IPL 2020: മുംബൈക്കെതിരായ ജയം എങ്ങനെ പഞ്ചാബിനെ സഹായിക്കും, വ്യക്തമാക്കി രാഹുല്‍
ദുബായ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ മുംബൈക്കെതിരായ ആവേശ മത്സരത്തില്‍ രണ്ടാം സൂപ്പര്‍ ഓവറിലാണ് കിങ്‌സ് ഇലവന്‍ പഞ്ചാബ് വിജയം സ്വന്തമാക്കിയത്. ഇഞ്ചോടിഞ്ച് പോരാട്ടം കണ്ട മത്സരത്തില്‍ പഞ്ചാബ് നിരയുടെ കഠിന പ്രയത്‌നം പാഴായില്ല. ഏറ്റവും ശക്തരായ മുംബൈക്കെതിരേ എല്ലാ അടവുകളും പുറത്തെടുത്താണ് പഞ്ചാബ് വിജയം പിടിച്ചെടുത്തത്. ഇപ്പോഴിതാ മുംബൈക്കെതിരായ ജയം എങ്ങനെ പഞ്ചാബ് ടീമിനെ സഹായിക്കുമെന്നത് സംബന്ധിച്ച് വ്യക്തമാക്കിയിരിക്കുകയാണ് പഞ്ചാബ് നായകന്‍ കെ എല്‍ രാഹുല്‍. മുംബൈക്കെതിരായ ജയം ടൂര്‍ണമെന്റില്‍ തിരിച്ചുവരവിന് സഹായിക്കുമെന്നാണ് രാഹുല്‍ പറഞ്ഞത്.

' മുംബൈക്കെതിരായ ജയം ഞങ്ങള്‍ക്ക് തിരിച്ചുവരാന്‍ വലിയ ആവേശം നല്‍കും. സൂപ്പര്‍ ഓവറിനായി ഒരു ടീമും നേരത്തെ തയ്യാറായിരിക്കില്ല. അതിനാല്‍ത്തന്നെ ബൗളര്‍മാരെ വിശ്വസിക്കുക മാത്രമാണ് ചെയ്യാനുള്ളത്. അവരുടെ കഴിവിനെ,പ്രതിഭയെ വിശ്വസിച്ച് പിന്തുണ നല്‍കുക. ആറ് യോര്‍ക്കറുകള്‍ എറിയാനാണ് ഷമി ശ്രമിച്ചതെന്ന് വ്യക്തം.

ഓരോ മത്സരങ്ങളിലും ഷമി മെച്ചപ്പെടുകയാണ്. സീനിയര്‍ താരങ്ങള്‍ ടീമിനുവേണ്ടി മികച്ച പ്രകടനം പുറത്തെടുക്കേണ്ടത് പ്രധാനപ്പെട്ടതാണ്'-രാഹുല്‍ പറഞ്ഞു. ആദ്യ സൂപ്പര്‍ ഓവറില്‍ ജസ്പ്രീത് ബൂംറ പഞ്ചാബിനെ 5 റണ്‍സില്‍ ഒതുക്കിയപ്പോള്‍ മുംബൈ വിജയം ഉറപ്പിച്ചിരുന്നെങ്കിലും മുഹമ്മദ് ഷമിയുടെ തകര്‍പ്പന്‍ ബൗളിങ് പഞ്ചാബിന് ആദ്യ സൂപ്പര്‍ ഓവറും സമനില സമ്മാനിക്കുകയായിരുന്നു.

യോര്‍ക്കറുകളുമായി രോഹിത് ശര്‍മയേയും ക്വിന്റന്‍ ഡീകോക്കിനെയും വെള്ളം കുടിപ്പിക്കുന്ന ബൗളിങ്ങാണ് ഷമി കാഴ്ചവെച്ചത്. സൂപ്പര്‍ ഓവറില്‍ മുംബൈയെ തോല്‍പ്പിച്ചെങ്കിലും ഇത്തരത്തില്‍ ഇനിയും ജയിക്കുന്നത് ശീലമാക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും രാഹുല്‍ പറഞ്ഞു. 'ഇത് ആദ്യമായല്ല ഇങ്ങനെ ജയിക്കുന്നത്.എന്നാല്‍ ഇത്തരം ജയം ഒരു ശീലമാക്കാന്‍ ഉദ്ദേശിക്കുന്നില്ല. അവസാനം രണ്ട് പോയിന്റ് ഞങ്ങള്‍ക്ക് ലഭിച്ചു. എന്നാല്‍ നമ്മള്‍ ആസൂത്രണം ചെയ്യുന്ന രീതിയിലേക്ക് എപ്പോഴും കാര്യങ്ങള്‍ എത്തണമെന്നില്ല'-രാഹുല്‍ പറഞ്ഞു.

പിച്ച് സ്ലോ ആയതിനാല്‍ത്തന്നെ പവര്‍പ്ലേയില്‍ റണ്‍സ് വേണമെന്ന് മനസിലാക്കിയതോടെയാണ് തുടക്കം മുതല്‍ ആക്രമിച്ചതെന്നും രാഹുല്‍ വ്യക്തമാക്കി. കെഎല്‍ രാഹുലാണ് (51 പന്തില്‍ 77) കളിയിലെ താരം. തുടക്കം മുതല്‍ ആക്രമിച്ച രാഹുല്‍ ഏഴ് ഫോറും മൂന്ന് സിക്‌സുമാണ് നേടിയത്. ഇത്തവണ ഏറ്റവും സ്ഥിരതയോടെ ബാറ്റ് ചെയ്യുന്ന രാഹുലാണ് നിലവിലെ ഓറഞ്ച് ക്യാപ് ഉടമ.

ആദ്യം ബാറ്റ് ചെയ്ത മുംബൈ 176 റണ്‍സെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ പഞ്ചാബും നേടിയത് 176 റണ്‍സ്. ഇതോടെ മത്സരം സൂപ്പര്‍ ഓവറിലേക്ക്. ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് അഞ്ച് റണ്‍സില്‍ ഒതുങ്ങിയപ്പോള്‍ മുംബൈയ്ക്കും അഞ്ച് റണ്‍സ് മാത്രമാണ് നേടാനായത്. രണ്ടാം പവര്‍പ്ലേയില്‍ ആദ്യം മുംബൈ ബാറ്റ് ചെയ്ത് 11 റണ്‍സ് നേടി. മറുപടിക്കിറങ്ങിയ പഞ്ചാബ് 2 പന്ത് ബാക്കി നിര്‍ത്തി 15 റണ്‍സ് നേടി വിജയം സ്വന്തമാക്കി. ജയത്തോടെ അവസാന സ്ഥാനത്ത് നിന്ന് ആറാം സ്ഥാനത്തേക്ക് ഉയരാന്‍ പഞ്ചാബിനായി.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications