ഐപിഎല്‍: കാര്‍ത്തിക്കിനെ മാറ്റി ആ ഇംഗ്ലീഷ് താരത്തെ ക്യാപ്റ്റനാക്കണം, കംപ്ലീറ്റ് പിഴച്ചെന്ന് ആരാധകര്‍
ദുബായ്: കൊല്‍ക്കത്ത നെറ്റ് റൈഡേഴ്‌സിന്റെ തോല്‍വിയില്‍ ദിനേഷ് കാര്‍ത്തിക്കിനെതിരെ ആരാധകരുടെ രോഷം. അദ്ദേഹത്തെ ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് മാറ്റണമെന്നാണ് ആവശ്യം. ഡല്‍ഹിക്കെതിരായ തോല്‍വിയില്‍ പ്രധാന കാരണം കാര്‍ത്തിക്കാണെന്ന് ആരാധകര്‍ ചൂണ്ടിക്കാണിക്കുന്നു. ഇന്നലെ ബാറ്റിംഗിലും അദ്ദേഹം പരാജയമായിരുന്നു. ടീമിനെ മുന്നില്‍ നിന്ന് നയിക്കുന്നതില്‍ കാര്‍ത്തിക്കിന് മികവ് കാണിക്കാനാവുന്നില്ലെന്നാണ് ആരോപണം. ഐപിഎല്‍ തുടങ്ങുന്നതിന് മുമ്പ് തന്നെ കാര്‍ത്തിക്കിന്റെ ക്യാപ്റ്റന്‍സിയില്‍ പലരും സംശയം പ്രകടിപ്പിച്ചിരുന്നു. അതാണ് യാഥാര്‍ത്ഥ്യമായിരിക്കുന്നത്.

ബാറ്റിംഗ് ഓര്‍ഡറില്‍ പിഴച്ചു
എല്ലാ അര്‍ത്ഥത്തിലും ഗംഭീര ടീമാണ് കൊല്‍ക്കത്തയുടേത്. എന്നാല്‍ കഴിഞ്ഞ തവണത്തെ അതേ പ്രശ്‌നമാണ് ഇത്തവണയും ടീമിനെ അലട്ടുന്നത്. ബാറ്റിംഗ് ലൈനപ്പിലെ കണ്‍ഫ്യൂഷനാണ് അവരുടെ തോല്‍വിക്ക് പ്രധാന കാരണം. ഇന്നലെയും അത് ആവര്‍ത്തിച്ചതാണ് ദിനേഷ് കാര്‍ത്തിക്കിനെ പുറത്താക്കണമെന്ന ആവശ്യത്തിന് പിന്നില്‍. വമ്പനടി വേണ്ടിയിരുന്ന ഘട്ടത്തില്‍ കാര്‍ത്തിക്ക് തന്നെ അഞ്ചാം നമ്പറില്‍ ഇറങ്ങിയതാണ് ഡല്‍ഹിക്കെതിരെ തോല്‍വിയില്‍ നിര്‍ണായകമായത്. എന്തുകൊണ്ട് ഓയിന്‍ മോര്‍ഗനെ അഞ്ചാം സ്ഥാനത്ത് ഇറക്കിയില്ല എന്നാണ് ചോദ്യം.

കാര്‍ത്തിക് പരാജയം
കാര്‍ത്തിക്ക് മൂന്ന് മുതല്‍ അഞ്ചാം നമ്പര്‍ വരെ ഇറങ്ങിയെങ്കിലും ഈ സീസണില്‍ ബാറ്റിംഗില്‍ മോശം ഫോമിലാണ്. മോര്‍ഗനെ പോലെ വമ്പനടികള്‍ക്ക് കെല്‍പ്പുള്ള ഒരു താരത്തെ നാലാം നമ്പറിലോ അഞ്ചാം നമ്പറിലോ ഇറക്കാതെ മാറ്റി നിര്‍ത്തിയത് കാര്‍ത്തിക്കിനെ ശരിക്കും കുടുക്കിയിരിക്കുകയാണ്. മോര്‍ഗന്‍ ആറാം നമ്പറില്‍ ഇറങ്ങി കഴിവ് തെളിയിച്ചിരുന്നു. 18 പന്തില്‍ 44 റണ്‍സടിച്ച മോര്‍ഗന്‍ അവസാന നിമിഷം വരെ കെകെആറിനെ മത്സരത്തില്‍ നിലനിര്‍ത്തിയിരുന്നു. കാര്‍ത്തിക്കിനെ മാറ്റി മോര്‍ഗനെ ക്യാപ്റ്റനാക്കണമെന്നാണ് ആരാധകരുടെ ആവശ്യം. ഒന്നുമില്ലെങ്കില്‍ ലോകകപ്പ് നേടിയ ടീമിന്റെ നായകനാണ് അദ്ദേഹമെന്നും ആരാധകര്‍ പറയുന്നു.

ഓപ്പണിംഗില്‍ പ്രശ്‌നം
സുനില്‍ നരെയ്‌നെ ഓപ്പണറായി ഇറക്കുന്നതാണ് മറ്റൊരു പ്രശ്‌നം. വമ്പനടിക്ക് കെല്‍പ്പുള്ളയാളാണ് നരെയ്ന്‍. എന്നാല്‍ സാങ്കേതികത്വം ഏറെയുള്ള കളിക്കാരനല്ല. ഷോര്‍ട്ട് ബോളുകള്‍ അദ്ദേഹത്തിന് കളിക്കാനും അറിയില്ല. അതേസമയം മൂന്നാം നമ്പറില്‍ ആേ്രന്ദ റസ്സലും നാലാം നമ്പറില്‍ മോര്‍ഗനും ഇറങ്ങുന്നതാണ് ലൈനപ്പിന് നല്ലതെന്നും മാറ്റേണ്ടത് കാര്‍ത്തിക്കിനെയാണെന്നും ആരാധകര്‍ പറയുന്നു. ലോകത്തെ ഏറ്റവും നല്ല ക്യാപ്റ്റന്‍ ടീമിലുണ്ടായിട്ടും ഇന്ത്യന്‍ ടീമില്‍ പോലുമില്ലാത്ത ഒരു താരത്തെയാണ് ടീം മാനേജ്‌മെന്റ് ക്യാപ്റ്റനാക്കിയിരിക്കുന്നതെന്നും ആരാധകര്‍ പരിഹസിച്ചു.

ഗവാസ്‌കര്‍ പറഞ്ഞത്
സുനില്‍ ഗവാസ്‌കറാണ് ദിനേഷ് കാര്‍ത്തിക്കിനെ മാറ്റുന്ന കാര്യം ആദ്യം പറഞ്ഞത്. കെകെആറിന്റെ തുടക്കം നന്നായിട്ടില്ലെങ്കില്‍ മോര്‍ഗനെ ക്യാപ്റ്റനാക്കുന്ന കാര്യം പരിഗണിക്കണമെന്നാണ് ഗവാസ്‌കര്‍ ആവശ്യപ്പെട്ടത്. അഗ്രസീവായിട്ടുള്ള താരങ്ങളുള്ള ടീമാണ് കെകെആര്‍. മോര്‍ഗന്‍ മധ്യനിരയില്‍ വരുന്നതോടെ അവര്‍ ശക്തമാകും. വളരെ അപകടകാരിയായ ബാറ്റ്‌സ്മാനാണ് അദ്ദേഹം. കെകെആറിന് നല്ല രീതിയില്‍ കളിക്കാന്‍ സാധിച്ചിട്ടില്ലെങ്കില്‍ മോര്‍ഗന്‍ ക്യാപ്റ്റനാകണം. എല്ലാവരും കരുതുന്നത് അങ്ങനെയാണെന്നും ഗവാസ്‌കര്‍ പറഞ്ഞു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications