വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഐപിഎല്‍: അതിവേഗ നേട്ടവുമായി രാഹുല്‍, 2000 ക്ലബില്‍, ആ ഇന്ത്യന്‍ ഇതിഹാസ താരത്തെ മറികടന്നു!!

By Vaisakhan MK

ദുബായ്: കിംഗ്‌സ് ഇലവന്‍ പഞ്ചാബ് ക്യാപ്റ്റന്‍ കെഎല്‍ രാഹുല്‍ രാഹുലിന് വന്‍ നേട്ടം. ഐപിഎല്ലില്‍ അതിവേഗം രണ്ടായിരം റണ്‍സ് തികയ്ക്കുന്ന ഇന്ത്യന്‍താരമെന്ന നേട്ടമാണ് രാഹുലിനെ തേടിയെത്തിയത്. സച്ചിന്‍ ടെണ്ടുല്‍ക്കറുടെ എട്ട് വര്‍ഷം പഴക്കമുള്ള റെക്കോര്‍ഡാണ് തകര്‍ന്ന് വീണത്. ആര്‍സിബിക്കെതിരെയുള്ള മത്സരത്തിലാണ് രാഹുല്‍ നേട്ടം സ്വന്തമാക്കിയത്. സച്ചിന്‍ ഈ നേട്ടം സ്വന്തമാക്കിയത് 63 ഇന്നിംഗ്‌സുകളില്‍ നിന്നാണ്. എന്നാല്‍ രാഹുല്‍ 60 ഇന്നിംഗ്‌സുകളില്‍ നിന്നാണ് ഈ അപൂര്‍വം നേട്ടം സ്വന്തമാക്കിയത്.

1

വിരാട് കോലിക്കും രോഹിത് ശര്‍മയ്ക്കും നേടാനാവാത്ത റെക്കോര്‍ഡ് കൂടിയാണിത്. അതുകൊണ്ട് നേട്ടത്തിന്റെ മൂല്യം വര്‍ധിക്കുന്നു. അതേസമയം അന്തരിച്ച മുന്‍ താരവും കമന്റേറ്ററുമായ ഡീന്‍ ജോണ്‍സിന് ആദരാജ്ഞലി അര്‍പ്പിച്ചാണ് ബെംഗളൂരു, പഞ്ചാബ് താരങ്ങള്‍ കളത്തില്‍ ഇറങ്ങിയത്. ദു:ഖസൂചകമായി കൈയ്യില്‍ കറുത്ത ബാന്‍ഡും ധരിച്ചിരുന്നു. ക്രിക്കറ്റ് ലോകത്തെ പരണ്ഡിതനായിട്ടാണ് ഡീന്‍ ജോണ്‍സ് അറിയപ്പെടുന്നത്. പ്രൊഫസര്‍ ഡീനോ എന്നായിരുന്നു അദ്ദേഹത്തെ കളിക്കാര്‍ വരെ അഭിസംബോധന ചെയ്തിരുന്നത്.

ക്രിക്കറ്റിന് വേണ്ടിയുള്ള ജോണ്‍സിന്റെ പ്രവര്‍ത്തനങ്ങള്‍ അന്താരാഷ്ട്ര തലത്തില്‍ വലിയ ശ്രദ്ധ നേടിയിരുന്നു. 52 ടെസ്റ്റും 164 ഏകദിനങ്ങളും ജോണ്‍സ് കളിച്ചിട്ടുണ്ട്. 1984നും 1992നും ഇടയിലായിരുന്നു മത്സരങ്ങളെല്ലാം കളിച്ചത്. എട്ട് വര്‍ഷം നീണ്ടു നിന്ന് കരിയറില്‍ ഏകദിനത്തിലെ മികവ് ജോണ്‍സിനെ സാങ്കേതിക തികവുള്ള ബാറ്റ്‌സ്മാനാക്കി മാറ്റിയിരുന്നു. ആറായിരത്തിലധികം റണ്‍സും അദ്ദേഹം ഏകദിനത്തില്‍ നേടിയിരുന്നു. ഏഴ് സെഞ്ച്വറികളും 46 അര്‍ധ സെഞ്ച്വറികളും അദ്ദേഹത്തിന്റെ ബാറ്റില്‍ നിന്ന് ഏകദിന ക്രിക്കറ്റില്‍ പിറന്നു.

ഡീന്‍ ജോണ്‍സ് അടങ്ങുന്ന കമന്ററി പാനലിലെ അംഗമായ ഇര്‍ഫാന്‍ പഠാന്‍ അദ്ദേഹത്തിന്റെ വിയോഗം അവിശ്വസനീയമാണെന്ന് പറഞ്ഞു. വളരെയധികം സങ്കടമുണ്ട്. ഇന്ന് രാവിലെ അദ്ദേഹത്തിന് യാതൊരു കുഴപ്പവും ഉണ്ടായിരുന്നില്ല. രണ്ട് ദിവസം അദ്ദേഹത്തിന്റെ മകനുമായി ഞാന്‍ വീഡിയോ കോള്‍ സംഭാഷണം നടത്തിയിരുന്നു. എല്ലാം നല്ല രീതിയിലായിരുന്നു മുന്നോട്ട് പോയിരുന്നത്. എനിക്കിത് ഇപ്പോഴും വിശ്വസിക്കാന്‍ സാധിക്കില്ല. അദ്ദേഹത്തിന്റെ ആത്മാവിന് നിത്യശാന്തി നേരുന്നുവെന്ന് ഇര്‍ഫാന്‍ പഠാന്‍ കുറിച്ചു.

Story first published: Thursday, September 24, 2020, 20:47 [IST]
Other articles published on Sep 24, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X