IPL 2020: അഞ്ച് കോടിയിലധികം പ്രതിഫലം, നിരാശപ്പെടുത്തുന്ന പ്രകടനം; കെകെആറിന്റെ അഞ്ച് നഷ്ടകച്ചവടം

ദുബായ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ13ാം സീസണില്‍ പ്രതീക്ഷിച്ച നിലവാരത്തിലേക്ക് ഉയരാനാവാതെ കെകെആര്‍ ആരാധകരെ നിരാശപ്പെടുത്തുകയാണ്. നിലവില്‍ നാലാം സ്ഥാനത്തുണ്ടെങ്കിലും ഏത് സമയത്തും പിന്നോക്കം പോയേക്കാവുന്ന അവസ്ഥയിലാണ് നിലവില്‍ ടീമുള്ളത്. ആര്‍സിബിയോട് നാണംകെട്ട തോല്‍വി ഏറ്റുവാങ്ങിയതോടെ ടീമിന്റെ സമ്മര്‍ദ്ദം ഉയര്‍ന്നിരിക്കുകയാണ്. ദിനേഷ് കാര്‍ത്തികിനെ മാറ്റി ഇയാന്‍ മോര്‍ഗനെ നായകനാക്കിയിട്ടും ടീമിന്റെ പ്രകടനത്തില്‍ കാര്യമായ മാറ്റങ്ങളൊന്നുമില്ല. കോടിക്കിലുക്കമുള്ള നിരവധി താരങ്ങളുണ്ടെങ്കിലും അതിന്റെ നിലവാരം കാട്ടുന്ന താരങ്ങള്‍ കുറവാണ്. ഇത്തവണ അഞ്ച് കോടിയിലധികം പ്രതിഫലം പറ്റിയിട്ടും കെകെആര്‍ നിരയില്‍ നിരാശപ്പെടുത്തുന്ന അഞ്ച് താരങ്ങള്‍ ആരൊക്കെയാണെന്ന് നോക്കാം.

പാറ്റ് കമ്മിന്‍സ് (15.5കോടി)

പാറ്റ് കമ്മിന്‍സ് (15.5കോടി)

ഓസീസ് പേസര്‍ പാറ്റ് കമ്മിന്‍സാണ് കെകെആറിന്റെ ഏറ്റവും വിലപിടിപ്പുള്ള താരം. ഇക്കഴിഞ്ഞ താരലേലത്തില്‍ 15.5 കോടി രൂപക്കാണ് ഓസീസ് പേസറെ കെകെആര്‍ സ്വന്തമാക്കിയത്. അവസാന താരലേലത്തില്‍ ഏറ്റവും പ്രതിഫലം നേടിയതും കമ്മിന്‍സാണ്. എന്നാല്‍ പ്രതീക്ഷിച്ച പ്രകടനം താരം നടത്തുന്നില്ല. ബൗളിങ്ങിലും മികവ് ബാറ്റിങ്ങിലാണ് കാട്ടുന്നതെന്നതാണ് കൗതുകം. 216 പന്തുകള്‍ എറിഞ്ഞ് നേടിയത് വെറും മൂന്ന് വിക്കറ്റുകളാണ്. 10 മത്സരത്തില്‍ നിന്ന് ഒരു അര്‍ധ സെഞ്ച്വറി ഉള്‍പ്പെടെ 130 റണ്‍സും കമ്മിന്‍സ് സ്വന്തമാക്കി.

സുനില്‍ നരെയ്ന്‍ (12.5കോടി)

സുനില്‍ നരെയ്ന്‍ (12.5കോടി)

കെകെആറിന്റെ സ്റ്റാര്‍ ഓള്‍റൗണ്ടറാണ് സുനില്‍ നരെയ്ന്‍. ഓപ്പണിങ് ബാറ്റ്‌സ്മാനായും ഡെത്ത് ഓവര്‍,പവര്‍ പ്ലേ ബൗളറായും കെകെആര്‍ പ്രതീക്ഷ വെച്ചിരുന്ന താരം ഇത്തവണ നിരാശപ്പെടുത്തി. പഞ്ചാബിനെതിരായ മത്സരത്തില്‍ മാത്രമാണ് അല്‍പ്പം ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചത്. ബൗളിങ് ആക്ഷന്‍ റിപ്പോര്‍ട്ട് ചെയ്തതോടെ മൂന്ന് മത്സരങ്ങളിലായി നരെയ്ന്‍ പുറത്താണ്. സീസണില്‍ ആറ് മത്സരം കളിച്ച നരെയ്ന്‍ നേടിയത് വെറും 44 റണ്‍സാണ്. 8.9 എക്കോണമിയില്‍ അഞ്ച് വിക്കറ്റാണ് നരെയ്ന്‍ ആകെ നേടിയത്. നിലവില്‍ ബൗളിങ് പരിശോധന പാസായ നരെയ്ന്‍ അടുത്ത മത്സരത്തില്‍ ടീമിലേക്ക് തിരിച്ചെത്തുമെന്നാണ് കരുതുന്നത്.

ആന്‍ഡ്രേ റസല്‍ (8.5കോടി)

ആന്‍ഡ്രേ റസല്‍ (8.5കോടി)

അവസാന സീസണ്‍വരെ കെകെആറിന്റെ തുറുപ്പുചീട്ടായിരുന്നു റസല്‍. മധ്യനിരയില്‍ റസലിന്റെ ബാറ്റിങ് ടീമിന് വലിയ പ്രതീക്ഷ നല്‍കിയിരുന്നെങ്കിലും ഈ സീസണില്‍ അദ്ദേഹം നിരാശപ്പെടുത്തി. പരിക്കും ഫോമില്ലായ്മയും വേട്ടയാടുന്ന റസല്‍ 9 മത്സരങ്ങളില്‍ നിന്ന് നേടിയത് വെറും 92 റണ്‍സാണ്. 6 വിക്കറ്റും വീഴ്ത്തി. ഓള്‍റൗണ്ടറെന്ന നിലയില്‍ താരത്തില്‍ നിന്ന് കെകെആര്‍ വളരെയധികം പ്രതീക്ഷിക്കുന്നുണ്ടെങ്കിലും അതിനോട് നീതിപുലര്‍ത്താന്‍ റസലിന് സാധിച്ചിട്ടില്ല. ആര്‍സിബിക്കെതിരേ കളിക്കാതിരുന്ന റസല്‍ അടുത്ത മത്സരത്തില്‍ ടീമിലേക്ക് തിരിച്ചെത്തുമെന്നാണ് റിപ്പോര്‍ട്ട്.

ദിനേഷ് കാര്‍ത്തിക് (7.4 കോടി)

ദിനേഷ് കാര്‍ത്തിക് (7.4 കോടി)

ഗൗതം ഗംഭീറിന് പകരം കെകെആര്‍ കണ്ടെത്തിയ നായകനായ ദിനേഷ് കാര്‍ത്തിക് ഈ സീസണിന്റെ പാതി വഴിയില്‍ നായകസ്ഥാനം ഇയാന്‍ മോര്‍ഗന് കൈമാറി. ഐപിഎല്ലില്‍ തരക്കേടില്ലാത്ത കാര്‍ത്തിക് ഇത്തവണ തീര്‍ത്തും നിരാശപ്പെടുത്തുന്നു. 10 മത്സരങ്ങളില്‍ നിന്ന് വെറും 145 റണ്‍സാണ് കാര്‍ത്തിക് നേടിയത്. ബാറ്റിങ്ങില്‍ ശ്രദ്ധിക്കാന്‍ നായകസ്ഥാനം ഒഴിഞ്ഞിട്ടും ബാറ്റിങ്ങില്‍ മെച്ചപ്പെടാന്‍ കാര്‍ത്തികിന് സാധിച്ചിട്ടില്ല. മധ്യനിരയില്‍ കാര്‍ത്തികിന്റെ മോശം ഫോം ടീമിന് വലിയ തിരിച്ചടിയാണ് നല്‍കുന്നത്.

കുല്‍ദീപ് യാദവ് (5.8കോടി)

കുല്‍ദീപ് യാദവ് (5.8കോടി)

സ്പിന്നര്‍ കുല്‍ദീപ് യാദവില്‍ ടീമിന് പ്രതീക്ഷ ഏറെയായിരുന്നെങ്കിലും ഇതിനോട് നീതിപുലര്‍ത്താന്‍ കുല്‍ദീപിന് സാധിച്ചിട്ടില്ല.ചൈനാമാന്‍ സ്പിന്നറായ കുല്‍ദീപ് ഇത്തവണ അഞ്ച് മത്സരം കളിച്ചപ്പോള്‍ നേടിയത് ഒരു വിക്കറ്റ് മാത്രം. മോശം ഫോമിലായതോടെ ടീമില്‍ സ്ഥിര സാന്നിധ്യമാകാനും കുല്‍ദീപിന് സാധിക്കുന്നില്ല. മറ്റ് ടീമിന്റെ സ്പിന്‍ ബൗളര്‍മാര്‍ ശോഭിക്കുമ്പോള്‍ കുല്‍ദീപ് നിരാശപ്പെടുത്തുകയാണ്. കുല്‍ദീപിന്റെ പകരക്കാരനായെത്തിയ വരുണ്‍ ചക്രവര്‍ത്തി ഭേദപ്പെട്ട പ്രകടനവും കാഴ്ചവെക്കുന്നുണ്ട്.

For Quick Alerts
Subscribe Now
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts
 

ക്രിക്കറ്റ് ഇഷ്ടമാണോ? എന്നാല്‍ അതു തെളിയിക്കൂ, മൈഖേല്‍ ഫാന്റസി ക്രിക്കറ്റ് കളിയ്ക്കൂ

Story first published: Thursday, October 22, 2020, 12:10 [IST]
Other articles published on Oct 22, 2020
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X