്‌മെന്റും പരീക്ഷിക്കാത്തത്.എന്തുകൊണ്ട് ക്രിസ് ഗെയിലിനെ കളിപ്പിക്കാതിരിക്കണം. സ്‌കോറിംഗ് തുടങ്ങിയാല്‍ ലോകത്തെ ഏറ്റവും അപകടകാരിയായ ബാറ്റ്‌സ്മാനാണ് ഇപ്പോഴും ഗെയില്‍. നിക്കോളാസ് പൂരാനും മാറ്റി പരീക്ഷിക്കാവുന്ന കളിക്കാരനാണ്. ഉടനടി മാറ്റങ്ങള്‍ വന്നിട്ടില്ലെങ്കില്‍ ടീം മുന്നോട്ട് പോകില്ലെന്ന് ഉറപ്പാണ്. ഇപ്പോള്‍ തന്നെ ടീം ഏറ്റവും അടിത്തട്ടിലെത്തുമെന്ന സൂചനകളാണ് ലഭിക്കുന്നത്. വ്യത്യസ്തകള്‍ ക്യാപ്റ്റന്‍സിയില്‍ ഇല്ലാത്ത രാഹുലാണ് ടീമിന്റെ പ്രധാന പ്രശ്‌നമായി മാറിയിരിക്കുന്നത്.

Story first published: Friday, October 2, 2020, 12:12 [IST]
Other articles published on Oct 2, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+