IPL 2020: :കെകെആര്‍ X ഹൈദരാബാദ്- കരുത്തരുടെ പോരാട്ടത്തിന് മുമ്പ് അറിയണം ഈ കണക്കുകള്‍
അബുദാബി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഇന്ന് നടക്കുന്ന ആദ്യ മത്സരത്തില്‍ കെകെആറും ഹൈദരാബാദും നേര്‍ക്കുനേര്‍. ഇന്ത്യന്‍ സമയം വൈകീട്ട് 3.30നാണ് മത്സരം. തുല്യ ശക്തികളുടെ പോരാട്ടമായി മത്സരത്തെ വിശേഷിപ്പിക്കാം. ഹൈദരാബാദില്‍ ഡേവിഡ് വാര്‍ണര്‍, ജോണി ബെയര്‍സ്റ്റോ, മനീഷ് പാണ്ഡെ, കെയ്ന്‍ വില്യംസണ്‍ എന്നിവര്‍ കരുത്ത് പകരുമ്പോള്‍ ആന്‍ഡ്രേ റസല്‍, ഇയാന്‍ മോര്‍ഗന്‍, ദിനേഷ് കാര്‍ത്തിക്, ശുബ്മാല്‍ ഗില്‍ എന്നിവരിലാവും കെകെആറിന്റെ പ്രതീക്ഷ. സീസണില്‍ ആദ്യം ഏറ്റുമുട്ടിയപ്പോള്‍ ഏഴ് വിക്കറ്റിന്റെ ജയം ഹൈദരാബാദിനായിരുന്നു. നിലനില്‍പ്പിനായി തുല്യശക്തികള്‍ നേര്‍ക്കുനേര്‍ എത്തുന്ന മത്സരത്തിന് മുമ്പ് കളിക്കണക്കുകള്‍ പരിശോധിക്കാം.

നേര്‍ക്കുനേര്‍ പോരാട്ടം
ഇരു ടീമും ഇതുവരെ 18 മത്സരങ്ങളിലാണ് നേര്‍ക്കുനേര്‍ എത്തിയത്. ഇതില്‍ 11 തവണയും ജയം കെകെആറിനായിരുന്നു. ഏഴ് തവണയാണ് ഹൈദരാബാദ് വിജയിച്ചത്. 2014ലും യുഎഇയില്‍വെച്ച് ഹൈദരാബാദിനെ കെകെആര്‍ പരാജയപ്പെടുത്തിയിരുന്നു. മികച്ച താരനിര ഇരു ടീമിനൊപ്പവും ഉണ്ടെങ്കിലും ബാറ്റിങ് നിരക്ക് സ്ഥിരത ഇല്ലാത്തതാണ് പ്രധാന പ്രശ്‌നം. കെകെആര്‍ നായകസ്ഥാനത്ത് നിന്ന് കാര്‍ത്തികിനെ മാറ്റി പകരം മോര്‍ഗനെ എത്തിച്ചതിന് ഫലമുണ്ടോയെന്ന് ഇന്നറിയാം. അവസാന മത്സരത്തില്‍ ഹൈദരാബാദും കെകെആറും പരാജയപ്പെട്ടിരുന്നു.

കൂടുതല്‍ റണ്‍സ്-വിക്കറ്റ്
ഇരു ടീമും തമ്മിലുള്ള പോരാട്ടത്തില്‍ കെകെആറിനെതിരേ കൂടുതല്‍ റണ്‍സുള്ള ഹൈദരാബാദ് താരം ഡേവിഡ് വാര്‍ണറാണ് (569). 2019ലെ ഓറഞ്ച് ക്യാപ് ഉടമയായ വാര്‍ണര്‍ക്ക് ഇത്തവണ സ്ഥിരത കണ്ടെത്താന്‍ സാധിച്ചിട്ടില്ല. മറുവശത്ത് നിധീഷ് റാണയാണ് (152)കെകെആര്‍ നിരയിലെ കേമന്‍. എന്നാല്‍ ഇത്തവണ തീര്‍ത്തും നിരാശപ്പെടുത്തുന്ന പ്രകടനമാണ് നിധീഷ് കാഴ്ചവെക്കുന്നത്. ഹൈദരാബാദ് നിരയില്‍ കൂടുതല്‍ വിക്കറ്റ് സിദ്ധാര്‍ത്ഥ് കൗളിന്റെയും റാഷിദ് ഖാന്റെയും (8) പേരിലാണ്. എന്നാല്‍ മോശം ഫോമിലുള്ള കൗള്‍ പ്ലേയിങ് ഇലവന് പുറത്താണ്.

കെകെആര്‍ നിരയില്‍ സുനില്‍ നരെയ്‌നും കുല്‍ദീപ് യാദവുമാണ് (10) ക്രീസില്‍. ഇരുവരും ഇന്ന് പ്ലേയിങ് ഇലവനില്‍ ഉണ്ടാകില്ല. ഹൈദരാബാദിനുവേണ്ടി കൂടുതല്‍ ക്യാച്ച് നേടിയത് റാഷിദ് ഖാനും (9) കെകെആറിനുവേണ്ടി കാര്‍ത്തികും റസലുമാണ് (4). ഹൈദരാബാദിന്റെ ശരാശരി സ്‌കോര്‍ 155 റണ്‍സും കെകെആറിന്റെ 149 റണ്‍സുമാണ്.

കാത്തിരിക്കുന്ന നാഴികക്കല്ലുകള്‍
ഐപിഎല്ലില്‍ 5000 റണ്‍സ് ക്ലബ്ബില്‍ കടക്കാന്‍ ഡേവിഡ് വാര്‍ണര്‍ക്ക് വേണ്ടത് 10 റണ്‍സ്. സന്ദീപ് ശര്‍മ ഒരു വിക്കറ്റ് കൂടി നേടിയാല്‍ 100 ഐപിഎല്‍ വിക്കറ്റ് പൂര്‍ത്തിയാക്കും. 46 റണ്‍സ് നേടിയാല്‍ കെയ്ന്‍ വില്യംസണ്‍ 1500 റണ്‍സ് പൂര്‍ത്തിയാക്കും. ആന്‍ഡ്രേ റസല്‍ 17 റണ്‍സ് നേടിയാല്‍ 1500 റണ്‍സ് പൂര്‍ത്തിയാക്കും. 97 റണ്‍സ് നേടിയാല്‍ രാഹുല്‍ ത്രിപാതി 1000 റണ്‍സ് പൂര്‍ത്തിയാക്കും. 3 സിക്‌സ് നേടിയാല്‍ ഇയാന്‍ മോര്‍ഗന്‍ 50 സിക്‌സര്‍ ക്ലബ്ബില്‍ ഇടം പിടിക്കും.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications