Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2020: ക്രിക്കറ്റ് താരമാകാന്‍ കാരണമെന്ത്? ദുരിത ജീവിതം വെളിപ്പെടുത്തി വരുണ്‍ ചക്രവര്‍ത്തി

അബുദാബി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 13ാം സീസണില്‍ പ്ലേ ഓഫ് സാധ്യതകള്‍ സജീവമാക്കിയിരിക്കുകയാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്. കരുത്തരായ ഡല്‍ഹി ക്യാപിറ്റല്‍സിനെ മുട്ടുകുത്തിച്ചതോടെ 11 മത്സരത്തില്‍ നിന്ന് 12 പോയിന്റുമായി നാലാം സ്ഥാനത്താണ് കെകെആര്‍. നിര്‍ണ്ണായക മത്സരത്തില്‍ ഡല്‍ഹിയെ 59 റണ്‍സിന് തോല്‍പ്പിച്ചതാണ് കെകെആറിനെ നാലാം സ്ഥാനത്ത് തുടരാന്‍ സഹായിച്ചത്. ഇനിയുള്ള മൂന്ന് മത്സരങ്ങളിലും ജയം അനിവാര്യമാണെങ്കിലും നിലവിലെ ഫോമില്‍ ടീമിന് പ്രതീക്ഷ ഏറെയാണ്.

1

ഡല്‍ഹിക്കെതിരേ കെകെആറിനെ വിജയത്തിലേക്കെത്തിച്ചത് വരുണ്‍ ചക്രവര്‍ത്തിയുടെ അഞ്ച് വിക്കറ്റ് പ്രകടനമാണ്. ഡല്‍ഹി സ്പിന്നര്‍മാര്‍ നിരാശപ്പെടുത്തിയ മൈതാനത്താണ് വരുണിന്റെ നേട്ടമെന്നതാണ് ശ്രദ്ധേയം. മത്സരത്തിലെ താരമായ വരുണ്‍ ചക്രവര്‍ത്തി ഇന്ത്യന്‍ ടീമിലേക്കുള്ള വളര്‍ച്ചയും സ്വപ്‌നം കാണുകയാണ്. ഇപ്പോഴിതാ ഡല്‍ഹിക്കെതിരായ മത്സര ശേഷം താന്‍ ക്രിക്കറ്റ് താരമാകാനുള്ള കാരണമെന്തെന്ന് വരുണ്‍ തുറന്ന് പറഞ്ഞിരിക്കുകയാണ്.

2

കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് തന്നെ ക്രിക്കറ്റ് താരമാക്കി മാറ്റിയതെന്നാണ് വരുണ്‍ പറഞ്ഞത്. '2015ല്‍ ഫ്രീലാന്‍ഡ്‌സ് ജോലികള്‍ നോക്കുകയായിരുന്നു. സ്വന്തം ചെലുകള്‍ നോക്കാന്‍ പോലും ഇതിലൂടെ സാധിച്ചിരുന്നില്ല. അപ്പോഴാണ് എന്തെങ്കിലും വ്യത്യസ്തമായി ചെയ്യണമെന്ന് ചിന്തിച്ചത്. അങ്ങനെ ക്രിക്കറ്റിലേക്ക് തിരിയുകയായിരുന്നു'-വരുണ്‍ മത്സര ശേഷം പറഞ്ഞു.

3

തമിഴ്‌നാട് പ്രീമിയര്‍ ലീഗിലൂടെ വളര്‍ന്നുവന്ന താരമാണ് വരുണ്‍. കെകെആറില്‍ കുല്‍ദീപ് യാദവ് പരാജയപ്പെട്ടതോടെ പകരക്കാരനായി വരുണ്‍ എത്തുകയായിരുന്നു. തുടക്കം മുതല്‍ മികച്ച പ്രകടനം കാഴ്ചവെക്കാന്‍ വരുണിനായി. റണ്‍സ് വിട്ടുകൊടുക്കാന്‍ പിശുക്ക് കാട്ടുന്നത് മാത്രമല്ല വിക്കറ്റ് നേടാനുള്ള മികവും വരുണിനെ വ്യത്യസ്തനാക്കി. ഡല്‍ഹിക്കെതിരേ ശ്രേയസ് അയ്യര്‍,റിഷഭ് പന്ത്,ഷിംറോന്‍ ഹെറ്റ്‌മെയര്‍,മാര്‍ക്കസ് സ്‌റ്റോയിനിസ്,അക്‌സര്‍ പട്ടേല്‍ എന്നീ അപകടകാരികളായ താരങ്ങളെയാണ് വരുണ്‍ പുറത്താക്കിയത്.

4

നാല് ഓവറില്‍ വെറും 20 റണ്‍സ് മാത്രമാണ് വരുണ്‍ വിട്ടുകൊടുത്തത്. പന്തിന്റെ വേഗതയിലെ മികച്ച നിയന്ത്രണവും മനോഹരമായി ഗൂഗ്ലി എറിയാന്‍ സാധിക്കുന്നതുമാണ് വരുണിനെ അപകടകാരിയാക്കുന്നത്. വരും മത്സരങ്ങളിലും വരുണ്‍ ടീമില്‍ സ്ഥാനം ഉറപ്പിച്ചിരിക്കുകയാണ്. അടുത്ത വര്‍ഷം ഇന്ത്യയില്‍ ടി20 ലോകകപ്പ് നടക്കുന്നതിനാല്‍ വരുണിന്റെ പ്രകടനം സെലക്ടര്‍മാരുടെയും ശ്രദ്ധയിലും പെട്ടിട്ടുണ്ടാവുമെന്നുറപ്പാണ്.

5

ആര്‍സിബിക്കെതിരായ നാണംകെട്ട പ്രകടനത്തിന് ശേഷം ശക്തമായ തിരിച്ചുവരവാണ് കെകെആര്‍ നടത്തിയത്. ടോസ് നേടി കെകെആറിനെ ബാറ്റിങ് അയച്ച ഡല്‍ഹി നായകന്‍ ശ്രേയസ് അയ്യറിന് പിഴച്ചു.നാലാം വിക്കറ്റില്‍ ഒത്തുകൂടിയ നിധീഷ് റാണ (81), സുനില്‍ നരെയ്ന്‍ (64) കൂട്ടുകെട്ടാണ് കെകെആറിന് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. 53 പന്തുകള്‍ നേരിട്ട് നിധീഷ് 13 ഫോറും 1 സിക്‌സും നേടിയപ്പോള്‍ 32 പന്തില്‍ 6 ഫോറും നാല് സിക്‌സുമാണ് നരെയ്ന്‍ പറത്തിയത്. കെകെആറിന്റെ പാറ്റ് കമ്മിന്‍സിന്റെ മൂന്ന് വിക്കറ്റ് പ്രകടനവും ടീമിന്റെ വിജയത്തില്‍ നിര്‍ണ്ണായകമായി.

Story first published: Sunday, October 25, 2020, 15:46 [IST]
Other articles published on Oct 25, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+