IPL 2020: ക്രിസ് ഗെയ്ല്‍ എന്തുകൊണ്ട് പഞ്ചാബിന്റെ പ്ലേയിങ് ഇലവനിലില്ല? രാഹുല്‍ വിശദീകരിക്കുന്നു
ദുബായ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ കിങ്‌സ് ഇലവന്‍ പഞ്ചാബ് തകര്‍പ്പന്‍ പ്രകടനം പുറത്തെടുക്കുമ്പോഴും ആരാധകര്‍ പഞ്ചാബ് നിരയില്‍ മിസ് ചെയ്യുന്നത് ക്രിസ് ഗെയ്‌ലിനെയാണ്. യൂനിവേഴ്‌സല്‍ ബോസ് ഓപ്പണര്‍ റോളില്‍ എത്തുമെന്ന് പ്രതീക്ഷിച്ചിരുന്നുവെങ്കിലും ആദ്യ രണ്ട് മത്സരങ്ങളിലും ഗെയ്‌ലിന് അവസരം ലഭിച്ചില്ല. ഇപ്പോഴിതാ എന്തുകൊണ്ടാണ് ഗെയ്‌ലിന് പ്ലേയിങ് ഇലവനില്‍ അവസരം നല്‍കാത്തതെന്ന് വിശദീകരിക്കുകയാണ് കിങ്‌സ് ഇലവന്‍ പഞ്ചാബ് നായകന്‍ കെ എല്‍ രാഹുല്‍.
'ശരിയായ സമയത്ത് ക്രിസ് ഗെയ്ല്‍ എത്തും,അതോര്‍ത്ത് ആരും വിഷമിക്കരുത്. ഇപ്പോള്‍ വീട്ടിലിരുക്കയെന്നത് വലിയ ബുദ്ധിമുട്ടുള്ള കാര്യമാണ്. അതിനാല്‍ കളിക്കാന്‍ അവസരം ലഭിച്ചതില്‍ വളരെ സന്തോഷം. എല്ലാ താരങ്ങളും അവരുടേതായ നിലയില്‍ ആഹ്ലാദിക്കുകയാണ്'-രാഹുല്‍ പറഞ്ഞു. അവസാന രണ്ട് സീസണിലും അശ്വിന്‍ നായകനായിരിക്കെ പഞ്ചാബ് നിരയില്‍ രാഹുലിനൊപ്പം സ്ഥിരം ഓപ്പണറായിരുന്നു ഗെയ്ല്‍. 24 മത്സരങ്ങള്‍ അശ്വിന് കീഴില്‍ ഗെയ്ല്‍ കളിച്ചിരുന്നു.

എന്നാല്‍ രാഹുല്‍ നായകനും കുംബ്ലെ പരിശീലകനും ആയതോടെ ഗെയ്ല്‍ പ്ലേയിങ് ഇലവന് പുറത്താവുകയായിരുന്നു. യുഎഇയിലെ വലിയ മൈതാനങ്ങളില്‍ തിളങ്ങാന്‍ കെല്‍പ്പുള്ള താരമാണ് ഗെയ്ല്‍. അവസാന രണ്ട് സീസണുകളിലും മികച്ച പ്രകടനം പുറത്തെടുത്ത ഗെയ്‌ലിനെ ഇപ്പോഴെ ഇറക്കിയാല്‍ പരിക്കിന്റെ പിടിയിലാവുമോയെന്ന ആശങ്ക നിലനില്‍ക്കുന്നതിനാലാവും താരത്തിന് വിശ്രമം നല്‍കിയിരിക്കുന്നത്.
നിലവില്‍ കെഎല്‍ രാഹുലും മായങ്ക് അഗര്‍വാളുമാണ് പഞ്ചാബിനുവേണ്ടി ഓപ്പണ്‍ ചെയ്യുന്നത്. ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ മത്സരത്തില്‍ മായങ്കും ആര്‍സിബിക്കെതിരായ മത്സരത്തില്‍ രാഹുലും ശ്രദ്ധേയ പ്രകടനം കാഴ്ചവെച്ചിരുന്നു. ഇരുവരും തമ്മില്‍ ഓപ്പണിങ്ങില്‍ മികവ് കാട്ടുന്നതില്‍ ഇപ്പോള്‍ ഈ കൂട്ടുകെട്ട് പൊളിക്കാന്‍ സാധ്യതയില്ല. പഞ്ചാബ് നിരയില്‍ നിക്കോളാസ് പുരാന്റെ പ്രകടനമാണ് നിരാശ സമ്മാനിക്കുന്നത്. ഡല്‍ഹിക്കെതിരേ മധ്യനിരയിലും സൂപ്പര്‍ ഓവറിലും ഒരുപോലെ നിരാശപ്പെടുത്തിയ പുരാന്‍ ആര്‍സിബിക്കെതിരേയും നിറം മങ്ങി.
ഗെയ്ല്‍ എത്തുന്നതോടെ പുരാന്റെ ടീമിലെ സ്ഥാനം തെറിച്ചേക്കും. മധ്യനിരയില്‍ ഗ്ലെന്‍ മാക്‌സ്‌വെല്ലും ഫോമിലേക്ക് ഉയരേണ്ടതുണ്ട്. ജിമ്മി നിഷാം ടീമിലുള്ളതും പഞ്ചാബിന് ശക്തി പകരുന്നു. യുഎഇയിലെ സ്പിന്‍ മൈതാനത്ത് ഏറ്റവും മികച്ച പ്രകടനം കാഴ്ചവെക്കുന്നത് പഞ്ചാബ് സ്പിന്നര്‍മാരാണ്. പരിശീലകനും ഇതിഹാസ സ്പിന്നറുമായ അനില്‍ കുംബ്ലെയുടെ സാന്നിധ്യം അവരുടെ ബൗളിങ്ങില്‍ വ്യക്തമാകുന്നു. ഇതുവരെ കിരീടം നേടാന്‍ സാധിക്കാത്ത പഞ്ചാബ് ഇത്തവണ വലിയ പ്രതീക്ഷ നല്‍കുന്നുണ്ട്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications