For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2020: അവന്‍ എല്ലാവരെയും ദുഖത്തിലാഴ്ത്തി, ഈ ജയം അവനുവേണ്ടി; കെ എല്‍ രാഹുല്‍

ഷാര്‍ജ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ കെകെആറിനെതിരായ ഇന്നലെ നടന്ന മത്സരം കിങ്‌സ് ഇലവന്‍ പഞ്ചാബിനെ സംബന്ധിച്ച് ജീവന്‍മരണ പോരാട്ടമായിരുന്നു. പ്ലേ ഓഫ് സാധ്യത സജീവമാക്കാന്‍ ജയം അനിവാര്യമായ മത്സരത്തില്‍ എട്ട് വിക്കറ്റിനാണ് പഞ്ചാബ് കെകെആറിനെ തകര്‍ത്തത്. ആദ്യം ബാറ്റ് ചെയ്ത കെകെആര്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 149 റണ്‍സെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ പഞ്ചാബ് ഏഴ് വിക്കറ്റ് ബാക്കി നിര്‍ത്തി വിജയം സ്വന്തമാക്കി.

അര്‍ധ സെഞ്ച്വറി നേടിയ മന്ദീപ് സിങ്ങും (66*) ക്രിസ് ഗെയ്‌ലുമാണ് (51) പഞ്ചാബിന് അനായാസ ജയം സമ്മാനിച്ചത്. കഴിഞ്ഞ ദിവസം മന്ദീപ് സിങ്ങിന്റെ പിതാവ് മരണപ്പെട്ടിരുന്നു. എന്നിട്ടും നാട്ടിലേക്ക് മടങ്ങാതെ അനിവാര്യമായ സമയത്ത് ടീമിനൊപ്പം തുടരാന്‍ മന്ദീപ് തീരുമാനിക്കുകയായിരുന്നു. മായങ്ക് അഗര്‍വാളിന് പരിക്കേറ്റതോടെയാണ് മന്ദീപ് ഓപ്പണര്‍ സ്ഥാനത്തേക്കെത്തിയത്. ഇപ്പോഴിതാ കെകെആറിനെതിരായ മത്സരത്തിലെ ജയം മന്ദീപ് സിങ്ങിന് സമര്‍പ്പിച്ചിരിക്കുകയാണ് കെകെആര്‍ നായകന്‍ കെ എല്‍ രാഹുല്‍.

mandeepsinghandklrahul

'ബബിളിനുള്ളില്‍ ആയതിനാല്‍ പലര്‍ക്കും പെട്ടെന്ന് മടക്കം സാധ്യമാകില്ല. മന്ദീപ് സിങ് കളിച്ച രീതി എല്ലാവരെയും ദുഖത്തിലാഴ്ത്തുന്നു. ഈ ജയം അവനുവേണ്ടിയാണ്. അനില്‍ കുംബ്ലെയെപ്പോലൊരാള്‍ പരിശീലകനായുള്ളപ്പോള്‍ ടീമില്‍ രണ്ട് ലെഗ് സ്പിന്നര്‍മാര്‍ കളിക്കുന്നത് അത്ഭുതപ്പെടാനില്ല. പൂര്‍ണ്ണമായും ടീമിന്റെ ഒത്തൊരുമയോടെയുള്ള പ്രകടനമാണ് വിജയത്തിന് അടിസ്ഥാനം. എല്ലാ ക്രഡിറ്റും പരിശീലകര്‍ക്കാണ്. പോസിറ്റീവ് ക്രിക്കറ്റ് കളിക്കാനാണ് ഞങ്ങള്‍ ഇഷ്ടപ്പെടുന്നത്. ബാറ്റിങ്ങും ബൗളിങ്ങും പ്രതീക്ഷിച്ചപോലെ വന്നു. ഫീല്‍ഡിങ് എപ്പോഴും മികച്ചതാണ്'-രാഹുല്‍ പറഞ്ഞു.

അവസാന മത്സരത്തില്‍ കരുത്തരായ ഡല്‍ഹിയെ തകര്‍ത്തെത്തിയ കെകെആറിനെ അനായാസമായാണ് പഞ്ചാബ് കീഴടക്കിയത്. 149 എന്ന ചെറിയ ടോട്ടലിലേക്ക് കെകെആറിനെ ഒതുക്കാനായത് പഞ്ചാബിന്റെ ബൗളിങ് മികവാണ്. മുഹമ്മദ് ഷമി മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ക്രിസ് ജോര്‍ദാന്‍,രവി ബിഷ്‌നോയ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും ഗ്ലെന്‍ മാക്‌സ്‌വെല്‍,മുരുഗന്‍ അശ്വിന്‍ എന്നിവര്‍ ഓരോ വിക്കറ്റും പങ്കിട്ടു. ക്രിസ് ഗെയ്ല്‍ ടീമിലേക്ക് തിരിച്ചെത്തിയതോടെയാണ് പഞ്ചാബിന്റെ ശുക്രന്‍ ഉദിച്ചത്. ഗെയ്ല്‍ കളിച്ച ഒറ്റ മത്സരത്തില്‍ പോലും ഇത്തവണ പഞ്ചാബ് തോറ്റിട്ടില്ല.

സീസണിലെ ആദ്യ മത്സരങ്ങളിലൊന്നും അവസരം ലഭിക്കാതിരുന്ന ഗെയ്ല്‍ രണ്ടാം ഘട്ടത്തിലാണ് ടീമിലെത്തിയത്. ആദ്യ ഘട്ടത്തില്‍ ഗെയ്‌ലിനെ കളിപ്പിക്കാത്തിരുന്നത് പ്രയാസപ്പെടുത്തുന്ന തീരുമാനമായെന്നാണ് രാഹുല്‍ പറഞ്ഞത്. 'ക്രിസ് ഗെയ്‌ലിനെ ആദ്യ മത്സരങ്ങളില്‍ കളിപ്പിക്കാതിരുന്നത് വളരെ ബുദ്ധിമുട്ടേറിയ തീരുമാനമാണ്. റണ്‍സിനായി എപ്പോഴും ആര്‍ത്തി കാട്ടുന്ന താരമാണ് അദ്ദേഹം. എപ്പോഴും പോസിറ്റീവായി മാത്രം കാണുന്ന ഗെയ്ല്‍ യുവതാരങ്ങള്‍ക്കും വലിയ പ്രചോദനമാണ്. ഗെയ്ല്‍ ഡ്രസിങ് റൂമില്‍ ഉണ്ടെങ്കില്‍ അത് നല്‍കുന്ന ഊര്‍ജം വളരെ വലുതാണ്'-രാഹുല്‍ പറഞ്ഞു.

Story first published: Tuesday, October 27, 2020, 11:19 [IST]
Other articles published on Oct 27, 2020
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+