Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2020: ബ്രണ്ടന്‍ മക്കല്ലം അത് പറഞ്ഞപ്പോള്‍ ഞാന്‍ കരഞ്ഞുപോയി; തുറന്നുപറഞ്ഞ് അലി ഖാന്‍

ദുബായ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ കളിക്കാന്‍ അവസരം ലഭിക്കുന്ന ആദ്യ അമേരിക്കന്‍ താരമാണ് അലി ഖാന്‍. ഇത്തവണ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സാണ് അമേരിക്കന്‍ ദേശീയ ടീം താരമായ അലി ഖാനെ ടീമില്‍ എത്തിച്ചത്. പരിക്കേറ്റ് പിന്മാറിയ ഹാരി ഗുര്‍ണിയക്ക് പകരക്കാരനായാണ് അലി ഖാനെ കെകെആര്‍ ടീമിലെത്തിച്ചത്. കരീബിയന്‍ പ്രീമിയര്‍ ലീഗില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ ഉടമസ്ഥതയിലുള്ള ട്രിന്‍ബാഗോ നൈറ്റ് റൈഡേഴ്‌സിന്റെ താരമായിരുന്നു പേസ് ബൗളറായ അലി ഖാന്‍.

ഇപ്പോഴിതാ കെകെആറിലേക്കുള്ള വിളിയെത്തിയപ്പോഴുള്ള അവസ്ഥയെക്കുറിച്ചും അദ്ദേഹം പ്രതികരിച്ചിരിക്കുകയാണ്. ഇത്തവണത്തെ സിപിഎല്ലിലെ സെമി ഫൈനലിന് മുന്നോടിയായി ട്രിന്‍ബാഗോ നൈറ്റ് റൈഡേഴ്‌സ് താരങ്ങള്‍ക്ക് ഒരു അത്താഴ വിരുന്ന് ഒരുക്കിയിരുന്നു. ഇതിലാണ് തന്റെ ഐപിഎല്‍ പ്രവേശനം കെകെആര്‍ മുഖ്യ പരിശീലകന്‍ ബ്രണ്ടന്‍ മക്കല്ലം പ്രഖ്യാപിച്ചതെന്നാണ് അലി പറഞ്ഞത്.

alikhan

' എല്ലാവരും സീറ്റിലിരുന്നു. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് കോച്ച് ബ്രണ്ടന്‍ മക്കല്ലം എല്ലാവരെയും സ്വാഗതം ചെയ്ത ശേഷം അദ്ദേഹം പറഞ്ഞു. അമേരിക്കക്കാരനായ ഒരു താരം കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സില്‍ ചേരുകയാണ്. ഇത് പ്രഖ്യാപിക്കാനുള്ള അവസരം ഞാന്‍ ഏറ്റെടുക്കുകയായിരുന്നു. ഇത് സത്യമാണോ അല്ലയോ എന്ന് വിശ്വസിക്കാന്‍ കഴിയാത്ത അവസ്ഥയിലായിരുന്നു ഞാന്‍. ട്രിന്‍ബാഗോ നൈറ്റ് റൈഡേഴ്‌സിലെ സഹതാരമായ ഡ്വെയ്ന്‍ ബ്രാവോയാണ് എന്റെയടുത്തിരുന്നത്. അദ്ദേഹം എന്നെ കെട്ടിപ്പിടിച്ചു.

എനിക്ക് നിയന്ത്രണം നഷ്ടപ്പെട്ട് പൊട്ടിക്കരയാന്‍ തുടങ്ങി. നിങ്ങള്‍ സ്വപ്‌നം കണ്ടത് അപ്രതീക്ഷിതമായി നമ്മുടെ ചെവികൊണ്ട് കേള്‍ക്കുമ്പോള്‍ അത് സത്യമാണോ എന്ന് മനസിലാക്കാന്‍ സമയമെടുത്തു. സന്തോഷംകൊണ്ട് എനിക്ക് കണ്ണീരടക്കാനായില്ല. എല്ലാവരും എന്റെയടുത്തുവന്ന് അഭിനന്ദിച്ചു. ഭക്ഷണം കഴിക്കുന്നതിനിടെ മക്കല്ലം എന്റെയടുത്തുവന്ന് കെട്ടിപ്പിടിച്ച് നീയത് അര്‍ഹിക്കുന്നുവെന്ന് പറഞ്ഞു. ഞാന്‍ അദ്ദേഹത്തോട് നന്ദി പറയുകയും ചെയ്തു'-അലി ഖാന്‍ പറഞ്ഞു.

2018ലെ ഗ്ലോബല്‍ ടി20 കാഡനയിലൂടെയാണ് അലി ഖാന്‍ ശ്രദ്ധിക്കപ്പെടുന്നത്. അന്ന് ഡ്വെയ്ന്‍ ബ്രാവോയ്‌ക്കൊപ്പം ഒരു ടീമില്‍ കളിച്ച അലി ഖാന്‍ സിപിഎല്ലിലെത്തുകയും ആ വര്‍ഷം ഗുയാന ആമസോണ്‍ വാരിയേഴ്‌സിനുവേണ്ടി 12 മത്സരത്തില്‍ നിന്ന് 16 വിക്കറ്റും വീഴത്തി. ആ സീസണിലെ പേസ് ബൗളറുടെ മികച്ച രണ്ടാമത്തെ ബൗളിങ് പ്രകടനമായിരുന്നു അത്.

2016ല്‍ അമേരിക്കന്‍ ടീമിലും അലി ഖാന്‍ അരങ്ങേറ്റം നടത്തിയിരുന്നു. സിപിഎല്ലിലെ അരങ്ങേറ്റ മത്സരത്തിലെ ആദ്യ പന്തില്‍ ശ്രീലങ്കയുടെ മുന്‍ നായകന്‍ കുമാര്‍ സംഗക്കാരയെ പുറത്താക്കിയിരുന്നു.1 ഏകദിനത്തില്‍ നിന്ന് 1 വിക്കറ്റും 8 ലിസ്റ്റ് എ ക്രിക്കറ്റില്‍ നിന്ന് 23 വിക്കറ്റും 36 ടി20യില്‍ നിന്ന് 38 വിക്കറ്റുമാണ് അലിഖാന്റെ സമ്പാദ്യം.

Story first published: Tuesday, September 22, 2020, 15:15 [IST]
Other articles published on Sep 22, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+