For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2020: ക്യാപ്റ്റന്‍ കൂളായി രാഹുല്‍, ഹൈദരാബാദിനെ പൊളിച്ചത് 4 തീരുമാനങ്ങള്‍, ധോണി സ്റ്റൈല്‍ തന്ത്രം

By Vaisakhan MK

ദുബായ്: കിംഗ്‌സ് ഇലവന്‍ പഞ്ചാബിന്റെ വിജയങ്ങള്‍ക്ക് പിന്നില്‍ കഠിനാധ്വാനം ഉണ്ട്. പക്ഷേ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരായ മത്സരം ശരിക്കും ക്യാപ്റ്റന്‍സി മികവില്‍ തന്നെ വിജയിച്ച മത്സരമാണ്. അത്രയ്ക്കും ഗംഭീര പ്രകടനമാണ് പഞ്ചാബില്‍ നിന്നുണ്ടായത്. ഞെട്ടിച്ച നിരവധി തീരുമാനങ്ങളാണ് ക്യാപ്റ്റന്‍ രാഹുലില്‍ നിന്നുണ്ടായത്. അവസാനത്തെ നാല് ഹൈദരാബാദ് താരങ്ങളുടെ സ്‌കോര്‍ ശ്രദ്ധിച്ചാല്‍ തന്നെ ഇക്കാര്യം മനസ്സിലാവും. തുടര്‍ തോല്‍വികളില്‍ നിന്ന് ധോണി സ്‌റ്റൈല്‍ ക്യാപ്റ്റന്‍സിയിലേക്ക് മാറിയിരിക്കുകയാണ് രാഹുല്‍.

വാര്‍ണറെ പൂട്ടിയ തന്ത്രം

വാര്‍ണറെ പൂട്ടിയ തന്ത്രം

6 ഓവറില്‍ 56 റണ്‍സിനടുത്ത് സ്‌കോര്‍ ചെയ്തിരുന്നു ഹൈദരാബാദ്. വിജയം ഉറപ്പിച്ച നിമിഷമായിരുന്നു. ജയിക്കാവുന്നതിനേക്കാള്‍ എത്രയോ മുകളില്‍ റണ്‍റേറ്റും അപ്പോഴുണ്ടായിരുന്നു. തൊട്ടുമുമ്പുള്ള ഓവറില്‍ ഒരു എല്‍ബിഡബ്ല്യു അപ്പീല്‍ പഞ്ചാബ് ടീം ഒന്നടങ്കം വിളിച്ചിട്ടും ബൗളര്‍ മുരുഗന്‍ അശ്വിന് പോലും ഉറപ്പുണ്ടായിട്ടും രാഹുല്‍ വേണ്ടെന്ന് വെച്ചിരുന്നു. ഇത് ശരിയാണെന്ന് റീപ്ലേകളില്‍ തെളിഞ്ഞു. ഡിആര്‍എസ്സിലെ കൃത്യതയായിരുന്നു ഇത്. വാര്‍ണര്‍ അപകടകാരിയായി മാറിയ സമയത്ത് കുല്‍ദീപ് ബിഷ്‌ണോയിയെ കൊണ്ടുവന്ന രാഹുലിന്റെ തീരുമാനം റിസ്‌കായിരുന്നു. എന്നാല്‍ അനാവശ്യ ഷോട്ട് കളിച്ച വാര്‍ണര്‍ രാഹുലിന് ക്യാച്ച് നല്‍കി. എന്നാല്‍ ഇത് ഔട്ട് നല്‍കിയില്ല. പക്ഷേ റിവ്യൂവില്‍ രാഹുലിന്റെ തീരുമാനം ശരിയായി. ഇതാണ് കളി മാറ്റി മറിച്ചത്.

ആ ഓവര്‍ നേരത്തെ തീര്‍ത്തു

ആ ഓവര്‍ നേരത്തെ തീര്‍ത്തു

മുഹമ്മദ് ഷമിയെ തുടക്കത്തില്‍ തന്നെ ഹൈദരാബാദ് സാമാന്യം നല്ല രീതിയില്‍ കൈകാര്യം ചെയ്തിരുന്നു. അതുകൊണ്ട് ഷമിയുടെ ഓവര്‍ നേരത്തെ തന്നെ എറിഞ്ഞ് തീര്‍ക്കാനാണ് രാഹുല്‍ ശ്രമിച്ചത്. ഇത് കളിയിലെ ഏറ്റവും മികച്ച തീരുമാനമായിരുന്നു. അവസാന ഓവറുകള്‍ എറിഞ്ഞിരുന്നെങ്കില്‍ ഷമി ചിലപ്പോള്‍ ധാരാളം റണ്‍സ് വിട്ടുകൊടുക്കുമായിരുന്നു. ഷമിയുടെ അവസാന ഓവറില്‍ അബ്ദുള്‍ സമദിന്റെ വിക്കറ്റും ലഭിച്ചു. ഇതും രാഹുലിന്റെ മികച്ച ഫീല്‍ഡ് പ്ലേസിംഗ് കൊണ്ട് ലഭിച്ചതാണ്. ജോര്‍ദാന്റെ അതിഗംഭീര ക്യാച്ചും എടുത്ത് പറയേണ്ടതാണ്. മുഹമ്മദ് ഷമി നാലോവറില്‍ 34 റണ്‍സാണ് വിട്ടുകൊടുത്തത്. പഞ്ചാബ് ബൗളര്‍മാരില്‍ ഏറ്റവുമധികം റണ്‍സ് വിട്ടുകൊടുത്തതും ഷമിയാണ്. സ്പിന്നര്‍മാര്‍ക്കിടയിലൂടെ ഷമിയുടെ ഓവര്‍ തീര്‍ന്നത് പലരും അറിഞ്ഞിരുന്നില്ല.

ഫീല്‍ഡിംഗ് അതിഗംഭീരം

ഫീല്‍ഡിംഗ് അതിഗംഭീരം

ഇത്തവണ ടൂര്‍ണമെന്റിലെ ഏറ്റവും ഗംഭീര ഫീല്‍ഡിംഗ് ടീമാണ് പഞ്ചാബ്. ഏറ്റവും മികച്ച സേവും ക്യാച്ചുകളും പഞ്ചാബിലെ താരങ്ങളില്‍ നിന്നാണ് വന്നത്. ഹൈദരാബാദിനെതിരെ ചാടിയും പറന്നുമായിരുന്നു പഞ്ചാബിന്റെ ഫീല്‍ഡിംഗ്. മനീഷ് പാണ്ഡെയെ പുറത്താക്കാന്‍ എടുത്ത ക്യാച്ച് ഈ ടൂര്‍ണമെന്റിലെ ഏറ്റവും ബെസ്റ്റ് ക്യാച്ചാണ്. അതും പകരക്കാരനായി ഇറങ്ങിയ സുചിത്തായിരുന്നു ഈ ക്യാച്ച് എടുത്തത്. സിക്‌സ് എന്ന് ഉറപ്പിച്ച ഷോട്ടായിരുന്നു ഇത്. ഖലീല്‍ അഹമ്മദിന്റെ റണ്ണൗട്ടും ഇതില്‍ ബെസ്റ്റായിരുന്നു. ഈ ഫീല്‍ഡര്‍മാര്‍ റണ്ണൊഴുകുന്ന പോക്കറ്റുകളിലെല്ലാം നിര്‍ത്തി രാഹുല്‍ ഒരുക്കിയ തന്ത്രം ഹൈദരാബാദിനെ സമ്മര്‍ദത്തിലേക്കാണ് തള്ളി വിട്ടത്.

ഡെത്ത് ബൗളിംഗ്

ഡെത്ത് ബൗളിംഗ്

പഞ്ചാബിന്റെ ഡെത്ത് ബൗളിംഗ് എതിരാളികളെ വിറപ്പിച്ച ദിവസം കൂടിയായിരുന്നു ഇന്നലെ. അവസാന നാല് താരങ്ങളും പൂജ്യത്തിനാണ് പുറത്തായത്. ഇതിന്റെ പ്രധാന കാരണം അര്‍ഷ്ദീപിനെയും ജോര്‍ദാനെയും രാഹുല്‍ ഉപയോഗിച്ച രീതിയാണ്. വാര്‍ണര്‍ പുറത്തായതിന് പിന്നാലെ മറ്റ് ഇടങ്കൈയന്‍മാരില്ലെന്ന് തിരിച്ചറിഞ്ഞ രാഹുല്‍ ലെഗ് സ്പിന്നര്‍മാരെ ഗംഭീരമായി ഉപയോഗിച്ചു. ബെയര്‍സ്‌റ്റോ ആദ്യം തന്നെ ക്ലീന്‍ ബൗള്‍ഡായി. പിന്നീട് ഇവര്‍ റണ്ണൊഴുക്ക് തടഞ്ഞ് ഹൈദരാബാദിനെ പ്രതിരോധത്തിലാക്കി. ഇവരുടെ ഓവര്‍ കഴിഞ്ഞതോടെ രാഹുല്‍ നേരെ പേസര്‍മാര്‍ കൊണ്ടുവന്നു. അര്‍ഷ്ദീപ് സ്ലോ ബൗണ്‍സറുകളും ഒപ്പം ജോര്‍ദാന്റെ യോര്‍ക്കറുകളും ഒരേപോലെ ഹൈദരാബാദിനെ ബുദ്ധിമുട്ടിച്ചു. ഹോള്‍ഡറെ പുറത്താക്കിയതൊക്കെ മികച്ച ഫീല്‍ഡ് പ്ലേസിലൂടെയാണ്. വിജയ് ശങ്കര്‍ സമ്മര്‍ദത്തിലാണ് പുറത്തായത്. ധോണി മോഡലിലായിരുന്നു എല്ലാ ഫീല്‍ഡ് പ്ലേസും രാഹുല്‍ ഒരുക്കിയത്. ചെന്നൈക്കെതിരെയുള്ള മത്സരത്തില്‍ ധോണിയുമായി സംസാരിച്ചത് രാഹുലിന് വലിയ മാറ്റങ്ങള്‍ സമ്മാനിച്ചെന്ന് ഉറപ്പാണ്.

Story first published: Sunday, October 25, 2020, 11:10 [IST]
Other articles published on Oct 25, 2020
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+