Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2020: മുംബൈക്കെതിരേ പഞ്ചാബിന് പിഴച്ചതെവിടെ? ഇതാ മൂന്ന് കാരണങ്ങള്‍

അബുദാബി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ മുംബൈ ഇന്ത്യന്‍സിനോട് 48 റണ്‍സിനാണ് കിങ്‌സ് ഇലവന്‍ പരാജയപ്പെട്ടത്. 192 റണ്‍സെന്ന വലിയ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ പഞ്ചാബിന് തൊട്ടതെല്ലാം പിഴച്ചു. ടീമിന്റെ മോശം പ്രകടനത്തിനുപരിയായി നായകനെന്ന നിലയില്‍ രാഹുലെടുത്ത തെറ്റായ തീരുമാനങ്ങളും ടീമിന്റെ തോല്‍വിക്ക് കാരണമായി. മുംബൈ ഇന്ത്യന്‍സിനെപ്പോലൊരു കരുത്തരും അനുഭവസമ്പന്നരുമായ നിരയോട് പഞ്ചാബ് മുട്ടുമടക്കിയത് ഏതൊക്കെ തീരുമാനത്തിന്റെ പാളിച്ചകള്‍ക്കൊണ്ടാണെന്ന് പരിശോധിക്കാം.

കോട്രലിനെ നേരത്തെ എറിഞ്ഞ് തീര്‍ത്തു

കോട്രലിനെ നേരത്തെ എറിഞ്ഞ് തീര്‍ത്തു

ഷെല്‍ഡ്രോന്‍ കോട്രലിനെ ഡെത്ത് ഓവറിലേക്ക് മാറ്റിവെക്കാതിരുന്ന പഞ്ചാബ് നായകന്‍ കെ എല്‍ രാഹുലിന്റെ തീരുമാനം മണ്ടത്തരം തന്നെയാണ്. കാരണം മികച്ച രീതിയില്‍ പന്തെറിഞ്ഞിരുന്ന കോട്രലിന്റെ സാന്നിധ്യം അവസാന ഓവറുകളില്‍ പഞ്ചാബിന് അത്യാവശ്യമായിരുന്നു. ഷമിയും മികച്ച രീതിയില്‍ പന്തെറിഞ്ഞ സാഹചര്യത്തില്‍ കോട്രലിനെ ഡെത്ത് ഓവറിലേക്ക് ബാക്കിവെച്ചിരുന്നെങ്കില്‍ ഒരുപക്ഷേ മുംബൈ ഇത്രയും വമ്പന്‍ സ്‌കോര്‍ അടിച്ചെടുക്കാന്‍ സാധ്യത കുറവായിരുന്നു. 4 ഓവറില്‍ ഒരു മെയ്ഡനടക്കം 20 റണ്‍സ് വഴങ്ങി 1 വിക്കറ്റാണ് കോട്രല്‍ വീഴ്ത്തിയത്.

ഷമി

ഷമി നാല് ഓവറില്‍ 36 റണ്‍സ് വഴങ്ങി 1 വിക്കറ്റും വീഴ്ത്തി. മധ്യ ഓവറുകളില്‍ സ്പിന്നര്‍മാരെ പരിഗണിച്ചിരുന്നെങ്കില്‍ ഇത്രയും വലിയ ദുരന്തം പഞ്ചാബിന് നേരിടേണ്ടി വരില്ലായിരുന്നു. അവസാന ഓവറില്‍ കൃഷ്ണപ്പ ഗൗതത്തെ പന്തേല്‍പ്പിച്ച രാഹുലിന്റെ തീരുമാനത്തെ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ഉള്‍പ്പെടെ വിമര്‍ശിച്ചിരുന്നു. കീറോണ്‍ പൊള്ളാര്‍ഡ്,ഹര്‍ദിക് പാണ്ഡ്യ എന്നീ വമ്പന്‍ അടിക്കാര്‍ ക്രീസില്‍ നില്‍ക്കവെ സ്പിന്നിനെ ഇട്ടുകൊടുത്ത രാഹുലിന്റെ തീരുമാനം തെറ്റായിരുന്നെന്ന് ആ ഓവറില്‍ മുംബൈ നേടിയ റണ്‍സ് തെളിയിക്കും. നാല് സിക്‌സാണ് അവസാന ഓവറില്‍ മുംബൈ നേടിയത്.

മുംബൈക്കെതിരേ അഞ്ച് ബൗളര്‍മാര്‍ മാത്രം

മുംബൈക്കെതിരേ അഞ്ച് ബൗളര്‍മാര്‍ മാത്രം

മികച്ച ബാറ്റിങ് നിരയുള്ള മുംബൈക്കെതിരേ അഞ്ച് ബൗളര്‍മാരെ മാത്രം പരിഗണിച്ചത് പഞ്ചാബിന്റെ തെറ്റായ തീരുമാനമാണ്. ഒരു പേസ് ബൗളര്‍കൂടി ടീമില്‍ വേണമായിരുന്നു. കൃഷ്ണപ്പ ഗൗതത്തെ ടീമിള്‍ ഉള്‍പ്പെടുത്തുന്നതിന് പകരം സ്പിന്നര്‍ മുരുഗന്‍ അശ്വിനെയോ അല്ലെങ്കില്‍ മറ്റൊരു പേസറെയോ പരിഗണിക്കണമായിരുന്നു. സീസണില്‍ തരക്കേടില്ലാതെ പന്തെറിയുന്ന അശ്വിനെ മാറ്റിനിര്‍ത്തിയത് തെറ്റായ തീരുമാനമായിരുന്നു. ഡാനിയല്‍ ക്രിസ്റ്റ്യന്‍, ഹാര്‍ഡസ് വില്‍ജോയിന്‍ എന്നിവരില്‍ ഒരാളെ പേസ് നിരയില്‍ പഞ്ചാബിന് പരിഗണിക്കാമായിരുന്നു. ബാറ്റിങ് നിരയിലേക്ക് ദീപക് ഹൂഡ,മന്ദീപ് സിങ് എന്നിവരെയും പരിഗണിക്കാമായിരുന്നു.

ബാറ്റിങ് ഓഡറിലും പിഴവ്

ബാറ്റിങ് ഓഡറിലും പിഴവ്

മോശം ഫോമിലുള്ള കരുണ്‍ നായരെ തുടരെ ടീമില്‍ ഉള്‍പ്പെടുത്തുന്നത് തെറ്റായ തീരുമാനം. ക്രിസ് ഗെയ്ല്‍ ഓപ്പണറായി എത്തിയാല്‍ മായങ്ക് അഗര്‍വാളെ മൂന്നാം നമ്പറില്‍ ഇറക്കാം. ഇത് ടീമിന് ഗുണം ചെയ്യാനുള്ള സാധ്യത കൂടുതലാണ്. സര്‍ഫറാസ് ഖാന് പകരം മന്ദീപ് സിങ്ങിനെ പരിഗണിച്ചാല്‍ മധ്യനിരയില്‍ അത് കൂടുതല്‍ കരുത്താകും. നിലവില്‍ ടോപ് ഓഡര്‍ തകര്‍ന്നാല്‍ ടീം തോല്‍ക്കുന്ന അവസ്ഥയാണ്. ഗ്ലെന്‍ മാക്‌സ് വെല്ലിന്റെ മോശം ഫോമും പഞ്ചാബിന് തിരിച്ചടിയായി.

Story first published: Friday, October 2, 2020, 11:35 [IST]
Other articles published on Oct 2, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+