വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2020: വഴിമാറിയ വമ്പന്‍ റെക്കോര്‍ഡുകള്‍- രാഹുല്‍, ധവാന്‍, സിറാജ് ഹീറോസ്

നാണക്കേടിന്റെ റെക്കോര്‍ഡ് കുറിച്ചത് കെകെആറായിരുന്നു

ഐപിഎല്ലിന്റെ 13ാം സീസണില്‍ ചില വമ്പന്‍ റെക്കോര്‍ഡുകള്‍ക്കു ക്രിക്കറ്റ് പ്രേമികള്‍ സാക്ഷിയായിരുന്നു. ടീം റെക്കോര്‍ഡിനേക്കാള്‍ വ്യക്തിഗത റെക്കോര്‍ഡുകളാണ് ഇത്തവണ യുഎഇയില്‍ കൂടുതല്‍ കണ്ടത്. ഈ സീസണില്‍ ഇതിനകം തകര്‍ന്നുവീണ അഞ്ചു റെക്കോര്‍ഡുകള്‍ ഏതൊക്കെയാണെന്നു പരിശോധിക്കാം.

രാഹുലിന്റെ റെക്കോര്‍ഡ് സെഞ്ച്വറി

രാഹുലിന്റെ റെക്കോര്‍ഡ് സെഞ്ച്വറി

ഐപിഎല്‍ ചരിത്രത്തില്‍ ഒരു ക്യാപ്റ്റന്റെ പേരിലുള്ള ഏറ്റവുമുയര്‍ന്ന വ്യക്തിഗത സ്‌കോറിന് കിങ്‌സ് ഇലവന്‍ പഞ്ചാബ് ക്യാപ്റ്റന്‍ കെഎല്‍ രാഹുല്‍ ഈ സീസണില്‍ അവകാശിയായിരുന്നു. റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരേയാണ് രാഹുല്‍ വെറും 69 പന്തില്‍ പുറത്താവാതെ 132 റണ്‍സോടെ റെക്കോര്‍ഡിട്ടത്. ദുബായ് അന്താരാഷ്ട്ര സ്‌റ്റേഡിയത്തില്‍ നടന്ന മല്‍സരത്തില്‍ 14 ബൗണ്ടറികളും ഏഴു സിക്‌സറും രാഹുലിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നു.
ഐപിഎല്ലില്‍ ഒരു വിക്കറ്റ് കീപ്പറുടെ ഉയര്‍ന്ന സ്‌കോര്‍ കൂടിയാണിത്. 2017ല്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനു വേണ്ടി ഡേവിഡ് വാര്‍ണര്‍ നേടിയ 126 റണ്‍സെന്ന റെക്കോര്‍ഡ് രാഹുല്‍ പഴങ്കഥയാക്കുകയായിരുന്നു. ക്യാപ്റ്റനായും അല്ലാതെയും ഐപിഎല്ലില്‍ സെഞ്ച്വറി നേടിയ താരം കൂടിയാണ് രാഹുല്‍.

ഡുപ്ലെസി-വാട്‌സന്‍ കൂട്ടുകെട്ട്

ഡുപ്ലെസി-വാട്‌സന്‍ കൂട്ടുകെട്ട്

ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കങ്‌സിന്റെ ഏറ്രവുമുയര്‍ന്ന കൂട്ടുകെട്ടെന്ന റെക്കോര്‍ഡ് ഷെയ്ന്‍ വാട്‌സന്‍- ഫാഫ് ഡുപ്ലെസി ജോടി തങ്ങളുടെ പേരിലാക്കിയിരുന്നു. കിങ്‌സ് ഇലവന്‍ പഞ്ചാബിനെതിരേയാണ് ഒമ്പത് വര്‍ഷം പഴക്കമുള്ള റെക്കോര്‍ഡാണ് ഇരുവരും തിരുത്തിയത്.
ദുബായില്‍ നടന്ന കളിയില്‍ ഓപ്പണിങ് വിക്കറ്റില്‍ ഡുപ്ലെസി- വാട്‌സന്‍ സഖ്യം ചേര്‍ന്ന് അടിച്ചെടുത്തത് 181 റണ്‍സായിരുന്നു. കളിയില്‍ പത്തു വിക്കറ്റിനു സിഎസ്‌കെ വിജയിക്കുകയും ചെയ്തു. 2011ല്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരേ മൈക്കല്‍ ഹസ്സി- മുരളി വിജയ് സഖ്യം ചേര്‍ന്നെടുത്ത 159 റണ്‍സെന്ന റെക്കോര്‍ഡ് ഇത്തവണ വാട്‌സനും ഡുപ്ലെസിയും ചേര്‍ന്ന് പഴങ്കഥയാക്കുകയായിരുന്നു. ഐപിഎല്ലില്‍ ഏതൊരു വിക്കറ്റിലെയും ഏറ്റവുമുയര്‍ന്ന ഒമ്പതാമത്തെ ഉയര്‍ന്ന കൂട്ടുകെട്ട് കൂടിയായിരുന്നു ഇത്.

ധവാന് തുടരെ സെഞ്ച്വറികള്‍

ധവാന് തുടരെ സെഞ്ച്വറികള്‍

ഐപിഎല്ലില്‍ തുടര്‍ച്ചയായി രണ്ടു സെഞ്ച്വറികള്‍ നേടിയ താരമെന്ന റെക്കോര്‍ഡിനു ഡല്‍ഹി ക്യാപ്പിറ്റല്‍സ് ഓപ്പണര്‍ ശിഖര്‍ ധവാന്‍ അവകാശിയായിരുന്നു. ചെന്നൈ സൂപ്പര്‍ കിങ്‌സ്, കിങ്‌സ് ഇലവന്‍ പഞ്ചാബ് എന്നിവര്‍ക്കെതിരേയാണ് ധവാന്‍ തുടരെ രണ്ടു സെഞ്ച്വറികളടിച്ച് റെക്കോര്‍ഡിട്ടത്.
ചെന്നൈക്കെതിരേ പുറത്താവാതെ 101 റണ്‍സായിരുന്നു അദ്ദേഹത്തിന്റെ സമ്പാദ്യം. 58 പന്തില്‍ 14 ബൗണ്ടറികളും ഒരു സിക്‌സറുമടക്കമായിരുന്നു ഇത്. ഐപിഎല്‍ കരിയറില്‍ ധവാന്റെ കന്നി സെഞ്ച്വറി കൂടിയായിരുന്നു ഇത്.
പഞ്ചാബിനെതിരായ അടുത്ത കളിയിലും ധവാന്‍ മിന്നി. 61 പന്തില്‍ 12 ബൗണ്ടറികളും മൂന്നു സിക്‌സറുമടക്കം 106 റണ്‍സോടെ ഈ കളിയിലും ധവാന്‍ പുറത്താവാതെ നിന്നു.

സിറാജിന്റെ സൂപ്പര്‍ സ്‌പെല്‍

സിറാജിന്റെ സൂപ്പര്‍ സ്‌പെല്‍

കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനെതിരേ റോയല്‍ ചാലഞ്ചേഴ്‌സ് പേസര്‍ മുഹമ്മദ് സിറാജും റെക്കോര്‍ഡ് ബൗളിങ് കാഴ്ചവച്ചിരുന്നു. ടൂര്‍ണമെന്റില്‍ രണ്ടു മെയ്ഡനുകളെറിഞ്ഞ ആദ്യത്തെ ബൗളറെന്ന നേട്ടത്തിനാണ് സിറാജ് അവകാശിയായത്. അബുദാബിയില്‍ നടന്ന കളിയില്‍ നാലോവറില്‍ രണ്ടു മെയ്ഡനുള്‍പ്പെടെ എട്ടു റണ്‍സ് മാത്രമെടുത്ത് മൂന്നു വിക്കറ്റുകളാണ് സിറാജ് വീഴ്ത്തിയത്.
രാഹുല്‍ ത്രിപാഠി, നിതീഷ് റാണ എന്നിവരെ തന്റെ ആദ്യ ഓവറിലെ അടുത്തടുത്ത പന്തുകളില്‍ അദ്ദേഹം വീഴ്ത്തുകയായിരുന്നു. ടോം ബാന്റണായിരുന്നു സിറാജിന്റെ മൂന്നാമത്തെ ഇര. സിഎസ്‌കെ എട്ടു വിക്കറ്റിനു ജയിച്ച മല്‍സരത്തില്‍ സിറാജ് തന്നെയായിരുന്നു മാന്‍ ഓഫ് ദി മാച്ച്.

കെകെആറിനു നാണക്കേട്

കെകെആറിനു നാണക്കേട്

ടൂര്‍ണമെന്റില്‍ 20 ഓവറും ബാറ്റ് ചെയ്തിട്ടും ഏറ്റവും ചെറിയ സ്‌കോര്‍ നേടിയ ടീമെന്ന നാണക്കേട് കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനെ തേടിയെത്തിയിരുന്നു. റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനായി പേസര്‍ മുഹമ്മദ് സിറാജ് റെക്കോര്‍ഡ് ബൗളിങ് കാഴ്ചവച്ച അതേ കളിയില്‍ തന്നെയായിരുന്നു കെകെആര്‍ നാണക്കേടിന്റെ റെക്കോര്‍ഡുമിട്ടത്.
ആദ്യം ബാറ്റ് ചെയ്ത കെകെആറിനു എട്ടു വിക്കറ്റ് നഷ്ടത്തില്‍ നേടാനായത് 84 റണ്‍സ് മാത്രമാണ്. 2009ലെ ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരേ കിങ്‌സ് ഇലവന്‍ പഞ്ചാബ് എട്ടു വിക്കറ്റിനു നേടിയ 92 റണ്‍സെന്ന റെക്കോര്‍ഡാണ് ഇതോടെ തിരുത്തപ്പെട്ടത്.

Story first published: Friday, October 23, 2020, 22:13 [IST]
Other articles published on Oct 23, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X