Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2020: രാജസ്ഥാനോട് പിഴച്ചതെവിടെ? പഞ്ചാബ് നായകന്‍ കെ എല്‍ രാഹുല്‍ പറയുന്നു

അബുദാബി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 13ാം സീസണിലെ കിങ്‌സ് ഇലവന്‍ പഞ്ചാബിന്റെ തുടര്‍ച്ചയായ അഞ്ച് ജയങ്ങളുമായുള്ള കുതിപ്പിന് രാജസ്ഥാന്‍ റോയല്‍സ് ബ്രേക്കിട്ടിരിക്കുകയാണ്. ഏഴ് വിക്കറ്റിനാണ് രാജസ്ഥാനോട് പഞ്ചാബ് തോറ്റത്. 185 എന്ന ഭേദപ്പെട്ട സ്‌കോര്‍ അബുദാബിയിലെ വലിയ മൈതാനത്ത് അടിച്ചെടുത്തിട്ടും വിജയിക്കാന്‍ പഞ്ചാബിനായില്ല. ഇപ്പോഴിതാ രാജസ്ഥാനെതിരേ എവിടെയാണ് പിഴച്ചതെന്നതിനെക്കുറിച്ച് കിങ്‌സ് ഇലവന്‍ പഞ്ചാബ് നായകന്‍ കെ എല്‍ രാഹുല്‍ തുറന്ന് പറഞ്ഞിരിക്കുകയാണ്.

'സത്യസന്ധമായി പറഞ്ഞാല്‍ ടോസ് നഷ്ടപ്പെട്ടത് വലിയ തിരിച്ചടിയായി. രണ്ടാമത് ബാറ്റ് ചെയ്യുന്നതാണ് മൈതാനത്ത് നല്ലതെന്നാണ് ചിന്തിച്ചിരുന്നത്. രണ്ടാം ഭാഗത്ത് തണുപ്പിനെത്തുടര്‍ന്ന് ഈര്‍പ്പം ആയത് ബൗളര്‍മാരുടെ പ്രകടനത്തെ ബാധിച്ചു. അവര്‍ക്ക് പ്രതീക്ഷിച്ച ഗ്രിപ്പ് കണ്ടെത്താനായില്ല. രണ്ട് ലെഗ് സ്പിന്നര്‍മാരെ വെച്ച് കളിക്കുമ്പോള്‍ ഇത് കാര്യങ്ങളെ കൂടുതല്‍ ബുദ്ധിമുട്ടിലാക്കുന്നു. മഞ്ഞ് ഈ സീസണില്‍ പ്രതീക്ഷിക്കാത്ത കാര്യമാണ്. ഇതിനായി മുന്നൊരുക്കം നടത്താനാവില്ല. അതിനനുസരിച്ച് കാര്യങ്ങള്‍ നീക്കുക മാത്രമാണ് ചെയ്യാനാവുക. ഈ സീസണില്‍ ഒന്നും എളുപ്പമല്ല. ഓരോ പോയിന്റിനുവേണ്ടിയും കഠിനമായി പ്രയത്‌നിക്കേണ്ട അവസ്ഥയാണ്'-കെ എല്‍ രാഹുല്‍ പറഞ്ഞു.

klrahul

സീസണിലെ ആദ്യ പകുതിയില്‍ തുടര്‍ തോല്‍വികളോടെ അവസാന സ്ഥാനത്തേക്ക് കൂപ്പുകുത്തിയ പഞ്ചാബ് രണ്ടാം പകുതിയിലൂടെയാണ് ശക്തമായ തിരിച്ചുവരവ് നടത്തിയത്. മുംബൈ, ഡല്‍ഹി, ആര്‍സിബി, കെകെആര്‍, ഹൈദരാബാദ് ടീമുകളെല്ലാം പഞ്ചാബിന് മുന്നില്‍ വീണെങ്കിലും രാജസ്ഥാന്‍ റോയല്‍സിന് മുന്നില്‍ കാലിടറുകയായിരുന്നു. രാജസ്ഥാനെതിരായ തോല്‍വി പ്ലേ ഓഫിലെത്താനുള്ള പോരാട്ടം വീണ്ടും കടുപ്പിച്ചിരിക്കുകയാണ്.

13 മത്സരത്തില്‍ നിന്ന് 12 പോയിന്റുള്ള പഞ്ചാബ് നിലവില്‍ നാലാം സ്ഥാനത്താണ്. അവസാന മത്സരത്തില്‍ സിഎസ്‌കെയെ തോല്‍പ്പിച്ചാല്‍ പഞ്ചാബിന് 14 പോയിന്റ് ലഭിക്കും. ഇതില്‍ തോറ്റാല്‍ പ്ലേ ഓഫ് കാണാതെ പുറത്തുപോകേണ്ടിയും വരും. അവസാന രണ്ട് മത്സരത്തിലും വിജയിച്ചാണ് സിഎസ്‌കെ അവസാന മത്സരത്തിനൊരുങ്ങുന്നത്. കൂടാതെ രാജസ്ഥാന്‍,കെകെആര്‍ ടീമുകള്‍ക്കും 12 പോയിന്റാണുള്ളത്. അവസാന മത്സരത്തില്‍ ജയിക്കുന്ന ടീം പ്ലേ ഓഫിലെത്തും. ഇന്ന് ആര്‍സിബിക്കെതിരേ ജയിച്ചാല്‍ ഹൈദരാബാദിനും 13 മത്സരത്തില്‍ നിന്ന് 12 പോയിന്റാവും. ഇത് പ്ലേ ഓഫ് പോരാട്ടത്തെ കൂടുതല്‍ കടുപ്പിക്കും. നിലവില്‍ 12 മത്സരത്തില്‍ നിന്ന് 16 പോയിന്റുള്ള മുംബൈ ഇന്ത്യന്‍സ് മാത്രമാണ് പ്ലേ ഓഫില്‍ സീറ്റുറപ്പിച്ചത്. 12 മത്സരത്തില്‍ നിന്ന് 14 പോയിന്റുമായി ആര്‍സിബിയും ഡല്‍ഹിയും രണ്ടും മൂന്നും സ്ഥാനത്തുണ്ട്. ഇരു ടീമും ഓരോ മത്സരം വീതം ജയിച്ചാല്‍ പ്ലേ ഓഫില്‍ സീറ്റുറപ്പിക്കും.

Story first published: Saturday, October 31, 2020, 14:23 [IST]
Other articles published on Oct 31, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+