Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഐപിഎല്‍: മാക്‌സ്‌വെല്ലിനോട് ബാറ്റിംഗിനിടെ ഞാന്‍ അക്കാര്യം പറഞ്ഞു, രഹസ്യം വെളിപ്പെടുത്തി രാഹുല്‍!!

ദുബായ്: കിംഗ്‌സ് ഇലവന്‍ പഞ്ചാബിന്റെ ബാറ്റിംഗിനിടെ ഗ്ലെന്‍ മാക്‌സ്‌വെല്ലുമായി കെഎല്‍ രാഹുല്‍ എന്തോ സംസാരിക്കുന്നത് കണ്ടിരുന്നു. ആരാധകര്‍ ഇതെന്താണെന്ന് തമാശയായി സോഷ്യല്‍ മീഡിയയില്‍ ഉന്നയിക്കുകയും ചെയ്തിരുന്നു. എന്നാല്‍ അത് തന്റെ കളിയെ കുറിച്ചുള്ള ആശങ്കയാണെന്ന് രാഹുല്‍ വെളിപ്പെടുത്തി. അതേസമയം ടീം ഗെയിമില്‍ വിജയിക്കാന്‍ സാധിച്ചത് വലിയ നേട്ടമായി കാണുന്നുവെന്നും രാഹുല്‍ പറഞ്ഞു. ബാറ്റിംഗിനിടെ ഞാന്‍ മാക്‌സ്‌വെല്ലിനോട് എന്റെ പെര്‍ഫോമന്‍സിനെ കുറിച്ച് സംസാരിച്ചിരുന്നു. ബാറ്റിംഗില്‍ പൂര്‍ണ നിയന്ത്രണം തനിക്കില്ലെന്നും തുറന്ന് പറഞ്ഞിരുന്നു. നിങ്ങള്‍ തമാശ പറയുകയാണ്. നല്ല രീതിയില്‍ പന്ത് അടിച്ചുപറത്തുന്നുണ്ടോ എന്നായിരുന്നു ഗ്ലെന്‍ മാക്‌സ്‌വെല്‍ തന്നോട് പറഞ്ഞതെന്നും രാഹുല്‍ പറഞ്ഞു.

1

ഒരു നായകനെന്ന നിലയില്‍ മുന്നില്‍ നിന്ന് നയിക്കാന്‍ സാധിച്ചതില്‍ അതിയായ സന്തോഷമുണ്ട്. ടോസ് ചെയ്യുന്ന സമയത്ത് മാത്രമാണ് എനിക്ക് ക്യാപ്റ്റനാണെന്ന് തോന്നാറുണ്ട്. മറ്റുള്ള സമയത്ത് ഞാന്‍ കളിക്കാരനും ക്യാപ്റ്റനും ചേര്‍ന്നതാണെന്നും രാഹുല്‍ പറഞ്ഞു. ടീമിലെ സ്പിന്നര്‍ രവി ബിഷ്‌ണോയിയെയും രാഹുല്‍ അഭിനന്ദിച്ചു. ഞാന്‍ അണ്ടര്‍ 19 ലോകകപ്പ് കണ്ടിരുന്നു. ബിഷ്‌ണോയിക്ക് നല്ല രീതിയില്‍ പോരാടാന്‍ സാധിക്കും. ഞാന്‍ പന്തെറിയാന്‍ പറയുന്നതിന് മുമ്പേ അതിന് സജ്ജമായിരുന്നു ബിഷ്‌ണോയ്. പോരാട്ടത്തിലേക്ക് വരാനാണ് ബിഷ്‌ണോയിക്ക് താല്‍പര്യമെന്നും രാഹുല്‍ പറഞ്ഞു.

എന്റെ കളിയില്‍ ഒട്ടും ആത്മവിശ്വാസം ഉണ്ടായിരുന്നില്ല. അതുകൊണ്ടാണ് ഗ്ലെന്‍ മാക്‌സ്‌വെല്ലുമായി സംസാരിച്ചത്. ആശങ്കകള്‍ എന്റെ കളിയില്‍ ഉണ്ടായിരുന്നു. പക്ഷേ കുറച്ച് പന്തുകള്‍ കളിച്ചാല്‍ നന്നായി തന്നെ മുന്നോട്ട് പോകാനാവുമെന്ന് എനിക്കറിയാമായിരുന്നു. ടീമിന് ആവശ്യമുള്ളപ്പോള്‍ എല്ലാവരും ഒരുമിച്ച് മികച്ച പ്രകടനം നടത്തി. മത്സരത്തിനിറങ്ങുമ്പോള്‍ തന്നെ ബൗളിംഗില്‍ ഞങ്ങള്‍ക്ക് ചില പ്ലാനുകള്‍ ഉണ്ടായിരുന്നു. വിക്കറ്റുകള്‍ തുടക്കത്തില്‍ തന്നെ എടുക്കുകയായിരുന്നു പ്ലാന്‍. അതിനായി വലിയ സ്‌കോര്‍ തന്നെ നേടേണ്ടതുണ്ടായിരുന്നു. കംപ്ലീറ്റ് പെര്‍ഫോമന്‍സ് ഉണ്ടെങ്കില്‍ മാത്രമേ അത് സാധിക്കുമായിരുന്നുള്ളൂ എന്ന് രാഹുല്‍ പറഞ്ഞു.

ഐപിഎല്ലില്‍ രാഹുലിന്റെ രണ്ടാം സെഞ്ച്വറിയാണ് ആര്‍സിബിക്കെതിരെ പിറന്നത്. 69 പന്തില്‍ 132 റണ്‍സെടുത്ത് രാഹുല്‍ പുറത്താകാതെ നിന്നു. ഐപിഎല്ലില്‍ ഇന്ത്യന്‍ ബാറ്റ്‌സ്മാന്റെ ഏറ്റവും ഉയര്‍ന്ന സ്‌കോറാണ് രാഹുല്‍ കുറിച്ചത്. ഒരു ക്യാപ്റ്റന്റെ ഏറ്റവും വലിയ സ്‌കോറുമാണിത്. മത്സരത്തിനിടെ അതിവേഗം രണ്ടായിരം റണ്‍സ് തികയ്ക്കുന്ന ഇന്ത്യന്‍ താരമെന്ന നേട്ടവും രാഹുലിനെ തേടിയെത്തി. സച്ചിന്‍ ടെണ്ടുല്‍ക്കറുടെ റെക്കോര്‍ഡാണ് മറികടന്നത്. ആര്‍സിബി 16.2 ഓവറില്‍ 109 റണ്‍സിന് പുറത്താവുകയും ചെയ്തു. ആര്‍സിബിയുടെ മൊത്തം ടോട്ടലിനേക്കാള്‍ കൂടുതലാണ് രാഹുല്‍ സ്‌കോര്‍ ചെയ്തത്.

Story first published: Sunday, September 27, 2020, 14:00 [IST]
Other articles published on Sep 27, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+