Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2020: ഐപിഎല്ലിലെ ഏറ്റവും ശ്രദ്ധേയ കാര്യമെന്ത്? പാറ്റ് കമ്മിന്‍സ് പറയുന്നു

ദുബായ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ രാജസ്ഥാന്‍ റോയല്‍സിന്റെ പ്ലേ ഓഫ് പ്രതീക്ഷകളെ എറിഞ്ഞിട്ടത് കെകെആറിന്റെ ഓസീസ് പേസര്‍ പാറ്റ് കമ്മിന്‍സാണ്. 15.5 കോടി രൂപയ്ക്ക് കെകെആര്‍ സ്വന്തമാക്കിയ കമ്മിന്‍സ് നിര്‍ണ്ണായക സമയത്ത് ടീമിനുവേണ്ടി മികവ് കാട്ടി പ്രതീക്ഷ കാത്തു. നാല് വിക്കറ്റുമായി രാജസ്ഥാന്റെ ടോപ് ഓഡറിനെ തരിപ്പണമാക്കിയത് കമ്മിന്‍സായിരുന്നു. ഇപ്പോള്‍ തന്റെ തകര്‍പ്പന്‍ പ്രകടനത്തെക്കുറിച്ച് അദ്ദേഹം തന്നെ തുറന്ന് സംസാരിച്ചിരിക്കുകയാണ്.

വിക്കറ്റ്

'ആദ്യത്തെ അഞ്ച് പന്തുകളില്‍ 19 റണ്‍സ് നേടിയപ്പോള്‍ മനസിലൂടെ ഒരു ചീള് കയറിപ്പോയപോലെ തോന്നി. ആദ്യത്തെ രണ്ട് പന്ത് അത്ര മികച്ചതായിരുന്നില്ലെന്നാണ് കരുതുന്നത്. എന്നാല്‍ മികച്ച പന്തെറിയാന്‍ നിങ്ങള്‍ക്ക് സാധിക്കുമെന്ന് ഉറപ്പുള്ളിടത്തോളം കുഴപ്പമില്ല. ഓഫ് സൈഡിന് പുറത്തെറിഞ്ഞ പന്ത് മികച്ചതായിരുന്നു. അത് വിക്കറ്റ് നേടാന്‍ സഹായിക്കുന്നതാണ്. ടി20 ഫോര്‍മാറ്റില്‍ മികച്ച രീതീയില്‍ പന്തെറിയാനും വിക്കറ്റ് നേടാനും നിങ്ങള്‍ക്ക് സാധിക്കും. ചില ദിവസം നിങ്ങള്‍ മികച്ച രീതിയില്‍ പന്തെറിഞ്ഞില്ലെങ്കിലും വിക്കറ്റ് നിങ്ങളെ തേടിയെത്തും.

കമ്മിന്‍സ്

നേരത്തെ ആദ്യ മത്സരത്തില്‍ നന്നായി പന്തെറിയാന്‍ സാധിക്കാത്തത് എനിക്ക് സമ്മര്‍ദ്ദം നല്‍കിയിരുന്നു. എന്നാല്‍ ടൂര്‍ണമെന്റ് മുന്നോട്ട് പോകുന്തോറും ഞാന്‍ ബൗളിങ്ങില്‍ മെച്ചപ്പെട്ടുകൊണ്ടേയിരുന്നു. ഐപിഎല്ലില്‍ നിരവധി മഹാന്മാരായ ബൗളര്‍മാരും പങ്കെടുക്കുന്നുണ്ട്. അതിനാല്‍ ഒരുപാട് പഠിക്കാന്‍ സാധിക്കുന്നുവെന്നതാണ് ഐപിഎല്ലിലെ ഏറ്റവും ശ്രദ്ധേയമായ കാര്യം'-കമ്മിന്‍സ് പറഞ്ഞു.

കമ്മിന്‍സ്

നിര്‍ണ്ണായക മത്സരത്തില്‍ ലോക്കി ഫെര്‍ഗൂസനെ പുറത്തിരുത്തി പാറ്റ് കമ്മിന്‍സില്‍ കെകെആര്‍ വിശ്വസിച്ചത് വെറുതെയായില്ല. റോബിന്‍ ഉത്തപ്പ,ബെന്‍ സ്റ്റോക്‌സ്,സ്റ്റീവ് സ്മിത്ത്,റിയാന്‍ പരാഗ് എന്നിവരാണ് കമ്മിന്‍സിന്റെ ഇരകള്‍. നാല് ഓവറില്‍ 34 റണ്‍സാണ് കമ്മിന്‍സ് വിട്ടുനല്‍കിയത്. ആദ്യ അഞ്ച് പന്തില്‍ 19 റണ്‍സ് വഴങ്ങിയ ശേഷമാണ് താരത്തിന്റെ ഗംഭീര തിരിച്ചുവരവെന്നതാണ് ശ്രദ്ധേയം.

കമ്മിന്‍സ്

സീസണില്‍ ബാറ്റുകൊണ്ടും നിര്‍ണ്ണായക സംഭാവന ചെയ്യാന്‍ കമ്മിന്‍സിന് സാധിച്ചു. സീസണില്‍ ഒരു അര്‍ധ സെഞ്ച്വറി കമ്മിന്‍സ് നേടിയിട്ടുണ്ട്. മുംബൈയുടെ സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബൂംറയെ ഒരോവറില്‍ നാല് തവണ അതിര്‍ത്തി കടത്തി കമ്മിന്‍സ് കൈയടി നേടിയിരുന്നു. രണ്ട് വിക്കറ്റുമായി ശിവം മാവി,വരുണ്‍ ചക്രവര്‍ത്തി എന്നിവരും ഒരു വിക്കറ്റുമായി കമലേഷ് നാഗര്‍കോട്ടിയും കമ്മിന്‍സിന് മികച്ച പിന്തുണ നല്‍കി.

കെകെആര്‍

നിലവില്‍ 14 മത്സരത്തില്‍ നിന്ന് 14 പോയിന്റുമായി കെകെആര്‍ നാലാം സ്ഥാനത്തുണ്ട്. എന്നാല്‍ പ്ലേ ഓഫില്‍ സ്ഥാനം ഉറപ്പിക്കാറായിട്ടില്ല. ഹൈദരാബാദ്-മുംബൈ മത്സര ഫലം നിര്‍ണ്ണായകമാവും. ഹൈദരാബാദ് ജയിച്ചാല്‍ കെകെആര്‍ നാലാം സ്ഥാനത്ത് നിന്ന് പിന്തള്ളപ്പെടും. ഡല്‍ഹി-ആര്‍സിബി ടീമുകളുടെ വിധി ഏറെക്കുറെ ഇന്ന് തീരുമാനമാകും. ഇന്ന് ജയിക്കുന്ന ടീം പ്ലേ ഓഫില്‍ സീറ്റുറപ്പിക്കും. തോല്‍ക്കുന്ന ടീമിന്റെ വിധി മുംബൈ-ഹൈദരാബാദ് മത്സരത്തിന്റെ ഫലത്തെ ആശ്രയിച്ചിരിക്കും.

Story first published: Monday, November 2, 2020, 11:14 [IST]
Other articles published on Nov 2, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+