For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഐപിഎല്‍: അവനാണ് രാജസ്ഥാന്റെ ഏറ്റവും വലിയ വെല്ലുവിളി, ശ്രദ്ധിക്കേണ്ടത് ഇവരെയെന്ന് ചോപ്ര!!

By Vaisakhan MK

ദുബായ്: ഐപിഎല്ലില്‍ ഇന്നതെ പോരാട്ടം കടുക്കുമെന്ന് മുന്‍ ഇന്ത്യന്‍ താരം ആകാശ് ചോപ്ര. കിംഗ്‌സ് ഇലവന്‍ പഞ്ചാബും രാജസ്ഥാന്‍ റോയല്‍സും നല്ല ടീമാണ്. ഈ മത്സരത്തില്‍ റോയല്‍സിന്റെ ഏറ്റവും വലിയ കെഎല്‍ രാഹുലായിരിക്കും. ആര്‍സിബിക്കെതിരെ വമ്പനൊരു ഇന്നിംഗ്‌സ് കളിച്ചാണ് അദ്ദേഹം വരുന്നതെന്നും ചോപ്ര മുന്നറിയിപ്പ് നല്‍കി. പഞ്ചാബ് നിരയില്‍ നിക്കോളാസ് പൂരാനും ഗ്ലെന്‍ മാക്‌സ്‌വെല്ലും വലിയ സ്‌കോറിനായി ആഗ്രഹിക്കുന്നുണ്ട്. ഇവര്‍ തിളങ്ങേണ്ടത് പഞ്ചാബിന് ആവശ്യമാണെന്നും ചോപ്ര പറഞ്ഞു.

1

രാജസ്ഥാനില്‍ ജോഫ്ര ആര്‍ച്ചര്‍ മികച്ച ഫോമിലാണ്. സിഎസ്‌കെയ്‌ക്കെതിരെ അവസാന ഓവറിലെ വെടിക്കെട്ടോടെ ബാറ്റിംഗിലും ആര്‍ച്ചര്‍ കഴിവ് തെളിയിച്ചിരിക്കുകയാണ്. അദ്ദേഹത്തിന്റെ ബൗളിംഗ് എതിരാളികളെ വട്ടം കറക്കും. അതേസമയം പഞ്ചാബ് നിരയില്‍ രവി ബിഷ്‌ണോയ്, മുരുഗന്‍ അശ്വിന്‍ എന്നിവര്‍ തകര്‍പ്പന്‍ പ്രകടനമാണ് നടത്തുന്നത്. ഇവരെ വില കുറച്ച് കണ്ടാല്‍ രാജസ്ഥാന്‍ തകര്‍ന്നടിയുമെന്ന് ചോപ്ര മുന്നറിയിപ്പ് നല്‍കി. മത്സരത്തിലെ പ്രധാന താരങ്ങള്‍ ഇവരായിരിക്കും. അതേസമയം ജോസ് ബട്‌ലര്‍ തിരിച്ചെത്തുന്നുണ്ട്. അദ്ദേഹത്തിന്റെ പ്രകടനം രാജസ്ഥാന്‍ നിരയെ കരുത്തുറ്റതാക്കുമെന്നും ചോപ്ര പറഞ്ഞു.

ആര്‍സിബിക്കെതിരെ ഗംഭീര പ്രകടനമാണ് രാഹുല്‍ നടത്തിയത്. അത് ആവര്‍ത്തിക്കാനായിരിക്കും രാഹുല്‍ രാജസ്ഥാനെതിരെ ശ്രമിക്കുക. രണ്ട് ടീമുകളും വിജയത്തിനായുള്ള പോരാട്ടം നടത്തുമെന്ന് പ്രതീക്ഷിക്കാം. അതേസമയം ഇഞ്ചോടിഞ്ച് പോരാട്ടമായിരിക്കും അതെന്ന് ഉറപ്പാണ്. വിജയികളെ പ്രവചിക്കുക അസാധ്യമായ കാര്യമാണ്. പക്ഷേ തന്റെ പ്രിയപ്പെട്ട ടീം പഞ്ചാബാണ്. ഈ മത്സരത്തില്‍ പഞ്ചാബ് വിജയിക്കണമെന്നാണ് ആഗ്രഹമെന്നും ആകാശ് ചോപ്ര പറഞ്ഞു. രാജസ്ഥാനോട് ഇഷ്ടക്കേടില്ല. അവരും മികച്ച ടീമാണ്. പക്ഷേ പഞ്ചാബിനൊപ്പമാണെന്നും ചോപ്ര വ്യക്തമാക്കി.

അതേസമയം പഞ്ചാബ് നിരയില്‍ ക്രിസ് ഗെയ്ല്‍ കളിക്കുമോ എന്നത് മാത്രമാണ് ആശങ്കയായി ഉള്ളത്. കഴിഞ്ഞ രണ്ട് കളിയിലും അദ്ദേഹം പുറത്തിരുന്നു. ഗെയ്ല്‍ കളിക്കുമെങ്കില്‍ നിക്കോളാസ് പൂരാന്‍ പുറത്തിരിക്കും. നിലവിലെ സാഹചര്യത്തില്‍ ഗെയ്ല്‍ കളിക്കുമെന്നാണ് സൂചന. ഷാര്‍ജയിലേത് റണ്ണൊഴുകുന്ന പിച്ച് കൂടിയാണ്. ആദ്യ രണ്ട് കളിയിലും പൂരാന്‍ തിളങ്ങിയിരുന്നില്ല. അതാണ് രാഹുലിന് മുന്നിലുള്ള ആശങ്ക. രാജസ്ഥാന്‍ നിരയില്‍ ജോസ് ബട്‌ലര്‍ വരുന്നതോടെ ഡേവിഡ് മില്ലര്‍ പുറത്തുപോവും. ആദ്യ മത്സരത്തില്‍ പൂജ്യത്തിന് പുറത്തായിരുന്നു മില്ലര്‍. വിക്കറ്റ് കീപ്പര്‍ റോളില്‍ മാറ്റം വരുമോ എന്ന കാര്യത്തില്‍ സസ്‌പെന്‍സ് ഉണ്ട്.

Story first published: Sunday, September 27, 2020, 18:30 [IST]
Other articles published on Sep 27, 2020
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+