Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2020: ജയിക്കുന്നതൊക്കെ ശരി, പക്ഷെ ഒരു പിഴവ് തുടരുന്നു — തുറന്നുസമ്മതിച്ച് കെഎല്‍ രാഹുല്‍

തുടര്‍ച്ചയായ തോല്‍വികളില്‍ നിന്നും മോചനം നേടിയിരിക്കുകയാണ് കിങ്‌സ് ഇലവന്‍ പഞ്ചാബ്. പോയിന്റ് പട്ടികയിലെ അടിത്തട്ടില്‍ നിന്നും കെഎല്‍ രാഹുലും സംഘവും ഉയര്‍ത്തെഴുന്നേറ്റു. നിലവില്‍ അഞ്ചാം സ്ഥാനത്താണ് കിങ്‌സ് ഇലവന്‍. ചൊവാഴ്ച്ച ഡല്‍ഹി ക്യാപിറ്റല്‍സിനെ പരാജയപ്പെടുത്തിയതോടെ പഞ്ചാബ് പ്ലേ ഓഫ് സാധ്യതകള്‍ സജീവമാക്കി. നേരത്തെ, സീസണില്‍ ആദ്യം കളിച്ച ഏഴു മത്സരങ്ങളില്‍ ആറിലും തോറ്റ ടീമായിരുന്നു കിങ്‌സ് ഇലവന്‍.

ജയിക്കാൻ തുടങ്ങി

സുഖമായി ജയിക്കാവുന്ന ഒരുപിടി മത്സരങ്ങള്‍ അലസത കാരണം നഷ്ടപ്പെടുത്തിയവര്‍. എന്നത്തേയും പോലെ പഞ്ചാബ് ഒരിക്കല്‍ക്കൂടി പ്ലേ ഓഫ് കാണാതെ പുറത്താകുമെന്ന തോന്നിച്ച സന്ദര്‍ഭം. എന്നാല്‍ ഏറ്റവുമൊടുവില്‍ കളിച്ച മൂന്നു മത്സരങ്ങളിലും കിങ്‌സ് ഇലവന്‍ പഞ്ചാബ് ജയിക്കാനുള്ള വീറും വാശിയും കാട്ടി. ഡല്‍ഹി ക്യാപിറ്റല്‍സും മുംബൈ ഇന്ത്യന്‍സും റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരും ഇവര്‍ക്ക് മുന്നില്‍ പതറി. ഇതോടെ അനില്‍ കുംബ്ലൈ പരിശീലിപ്പിക്കുന്ന പഞ്ചാബ് ടീം ജയിക്കാനും തുടങ്ങി.

ഒരു പിഴവ്

പോയിന്റ് പട്ടികയില്‍ തലപ്പത്തുള്ള ഡല്‍ഹിക്കെതിരെ കുറിച്ച ജയമാകും പഞ്ചാബിന് കൂടുതല്‍ ആത്മവിശ്വാസം പകരുക. ദുബായിലെ വലിയ മൈതാനത്ത് പന്തുകൊണ്ടും ബാറ്റുകൊണ്ടും ഡല്‍ഹിയെ നിഷ്പ്രഭമാക്കാന്‍ ടീമിന് കഴിഞ്ഞു. അഞ്ചു വിക്കറ്റിനാണ് കിങ്‌സ് ഇലവന്‍ ജയം. ഇതേസമയം, തുടര്‍ച്ചയായി ജയിക്കുന്നുണ്ടെങ്കിലും ഒരു കാര്യത്തില്‍ കിങ്‌സ് ഇലവന്‍ പഞ്ചാബ് ഇനിയും മെച്ചപ്പെടാനുണ്ടെന്ന് നായകന്‍ കെഎല്‍ രാഹുല്‍ തുറന്നുസമ്മതിക്കുന്നു.

അനാവശ്യ സമ്മർദ്ദം

സംഭവമെന്തന്നല്ലേ, ബാറ്റിങ് നിരയുടെ ഫിനിഷിങ് മികവുതന്നെ. ചേസിങ് വേളയില്‍ വാലറ്റത്തെ ആശ്രയിച്ചാണ് ടീം പതിവായി അന്തിമപോരാട്ടങ്ങള്‍ നടത്തുന്നത്. ഈ പതിവ് മാറ്റണം. പലപ്പോഴും പടിക്കല്‍ കലമുടയ്ക്കുന്ന സാഹചര്യത്തിലേക്കാണ് ഇതു നയിക്കുന്നത്. ഓരോതവണയും മുന്‍നിരയിലെ ആദ്യ നാലു ബാറ്റ്‌സ്മാന്മാര്‍ മികച്ച തുടക്കം നല്‍കുന്നുണ്ട്. എന്നാല്‍ ജയത്തിന് തൊട്ടരികെയെത്തുമ്പോള്‍ ഇവര്‍ പുറത്താകുന്നു. ഇതോടെ ടീം അനാവശ്യ സമ്മര്‍ദ്ദവും ഏറ്റുവാങ്ങും.

തെറ്റ് തിരുത്തണം

ഇനിയുള്ള മത്സരങ്ങളില്‍ ടീം ജയിക്കുംവരെ മുന്‍നിര ബാറ്റ്‌സ്മാന്മാര്‍ ക്രീസില്‍ നില്‍ക്കാന്‍ ശ്രമിക്കണമെന്നാണ് രാഹുലിന്റെ ആവശ്യം. ഇന്നിങ്‌സില്‍ 'സെറ്റായ' ബാറ്റ്‌സ്മാന്‍ വേണം മത്സരം ഫിനിഷ് ചെയ്യാന്‍. ഇതുവരെയുള്ള മത്സരങ്ങള്‍ പരിശോധിച്ചാല്‍ ഓരോ പ്രാവശ്യവും പഞ്ചാബിന്റെ ആദ്യ നാലില്‍ ഒരാള്‍ ഇന്നിങ്‌സിന് അടിത്തറ പാകുന്നുണ്ട്. എന്നാല്‍ മത്സരം പൂര്‍ത്തിയാക്കേണ്ട സമയത്ത് ഇവരുണ്ടാകില്ല. ഈ പിഴവ് പരിഹരിക്കണം, കെഎല്‍ രാഹുല്‍ വ്യക്തമാക്കി.

തിളങ്ങിയില്ല

ഈ സീസണില്‍ ഏറ്റവും വിജയകരമായ ഓപ്പണിങ് ജോടിയാണ് പഞ്ചാബിനുള്ളത്. കെഎല്‍ രാഹലും മായങ്ക് അഗര്‍വാളും ടീമിന് മികച്ച തുടക്കം സമ്മാനിച്ചുവരുന്നു. എന്നാല്‍ കഴിഞ്ഞമത്സരത്തില്‍ മാത്രമാണ് കൂട്ടുകെട്ട് തിളങ്ങാതെ പോയത്. ഡല്‍ഹിക്ക് എതിരായ മത്സരത്തില്‍ പവര്‍പ്ലേ തീരുന്നതിന് മുന്‍പുതന്നെ കെഎല്‍ രാഹലും (11 പന്തില്‍ 15) മായങ്ക് അഗര്‍വാളും (9 പന്തില്‍ 5) പുറത്തായി.

ജയം

ദുബായില്‍ 165 റണ്‍സ് ലക്ഷ്യം തേടിയിറങ്ങിയ പഞ്ചാബിന് ക്രിസ് ഗെയല്‍ (13 പന്തില്‍ 29), നിക്കോളസ് പൂരന്‍ (28 പന്തില്‍ 53), ഗ്ലെന്‍ മാക്‌സ്‌വെല്‍ (24 പന്തില്‍ 32) എന്നിവരുടെ പ്രകടനമാണ് തുണയായത്. ഇതേസമയം അവസാനഘട്ടത്തില്‍ പൂരനും മാക്‌സ്‌വെല്ലും വിക്കറ്റു നഷ്ടപ്പെടുത്തിയപ്പോള്‍ ടീമിനെ ജയിപ്പിക്കേണ്ട ഉത്തരവാദിത്വം ദീപക് ഹൂഡയുടെയും (22 പന്തില്‍ 15) ജെയിംസ് നീഷാമിന്റെ (8 പന്തില്‍ 10) ചുമലുകളിലായി.

എന്തായാലും 6 പന്തുകള്‍ ബാക്കി നില്‍ക്കെ തകര്‍പ്പന്‍ സിക്‌സിലൂടെ നീഷാമാണ് പഞ്ചാബിന് വിജയറണ്‍സ് സമ്മാനിച്ചത്. ഡെത്ത് ഓവറുകളില്‍ കിങ്‌സ് ഇലവന്‍ പഞ്ചാബ് ബൗളര്‍മാര്‍ ഒരിക്കല്‍ തിളങ്ങന്നതും ഡല്‍ഹിക്കെതിരെ ആരാധകര്‍ കണ്ടു.

Story first published: Wednesday, October 21, 2020, 18:22 [IST]
Other articles published on Oct 21, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+