Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2020: ആറാം നമ്പറില്‍ ബാറ്റ് ചെയ്യേണ്ടിവന്നത് എന്തുകൊണ്ട്? തുറന്ന് പറഞ്ഞ് ഇയാന്‍ മോര്‍ഗന്‍

ഷാര്‍ജ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരേ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് പരാജയപ്പെട്ടപ്പോള്‍ ഏറ്റവും കൂടുതല്‍ വിമര്‍ശനം ഉയര്‍ന്നത് കെകെആറിന്റെ ബാറ്റിങ് ഓഡറിനെക്കുറിച്ചാണ്.ആന്‍ഡ്രേ റസലിനെ നേരത്തെ ഇറക്കിയതും ഇയാന്‍ മോര്‍ഗനെ ആറാം നമ്പറില്‍ ഇറക്കിയതും കെകെആറിന് തിരിച്ചടിയായി മാറുകയായിരുന്നു. കെകെആറിന്റെ ബാറ്റിങ് ഓഡറിനെതിരേ സാമൂഹ്യ മാധ്യമങ്ങളില്‍ ഉള്‍പ്പെടെ വിമര്‍ശനം ശക്തമായിരിക്കുന്ന സാഹചര്യത്തില്‍ താന്‍ എന്തുകൊണ്ടാണ് ആറാം നമ്പറില്‍ ബാറ്റ് ചെയ്തതെന്നതിന് ഇയാന്‍ മോര്‍ഗന്‍ തന്നെ ഉത്തരം നല്‍കിയിരിക്കുകയാണ്. 'ആറാം നമ്പറില്‍ ബാറ്റ് ചെയ്യാനെത്തിയത് ഒരു തെറ്റായ കാണുന്നില്ല. കാരണം ടീമില്‍ ഒന്നിലധികം മാച്ച് വിന്നര്‍മാരുണ്ട്'-മോര്‍ഗന്‍ പറഞ്ഞു.

ഡല്‍ഹി മുന്നോട്ടുവെച്ച 229 റണ്‍സ് വിജയലക്ഷ്യം പിന്തുടരുമ്പോള്‍ ആന്‍ഡ്രേ റസലിനെപ്പോലൊരു താരത്തെ നേരത്തെ ഇറക്കി വിക്കറ്റ് നഷ്ടപ്പെട്ടതാണ് ടീമിന്റെ തോല്‍വിക്ക് പ്രധാന കാരണം. കാരണം റസല്‍ മധ്യനിരയില്‍ ഫിനിഷര്‍ റോളിലുള്ളത് എതിര്‍ ബൗളര്‍മാരുടെ നെഞ്ചിടിപ്പ് കൂട്ടും. കെകെആറിന്റെ ടോപ് ഓഡറിനും റസല്‍ ഫിനിഷര്‍ റോളിലുള്ളത് ആത്മവിശ്വാസം നല്‍കും. എന്നാല്‍ റസല്‍ നാലാമനായി ഇറങ്ങി പെട്ടെന്ന് മടങ്ങിയതോടെ കെകെആര്‍ ശരിക്കും സമ്മര്‍ദ്ദത്തിലായി. 8 പന്തില്‍ 1 ഫോറും സിക്‌സും ഉള്‍പ്പെടെ 13 റണ്‍സാണ് റസല്‍ നേടിയത്. കഗിസോ റബാദയാണ് റസലിനെ മടക്കിയത്. റസല്‍ വീണതോടെ കൂടുതല്‍ ആത്മവിശ്വാസത്തോടെ പന്തെറിഞ്ഞ ഡല്‍ഹി ബൗളര്‍മാര്‍ കെകെആറിനെ വരിഞ്ഞുമുറുക്കി. അഞ്ചാമനായി എത്തിയ ദിനേഷ് കാര്‍ത്തിക് എട്ട് പന്തില്‍ നേടിയത് വെറും 6 റണ്‍സ്. ഇതോടെ ടീം ആകെ പ്രതിസന്ധിയിലായെങ്കിലും ഇയാന്‍ മോര്‍ഗന്റെയും (44) രാഹുല്‍ ത്രാപാതിയുടെയും (36) പ്രകടനം പ്രതീക്ഷ നല്‍കിയെങ്കിലും വിജയലക്ഷ്യം മറികടക്കാനായില്ല. സുനില്‍ നരെയ്‌നെ ഓപ്പണര്‍ റോളില്‍ നിന്ന് മാറ്റി പകരം ത്രിപാതി ഇറങ്ങിയിരുന്നെങ്കില്‍ കളിയുടെ ഗതിതന്നെ ചിലപ്പോള്‍ മാറി മറിയുമായിരുന്നു.

eoinmorgan

റസലിന് മുമ്പ് ഫോമിലുള്ള മോര്‍ഗന്‍ എത്തിയിരുന്നെങ്കില്‍ മികച്ച അടിത്തറ പാവുകയും റസല്‍ മികച്ച രീതിയില്‍ ഫിനിഷ് ചെയ്യുകയും ചെയ്‌തേനെ. അവസാന സീസണില്‍ നിരവധി തവണ റസല്‍ തന്റെ ഫിനിഷിങ് മിടുക്ക് കാട്ടിയിട്ടുണ്ട്. എന്നാല്‍ ഈ സീസണില്‍ ഇതുവരെ ഫോം കണ്ടെത്താന്‍ റസലിന് സാധിച്ചിട്ടില്ല. സുനില്‍ നരെയ്ന്‍ ഏഴാം നമ്പറിലേക്കെത്തിയാല്‍ അവസാന പവര്‍പ്ലേയില്‍ ടീമിനത് ഗുണം ചെയ്‌തേക്കും. രാഹുല്‍ ത്രിപാതിയെപ്പോലൊരു മികച്ച താരം ഓപ്പണര്‍ റോളില്‍ കളിക്കാന്‍ ടീമിലുണ്ടായിട്ടും പരിഗണിക്കാത്തതിനെതിരേ വിമര്‍ശനം ശക്തമാകുന്നുണ്ട്. 18 റണ്‍സിനാണ് കെകെആര്‍ പരാജയപ്പെട്ടത്. ഡല്‍ഹി നായകന്‍ ശ്രേയസ് അയ്യരുടെ (88*) വെടിക്കെട്ട് ബാറ്റിങ്ങാണ് ടീമിന് കരുത്തായത്. 7 ഫോറും 6 സിക്‌സും ഉള്‍പ്പെടെയാണ് അയ്യര്‍ അരങ്ങുതകര്‍ത്തത്. ശ്രേയസാണ് കളിയിലെ താരം. ജയത്തോടെ ഡല്‍ഹി പോയിന്റ് പട്ടികയില്‍ തലപ്പത്തേക്കെത്തി.

Story first published: Sunday, October 4, 2020, 12:06 [IST]
Other articles published on Oct 4, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+