Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2020: കെകെആര്‍ അവനെ നന്നായി ഉപയോഗിച്ചു, ആറാം സ്ഥാനമാണ് ബെസ്‌റ്റെന്ന് സഞ്ജയ് മഞ്ജരേക്കര്‍!!

ദുബായ്: ദിനേഷ് കാര്‍ത്തിക് ക്യാപ്റ്റന്‍ സ്ഥാനം ഒഴിഞ്ഞതിന്റെ പ്രശ്‌നം കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സില്‍ ഇപ്പോഴും അവസാനിച്ചിട്ടില്ല. എന്നാല്‍ ഡികെ ബാറ്റിംഗില്‍ ഫോം കണ്ടെത്തി കഴിഞ്ഞു. ഹൈദരാബാദിനെതിരായ മത്സരത്തില്‍ 14 പന്തില്‍ 29 റണ്‍സും കാര്‍ത്തിക് അടിച്ചിരുന്നു. കാര്‍ത്തിക്കിന്റെ ബാറ്റിംഗിനെ പുകഴ്ത്തി മുന്‍ ഇന്ത്യന്‍ താരവും കമന്റേറ്ററുമായ സഞ്ജയ് മഞ്ജരേക്കര്‍ രംഗത്തെത്തി. കാര്‍ത്തിക്ക് എന്ന ബാറ്റ്‌സ്മാന്റെ മൂല്യം ഏറ്റവുമധികം ടീമിന് ലഭിക്കുക ആറാം നമ്പറില്‍ കളിക്കുമ്പോഴാണെന്ന് മഞ്ജരേക്കര്‍ പറഞ്ഞു. ഹൈദരാബാദിനെതിരെയുള്ള മത്സരം അതിന് തെളിവാണെന്നും മഞ്ജരേക്കര്‍ വ്യക്തമാക്കി.

1

മഞ്ജരേക്കര്‍ പറഞ്ഞത് കണക്കുകളുമായി പൊരുത്തപ്പെട്ട് പോകുന്നതാണ്. കാര്‍ത്തിക്കിന്റെ ഈ സീസണിലെ ഏറ്റവും മികച്ച സ്‌കോര്‍ 29 പന്തില്‍ 58 റണ്‍സാണ്. ഇത് അഞ്ചാം നമ്പറില്‍ ബാറ്റ് ചെയ്തിട്ടായിരുന്നു. അഞ്ചിനും ആറിനും മുകളിലേക്ക് കയറി കാര്‍ത്തിക് ബാറ്റ് ചെയ്തപ്പോഴൊക്കെ ഈ സീസണില്‍ പരാജയമായിരുന്നു. 1, 6, 12, 1, 4 എന്നിങ്ങനെയാണ് അദ്ദേഹത്തിന്റെ മറ്റ് സ്‌കോറുകള്‍. കാര്‍ത്തിക് ക്യാപ്റ്റനായിരുന്നപ്പോള്‍ അദ്ദേഹത്തിന്റെ ഫോം വളരെ വിമര്‍ശിക്കപ്പെടുകയും ചെയ്തു. തുടര്‍ന്നാണ് ബാറ്റിംഗില്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് പറഞ്ഞ് കാര്‍ത്തിക് ക്യാപ്റ്റന്‍ സ്ഥാനം മോര്‍ഗന് കൈമാറിയത്.

ടീമിന്റെ മികച്ച ഫിനിഷറായി മാറാന്‍ കാര്‍ത്തിക്കിന് സാധിക്കുമെന്നാണ് വ്യക്തമാകുന്നത്. കാര്‍ത്തിക്കെന്ന ബാറ്റ്‌സ്മാനെ ശരിയായി ഉപയോഗിച്ച തീരുമാനമാണ് കൊല്‍ക്കത്ത എടുത്തത്. ആറാം നമ്പറില്‍ അഞ്ച് ഓവര്‍ ബാക്കിയുള്ളപ്പോള്‍ ബാറ്റ് ചെയ്യാനിറങ്ങുന്നത് പെര്‍ഫെക്ടായിട്ടുള്ള അവസരമാണ്. കാര്‍ത്തിക്കിന്റെ ഏറ്റവും മികച്ച പ്രകടനം ആറാം സ്ഥാനത്ത് കാണാന്‍ സാധിക്കും. ടീമില്‍ വലിയ ഇംപാക്ട് അതുണ്ടാക്കുമെന്നും മഞ്ജരേക്കര്‍ പറഞ്ഞു. അതേസമയം കാര്‍ത്തിക് ഫോം കണ്ടെത്തിയതോടെ കൊല്‍ക്കത്തയുടെ ബാറ്റിംഗ് നിര ശക്തമായിരിക്കുകയാണ്. ആേ്രന്ദ റസ്സലിന് ഫിനിഷര്‍ സ്ഥാനത്ത് ഫോം കണ്ടെത്താനാവാത്തതിനാല്‍ കാര്‍ത്തിക്കിന് ആ റോള്‍ ലഭിച്ചേക്കും.

ഹൈദരാബാദിനെതിരെ 15 ഓവറില്‍ നാലിന് 105 റണ്‍സ് എന്ന നിലയിലായിരുന്നു കൊല്‍ക്കത്ത. ഇവിടെ നിന്നാണ് കൊല്‍ക്കത്തയെ 163 റണ്‍സില്‍ കാര്‍ത്തിക്കും മോര്‍ഗനും എത്തിച്ചത്. ഇരുവരും 58 റണ്‍സ് ചേര്‍ത്തു. രണ്ട് സിക്‌സറും രണ്ട് ബൗണ്ടറിയും കാര്‍ത്തിക് അടിക്കുകയും ചെയ്തു. അതേസമയം മത്സരത്തില്‍ ഇത്രയും റണ്‍സ് ഹൈദരാബാദ് സ്‌കോര്‍ ചെയ്തതോടെ ടൈ ആയിരുന്നു. സൂപ്പര്‍ ഓവറില്‍ കളി കൊല്‍ക്കത്ത ജയിക്കുകയും ചെയ്തു. ക്യാപ്റ്റന്‍ സ്ഥാനമൊഴിഞ്ഞത് ടീമിനെ നന്നായി തന്നെ ബാധിക്കുന്നുണ്ട്. ടീമിലെ പല യുവതാരങ്ങളും ഇതിനോട് പൊരുത്തപ്പെടാതെയാണ് ബാറ്റ് ചെയ്യുന്നത്.

Story first published: Monday, October 19, 2020, 18:05 [IST]
Other articles published on Oct 19, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+