Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഐപിഎല്‍: അവനെ ഞങ്ങള്‍ സ്‌കോര്‍ ചെയ്യാന്‍ അനുവദിക്കില്ല, വീക്ക്‌നെസ്സ് അറിയാമെന്ന് ഷെയ്ന്‍ ബോണ്ട്!!

ദുബായ്: പഞ്ചാബ് നിരയില്‍ ഒരു താരത്തെ പുറത്താക്കാന്‍ പ്രത്യേകം തന്ത്രം തയ്യാറാക്കിയിട്ടുണ്ട് മുംബൈ ഇന്ത്യന്‍സ് ബൗളിംഗ് കോച്ച് ഷെയ്ന്‍ ബോണ്ട്. കിംഗ്‌സ് ഇലവന്‍ പഞ്ചാബിന്റെ ബാറ്റിംഗ് നിര വെല്ലുവിളിയാണെന്ന് അറിയാം. പക്ഷേ മുംബൈ ഒരു പിഴവ് പോലും വരുത്താന്‍ തയ്യാറല്ല. പഞ്ചാബ് നിരയില്‍ കെഎല്‍ രാഹുലിനെയാണ് പ്രത്യേകം ശ്രദ്ധിക്കുകയെന്ന് ബോണ്ട് പറയുന്നു. രാഹുലിനെ പുറത്താക്കാന്‍ ടീം പ്രത്യേകം തന്ത്രം തയ്യാറാക്കിയിട്ടുണ്ടെന്നും ബോണ്ട് വ്യക്തമാക്കി. ടൂര്‍ണമെന്റില്‍ 3 മത്സരങ്ങളില്‍ നിന്ന് 222 റണ്‍സ് അടിച്ച രാഹുല്‍ അപാര ഫോമിലാണ് ഉള്ളത്.

1

മുംബൈ ഇന്ത്യന്‍സിനെതിരെ ഗംഭീര റെക്കോര്‍ഡും രാഹുലിനുണ്ട്. 2018 മുതല്‍ നാല് ഇന്നിംഗ്‌സുകളില്‍ നിന്നായി 289 റണ്‍സാണ് മുംബൈക്കെതിരെ രാഹുല്‍ അടിച്ച് കൂട്ടിയത്. 144.5 ആണ് ബാറ്റിംഗ് ശരാശരി. ഈ നാല് ഇന്നിംഗ്‌സുകളില്‍ നിന്ന് രണ്ട് അര്‍ധ സെഞ്ച്വറിയും ഒരു സെഞ്ച്വറിയും പിറന്നിട്ടുണ്ട്. ഇത്രയും മികച്ച ഫോമില്‍ നില്‍ക്കുമ്പോള്‍ ഈ പ്രകടനം രാഹുല്‍ ആവര്‍ത്തിക്കുമെന്ന ഭയം മുംബൈക്കുണ്ട്. രാഹുല്‍ ഞങ്ങള്‍ക്കെതിരെ അവസാന മത്സരങ്ങളില്‍ നന്നായി റണ്‍സ് നേടിയിട്ടുണ്ട്. മികച്ച കളിക്കാരനാണ് അദ്ദേഹമെന്നും ഷെയ്ന്‍ ബോണ്ട് പറഞ്ഞു.

ഇന്ന് ഞങ്ങളുടെ ബൗളര്‍മാരുടെ ഒരു സെഷനുണ്ട്. രാഹുലിനെ വീഴ്ത്താനുള്ള ചില കാര്യങ്ങള്‍ ഈ സെഷനിലില്‍ സംസാരിക്കും. നന്നായി കളിക്കുന്നവ എതിരാളികളെ ശ്രദ്ധിക്കുക എന്നതാണ് ഞങ്ങളുടെ രീതി. രാഹുല്‍ അത്തരത്തിലുള്ള കളിക്കാരനാണ്. ഏത് മേഖലയിലും സ്‌കോര്‍ നേടാന്‍ സാധിക്കുന്ന താരമാണ്. രാഹുല്‍ മധ്യ ഓവറുകളില്‍ സമയമെടുത്ത് കളിക്കുന്ന താരമാണ്. അത് അവസാനത്തേക്ക് സ്‌കോര്‍ ചെയ്യുന്നതിന്റെ ഭാഗമാണ്. ഇത് വലിയൊരു അവസാരമായിട്ടാണ് ഞങ്ങള്‍ കാണുന്നത്. രാഹുലിനെയും ഒപ്പമുള്ള ബാറ്റ്‌സ്മാനെയും സമ്മര്‍ദത്തിലാക്കാന്‍ ഈ തന്ത്രം ഉപയോഗിക്കുമെന്നും ബോണ്ട് വ്യക്തമാക്കി.

അതേസമയം കഴിഞ്ഞ മൂന്ന് സീസണുകളിലായി ഗംഭീര പ്രകടനം നടത്തുന്ന രാഹുലിനെ വീഴ്ത്തുകയാണ് മുംബൈയുടെ ഗെയിം പ്ലാനെന്ന് ഇതോടെ വ്യക്തമായിരിക്കുകയാണ്. രാഹുലിനെ പുറത്താക്കാന്‍ പ്രത്യേക തന്ത്രം തന്നെ മുംബൈ ഒരുക്കിയിട്ടുണ്ട്. രാഹുല്‍ റണ്‍സ് സാധാരണ സ്‌കോര്‍ ചെയ്യുന്ന ശക്തികേന്ദ്രങ്ങളില്‍ അദ്ദേഹത്തെ ദുര്‍ബലനാക്കാനാണ് ഞങ്ങളുടെ ശ്രമം. രാഹുലിന്റെ കരുത്തേറിയ മേഖലകളിലെ പഴുതടയ്ക്കും. എക്‌സ്ട്രാ കവറില്‍ റണ്‍സ് നേടുന്നത് രാഹുലിന്റെ മികവാണ്. ഫൈന്‍ ലെഗിലും രാഹുല്‍ മികച്ച നില്‍ക്കുന്നു. അവിടെ രാഹുലിനെ പിടിച്ച് നിര്‍ത്തും.

അതേസമയം മുംബൈക്ക് മികച്ച ബൗളിംഗ് നിരയുണ്ട്. സമ്മര്‍ദത്തിലേക്ക് രാഹുലിനെ വീഴ്ത്തുകയാണ് ങ്ങള്‍ പ്ലാന്‍ ചെയ്യുന്നത്. പഞ്ചാബിന്റെ രണ്ട് പ്രമുഖ ബാറ്റ്‌സ്മാന്‍ ഇതുവരെ ഗംഭീര പ്രകടനമാണ് നടത്തിയത്. അവര്‍ രണ്ട് പേരെയും നേരത്തെ പുറത്താക്കാന്‍ സാധിച്ചാല്‍ മുംബൈ മത്സരം സ്വന്തമാക്കും. മധ്യ ഓവറില്‍ പഞ്ചാബിന്റെ മധ്യനിരയെ സമ്മര്‍ദത്തിലാക്കിയാല്‍ ചെറിയ സ്‌കോറില്‍ അവരെ ഒതുക്കാം. അതിന് രാഹുലിനെയും അഗര്‍വാളിനെയും പുറത്താക്കുകയാണ് വേണ്ടെന്നും ഷെയ്ന്‍ ബോണ്ട് പറഞ്ഞു.

Story first published: Thursday, October 1, 2020, 11:34 [IST]
Other articles published on Oct 1, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+