വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2020: കൊല്‍ക്കത്തയെ തോല്‍പ്പിച്ചത് ദിനേശ് കാര്‍ത്തിക്, കാരണമിതാണ്

സീസണിലെ ആദ്യജയം നിലവിലെ ചാംപ്യന്‍മാരായ മുംബൈ ഇന്ത്യന്‍സ് കരസ്ഥമാക്കിയിരിക്കുന്നു. അബുദാബിയില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ 49 റണ്‍സിനാണ് രോഹിത്തും സംഘവും കീഴടക്കിയത്. മുംബൈ വെച്ചുനീട്ടിയ കൂറ്റന്‍ 195 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന കൊല്‍ക്കത്തയ്ക്ക് 146 റണ്‍സ് എടുക്കാനേ കഴിഞ്ഞുള്ളൂ. പോരാട്ടത്തില്‍ 9 വിക്കറ്റുകളും ടീമിന് നഷ്ടമായി. നായകന്‍ രോഹിത് ശര്‍മയാണ് മുംബൈയുടെ വിജയശില്‍പ്പി. ടോസ് നഷ്ടപ്പെട്ടു ബാറ്റുചെയ്യാനിറങ്ങിയ മുംബൈയ്ക്ക് ഹിറ്റ്മാന്‍ മികച്ച മുന്നേറ്റം സമ്മാനിച്ചു.

തോൽവി

ക്വിന്റണ്‍ ഡികോക്കിനെ (1) അതിവേഗം നഷ്ടപ്പെട്ടതൊഴിച്ചാല്‍ മത്സരത്തിന്റെ ഒരുഘട്ടത്തിലും മുംബൈ പതറിയില്ല. ഓപ്പണറായി ഇറങ്ങിയ രോഹിത് 18 ആം ഓവര്‍വരെ ആക്രമണം തുടര്‍ന്നു. 54 പന്തില്‍ 80 റണ്‍സ് താരം അടിച്ചെടുത്തു. 6 സിക്‌സും 3 ഫോറും രോഹിത്തിന്റെ ഇന്നിങ്‌സിലുണ്ട്.

മറുഭാഗത്ത് കൊല്‍ക്കത്തയുടെ കാര്യമെടുത്താലോ, തോല്‍വിയുടെ ഉത്തരവാദിത്വം മുഴുവന്‍ നായകന്‍ ദിനേശ് കാര്‍ത്തിക്കിനാണ്. കാരണം 195 റണ്‍സ് വിജയലക്ഷ്യം മുന്നില്‍നില്‍ക്കെ കാര്‍ത്തിക് നിശ്ചയിച്ച ബാറ്റിങ് ലൈനപ്പ് കൊല്‍ക്കത്തയുടെ താളംപാടെ തെറ്റിച്ചു.

തുടക്കം

നിരയില്‍ ഇംഗ്ലണ്ട് നായകന്‍ ഇയാന്‍ മോര്‍ഗനുണ്ട്; കഴിഞ്ഞസീസണില്‍ മിന്നിത്തിളങ്ങിയ ആന്ദ്രെ റസ്സലും. എന്നാല്‍ ഇരുവരും ഏറെ വൈകിയാണ് ക്രീസിലെത്തിയത്. ശുഭ്മാന്‍ ഗില്‍ - സുനില്‍ നരെയ്ന്‍ സഖ്യം കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് വേണ്ടി ഇന്നിങ്‌സ് തുടങ്ങി. റണ്‍നിരക്കിന്റെ സമ്മര്‍ദ്ദത്തില്‍ സ്‌കോര്‍ബോര്‍ഡിലേക്ക് കാര്യമായ സംഭാവന ചെയ്യാന്‍ ഇരുവര്‍ക്കും കഴിഞ്ഞില്ല.

മൂന്നാമൻ

ബൗള്‍ട്ടിന്റെ മൂന്നാം ഓവറില്‍ ഗില്‍ (7) പൊള്ളാര്‍ഡിന് ക്യാച്ച് നല്‍കി മടങ്ങി. നരേയന്‍ (9) അഞ്ചാം ഓവറില്‍ പാറ്റിന്‍സിന് മുന്നിലും കീഴടങ്ങി. ഇതേസമയം, ഗില്‍ പുറത്തായതിന് ശേഷം നായകന്‍ കാര്‍ത്തിക്ക് സ്വയം സ്ഥാനക്കയറ്റം വാങ്ങി മൂന്നാമനായി. ട്വന്റി-20 ക്രിക്കറ്റില്‍ കാര്‍ത്തിക് മികച്ച ഫിനിഷറാണ്. അവസാന ഓവറുകളില്‍ പന്തിനെ തലങ്ങും വിലങ്ങും പ്രഹരിക്കാന്‍ ഇദ്ദേഹത്തിനുള്ള കഴിവ് ഏവര്‍ക്കുമറിയാം. എന്നാല്‍ ഭാരിച്ച മൂന്നാമന്റെ കുപ്പായം കാര്‍ത്തിക്കിന് യോജിക്കില്ല.

വിക്കറ്റുവീഴ്ച്ച

കൊല്‍ക്കത്തയ്ക്ക് ആദ്യം പിഴച്ചതും ഇവിടെത്തന്നെ. നാലാം സ്ഥാനത്ത് മോര്‍ഗനെ ഇറക്കാതിരുന്നതും കാര്‍ത്തിക്കിന്റെ പിടിപ്പുകേടായി. നിതീഷ് റാണയാണ് പകരമിറങ്ങിയത്. കാര്‍ത്തിക് - റാണ സഖ്യത്തിന് സ്‌കോര്‍ബോര്‍ഡ് അതിവേഗം ചലിപ്പിക്കാന്‍ കഴിഞ്ഞില്ല. ഇതിനിടെ 11 ആം ഓവറിലെ ആദ്യ പന്തില്‍ ദിനേശ് കാര്‍ത്തിക് (23 പന്തില്‍ 20) വിക്കറ്റിന് മുന്നില്‍ കുരുങ്ങി. ഈ സമയം കൊല്‍ക്കത്തയുടെ നില മൂന്നിന് 71. തൊട്ടടുത്ത ഓവറില്‍ നിതീഷ് റാണയെ (18 പന്തില്‍ 24) പൊള്ളാര്‍ഡും തിരിച്ചയച്ചു.

തീരുമാനങ്ങൾ

അഞ്ചാമനായാണ് മോര്‍ഗന്‍ ക്രീസിലെത്തുന്നത്. ആന്ദ്രെ റസ്സല്‍ ആറാമനായും. രണ്ടുപേരും കൂറ്റനടിക്കാര്‍ത്തന്നെ. എന്നാല്‍ കുത്തനെ ഉയര്‍ന്ന റണ്‍നിരക്കിന്റെ സമ്മര്‍ദ്ദം ഇരുവരുടെയും കളിയെ ബാധിച്ചു. നേരത്തെ, രാജസ്ഥാന്‍ - ചെന്നൈ മത്സരത്തില്‍ കണ്ട സമാനസാഹചര്യമാണ് അബുദാബിയിലും ദൃശ്യമായത്. രാജസ്ഥാനെതിരെ ധോണി ഇറങ്ങിയപ്പോള്‍ കാര്യങ്ങള്‍ ഏറെക്കുറെ കൈവിട്ടുപോയിരുന്നു. ചെന്നൈയുടെ തോല്‍വിക്കുള്ള പ്രധാന കാരണവും വൈകിയിറങ്ങാനുള്ള ധോണിയുടെ തീരുമാനമാണ്.

ബൂംറയുടെ പ്രകടനം

കൊല്‍ക്കത്തയുടെ കാര്യത്തിലും സംഭവം ഇതുതന്നെ. മുംബൈക്ക് എതിരെ ദിനേശ് കാര്‍ത്തിക് ആദ്യം സ്വയം സ്ഥാനക്കയറ്റം നല്‍കി. ഒപ്പം മോര്‍ഗനയെും (16 പന്തില്‍ 20) റസ്സലിനെയും (11 പന്തില്‍ 11) പിന്നോട്ടു വലിച്ചു. മത്സരത്തില്‍ അപകടകാരികളായ മോര്‍ഗനയെും റസ്സലിനെയും ജസ്പ്രീത് ബൂംറയാണ് പുറത്താക്കിയത്. 16 ആം ഓവറില്‍ ഇരുവരും ബൂംറയ്ക്ക് മുന്നില്‍ അടിയറവ് പറഞ്ഞു.

Story first published: Thursday, September 24, 2020, 8:36 [IST]
Other articles published on Sep 24, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X