Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഐപിഎല്‍: രാഹുലിന്റെ ആ തീരുമാനം 110 ശതമാനം ശരി, അവസാന ഓവറിനെ പിന്തുണച്ച് കോട്രെല്‍!!

ദുബായ്: മുംബൈ ഇന്ത്യന്‍സിനെതിരായ തോല്‍വിയില്‍ രൂക്ഷ വിമര്‍ശനമാണ് കെഎല്‍ രാഹുല്‍ നേരിടുന്നത്. എന്നാല്‍ പഞ്ചാബ് നായകനെ പിന്തുണച്ച് ഷെല്‍ഡണ്‍ കോട്രെല്‍ രംഗത്തെത്തി. രാഹുല്‍ എടുത്ത തീരുമാനങ്ങള്‍ 110 ശതമാനം ശരി. അതിനെ ഞാന്‍ പിന്തുണയ്ക്കുന്നു. എന്ത് തീരുമാനം രാഹുല്‍ എടുത്താലും അതിനെ ഞാന്‍ പിന്തുണയ്ക്കും. ടീമിന് ഏറ്റവും ഗുണകരമായ തീരുമാനമായിട്ടാണ് അദ്ദേഹം കണ്ടത്. എന്നാല്‍ ഇന്നത് വിജയിച്ചില്ല. അതുകൊണ്ട് ആ തീരുമാനത്തെ തള്ളിക്കളയാനാവില്ല. മറ്റൊരു ദിവസം അത് വിജയിക്കുമെന്നും കോട്രെല്‍ പറഞ്ഞു.

1

ഡെത്ത് ബൗളിംഗില്‍ ഞാന്‍ നന്നായി പരിശ്രമിക്കുന്നുണ്ട്. അവസാന ഓവറുകളില്‍ റണ്‍സ് വഴങ്ങാതിരിക്കുക എന്നതാണ് ലക്ഷ്യം. എനിക്കൊപ്പമുള്ള താരങ്ങളും അത് തന്നെയാണ് കരുതുന്നത്. തീര്‍ച്ചയായും റണ്‍സ് നിയന്ത്രിക്കുക എന്ന ലക്ഷ്യത്തിലേക്ക് ടീം എത്തി കൊണ്ടിരിക്കുകയാണ്. എന്താണ് പിഴവുകളെന്ന് ഞങ്ങള്‍ തിരിച്ചറിഞ്ഞ്, അതില്‍ നിന്ന് കാര്യങ്ങള്‍ പഠിക്കുന്നുണ്ട്. അത് ഇല്ലാതാക്കുകയാണ് ഇനി ലക്ഷ്യം. കടുത്ത പരിശീലനമാണ് പിഴവുകള്‍ പരിഹരിക്കാനായി ഞങ്ങള്‍ നടത്തുന്നത്. അധികം വൈകാതെ തന്നെ കളിക്കളത്തില്‍ അതിന്റെ ഫലങ്ങള്‍ കാണാന്‍ സാധിക്കും. ഇതില്‍ ആശങ്കപ്പെടുത്തുന്ന ഒന്നുമില്ലെന്നും കോട്രെല്‍ വ്യക്തമാക്കി.

എന്റെ പ്രകടനം മുംബൈക്കെതിരെ മികച്ചതായിരുന്നു. പക്ഷേ എന്റെ ബൗളിംഗ് പ്രകടനം ടീമിനെ വിജയിപ്പിച്ചിരുന്നെങ്കില്‍ എന്ന് കരുതിയിരുന്നു. കഴിഞ്ഞ കളിയില്‍ ഞാന്‍ പരാജയപ്പെട്ടു. പക്ഷേ ഈ മത്സരത്തില്‍ ഞാന്‍ തിരിച്ചുവന്നു. അതുപോലെ എന്റെ ടീമും തിരിച്ചുവരുമെന്ന് കോട്രെല്‍ പറഞ്ഞു. ക്രിക്കറ്റ് എന്നത് അനിശ്ചിതത്വങ്ങളുടെ കളിയാണ്. ടോസ് ജയിക്കുന്നത് തന്നെ ഫിഫ്റ്റി ഫിഫ്റ്റിയാണ്. അതുകൊണ്ട് ടോസ് നേടി ബാറ്റിംഗോ ബൗളിംഗോ തിരഞ്ഞെടുക്കുന്നതില്‍ കാര്യമില്ല. എങ്ങനെ കളിക്കുന്നു എന്നത് ടീമിനെ ആശ്രയിച്ചാണ്. അവര്‍ കളിക്കളത്തില്‍ എന്ത് ചെയ്യുന്നുവെന്നതിനെ ആശ്രയിച്ചാണ് ജയവും തോല്‍വിയുമെന്ന് കോട്രെല്‍ പറഞ്ഞു.

എനിക്ക് തിരിച്ചുവരാനാവുമെന്ന് അറിയാമായിരുന്നു. ഞങ്ങള്‍ക്ക് മികച്ച ടീമാണ് ഉള്ളത്. നല്ല കളിക്കാര്‍ ടീമിലുണ്ട്. കോച്ചിംഗ് സ്റ്റാഫുകളും ഗംഭീരമാണ്. അനില്‍ കുംബ്ലെ വളരെ നല്ല കോച്ചാണ്. രാഹുല്‍ പറഞ്ഞത് പോലെ നാലില്‍ മൂന്ന് മത്സരങ്ങളും ഞങ്ങള്‍ക്ക് എളുപ്പത്തില്‍ ജയിക്കാമായിരുന്നു. എന്നാല്‍ നിര്‍ഭാഗ്യവശാല്‍ ഒന്നില്‍ മാത്രമാണ് വിജയിക്കാനായത്. എന്നാല്‍ ടീം തിരിച്ചുവരുമെന്ന് ഉറപ്പിച്ച് പറയുന്നു. ഞങ്ങള്‍ ഒരു കുടുംബം പോലെയാണ്. എല്ലാവരും ഒരുപോലെയാണ്.അതുകൊണ്ട് തന്നെ തിരിച്ചുവരുമെന്ന് ഞങ്ങള്‍ ഓരോരുത്തര്‍ക്കും അറിയാമെന്നും കോട്രെല്‍ പറഞ്ഞു.

Story first published: Friday, October 2, 2020, 15:05 [IST]
Other articles published on Oct 2, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+