IPL 2020: മുംബൈ x കെകെആര്‍- വേദി, സമയം, മുഖാമുഖം, സാധ്യതാ ഇലവന്‍; അറിയേണ്ടതെല്ലാം
അബുദാബി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 13ാം സീസണിലെ ആദ്യ ജയം ലക്ഷ്യമിട്ട് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും മുംബൈ ഇന്ത്യന്‍സും ഇന്ന് നേര്‍ക്കുനേര്‍. നിലവിലെ ചാമ്പ്യന്മാരായ മുംബൈ ആദ്യ മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനോട് പരാജയം ഏറ്റുവാങ്ങിയാണ് കൊല്‍ക്കത്തയെ നേരിടാനെത്തുന്നത്. മുംബൈ-സിഎസ്‌കെ മത്സരം നടന്ന അബുദാബിയില്‍ത്തന്നെ ഈ മത്സരവും നടക്കുന്നത്. ഇന്ത്യന്‍ സമയം വൈകീട്ട് 7.30നാണ് മത്സരം. സ്റ്റാര്‍ സ്‌പോര്‍ട്്‌സ് ചാനലുകളില്‍ മത്സരം തത്സമയം കാണാം. മുംബൈ-കെകെആര്‍ മത്സരത്തിലെ പ്രധാന കണക്കുകള്‍ പരിശോധിക്കാം.

മുംബൈക്ക് ജയം അഭിമാന പ്രശ്‌നം
നിലവിലെ ചാമ്പ്യന്മാരെന്ന തലക്കനമുള്ളതിനാലും ആദ്യ മത്സരത്തില്‍ സിഎസ്‌കെയോട് തോറ്റതിനാലും മുംബൈ ഇന്ത്യന്‍സിന് ഇന്നത്തെ മത്സരം വളരെ നിര്‍ണ്ണായകം. യുഎഇയിലെ മൈതാനങ്ങളില്‍ താരങ്ങള്‍ക്ക് താളം കണ്ടെത്താന്‍ ആദ്യ മത്സരത്തില്‍ സാധിച്ചിരുന്നില്ല. നായകന്‍ രോഹിത് ശര്‍മ ഉള്‍പ്പെടെയുള്ള മുംബൈ ബാറ്റിങ് നിര ആദ്യ മത്സരത്തില്‍ നിറം മങ്ങിയിരുന്നു. സിഎസ്‌കെയ്‌ക്കെതിരേ സൗരവ് തിവാരി, ക്വിന്റന്‍ ഡീകോക്ക് എന്നിവര്‍ ഒഴികെ ബാറ്റിങ് നിരയില്‍ കീറോണ്‍ പൊള്ളാര്‍ഡ്, ക്രുണാല്‍ പാണ്ഡ്യ, ഹര്‍ദിക് പാണ്ഡ്യ, സൂര്യകുമാര്‍ യാദവ് എന്നിവരെല്ലാം നിരാശപ്പെടുത്തിയിരുന്നു.
ഇന്നത്തെ മത്സരത്തില്‍ തിവാരിക്ക് പകരം ഇഷാന്‍ കിഷന്‍ എത്തിയേക്കും. മികച്ച സ്പിന്നര്‍മാരുടെ പ്രശ്‌നം മുംബൈക്കുണ്ട്. രാഹുല്‍ ചഹാറിന്റെ പരിചയക്കുറവ് പ്രകടനത്തില്‍ വ്യക്തം. പേസ് ബൗളിങ്ങില്‍ ജസ്പ്രീത് ബൂംറ പഴയ ഫോമിലേക്ക് തിരിച്ചെത്തേണ്ടതും മുംബൈയ്ക്ക് അനിവാര്യം. സിഎസ്‌കെയ്‌ക്കെതിരേ 4 ഓവറില്‍ 43 റണ്‍സാണ് ബൂംറ വഴങ്ങിയത്.

കരുത്തോടെ കൊല്‍ക്കത്ത
അവസാന സീസണില്‍ പ്ലേ ഓഫ് നഷ്ടമായതിനാല്‍ത്തന്നെ ഇത്തവണ രണ്ടും കല്‍പ്പിച്ചാണ് കൊല്‍ക്കത്ത. തകര്‍പ്പന്‍ ടീമാണ് ഇത്തവണയും അവര്‍ക്കൊപ്പമുള്ളത്. ദിനേഷ് കാര്‍ത്തിക് നയിക്കുന്ന കെകെആറില്‍ ആന്‍ഡ്രേ റസലിന്റെ സാന്നിധ്യം എതിരാളികളെ ഭയപ്പെടുത്തുന്നു. മിന്നും ഫോമിലുള്ള താരം അവസാന സീസണിലെ ഐപിഎല്ലിലും ഗംഭീര പ്രകടനമാണ് കാഴ്ചവെച്ചത്. ഇത്തവണ ഇംഗ്ലണ്ട് നായകന്‍ ഇയാന്‍ മോര്‍ഗനെ ടീമിലെത്തിച്ച കെകെആറിന്റെ നീക്കം വളരെ തന്ത്രപരമായിരുന്നു.
മോര്‍ഗന്റെ സാന്നിധ്യം നായകനെന്ന നിലയിലെ കാര്‍ത്തികിന്റെ സമ്മര്‍ദ്ദം കുറയ്ക്കും. നിധീഷ് റാണ, ശുബ്മാന്‍ ഗില്‍, സുനില്‍ നരെയ്ന്‍ എന്നിവരും ബാറ്റുകൊണ്ട് തിളങ്ങാന്‍ ശേഷിയുള്ളവരാണ്. 15.5 കോടി മുടക്കി ടീമിലെത്തിച്ച പാറ്റ് കമ്മിന്‍സ് കെകെആറിന്റെ പേസ് നിരയെ നയിക്കും. സ്പിന്‍നിരയില്‍ യുഎഇയില്‍ മികച്ച റെക്കോഡുള്ള സുനില്‍ നരെയ്ന്‍ തന്നെയാണ് അവരുടെ വജ്രായുധം.

മുഖാമുഖം പോരാട്ടത്തില്‍ മുംബൈ വളരെ മുന്നില്‍
ഇതുവരെ 25 മത്സരങ്ങളിലാണ് ഇരു ടീമും നേര്‍ക്കുനേര്‍ പോരാടിച്ചത്. ഇതില്‍ 19 തവണയും ജയം മുംബൈ സ്വന്തമാക്കിയപ്പോള്‍ ആറ് തവണ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും വിജയിച്ചു. അവസാനമായി അഞ്ച് തവണ നേര്‍ക്കുനേര്‍ ഏറ്റുമുട്ടിയപ്പോള്‍ നാല് തവണയും ജയം മുംബൈക്കായിരുന്നു. ഒരു തവണ കെകെആറും ജയിച്ചു. യുഎഇയില്‍ കളിച്ച ആറ് മത്സരത്തിലും മുംബൈ പരാജയപ്പെട്ടു എന്നത് ടീമിന് ആശങ്കയുണ്ടാക്കുന്ന കണക്കാണ്.

കൂടുതല്‍ സ്‌കോര്‍-വിക്കറ്റ്
നിലവിലെ ഇരു ടീമിലെയും താരങ്ങളുടെ കണക്കുകള്‍ പരിശോധിക്കുമ്പോള്‍ കൊല്‍ക്കത്തയ്‌ക്കെതിരേ കൂടുതല്‍ റണ്‍സ് നേടിയ മുംബൈ താരം രോഹിത് ശര്‍മയാണ്. 708 റണ്‍സാണ് രോഹിത് നേടിയത്. കെകെആര്‍ നിരയില്‍ 157 റണ്‍സുമായി റസലാണ് മുന്നില്‍. കൂടുതല്‍ വിക്കറ്റ് നേടിയ കെകെആര്‍ ബൗളര്‍ സുനില്‍ നരെയ്‌നാണ് (21). മുംബൈ നിരയില്‍ ഹര്‍ദിക് പാണ്ഡ്യയും (11). മുംബൈക്കെതിരേ കെകെആറിന്റെ ശരാശരി സ്‌കോര്‍ 148 ആണ്. മുംബൈയുടെ ശരാശരി സ്‌കോര്‍ 151ഉും. 2014ല്‍ യുഎഇയില്‍ ഏറ്റുമുട്ടിയപ്പോള്‍ ജയം കെകെആറിനായിരുന്നു.

സാധ്യതാ പ്ലേയിങ് ഇലവന്‍
കെകെആര്‍- ദിനേഷ് കാര്‍ത്തിക് (ക്യാപ്റ്റന്‍), ശുബ്മാന്‍ ഗില്‍, ഇയാന്‍ മോര്‍ഗന്‍, സുനില്‍ നരെയ്ന്‍, നിധീഷ് റാണ, ആന്‍ഡ്രേ റസല്‍, റിങ്കു സിങ്, ശിവം മാവി, കമലേഷ് നാഗര്‍കോട്ടി, പാറ്റ് കമ്മിന്‍സ്, കുല്‍ദീപ് യാദവ്.
മുംബൈ ഇന്ത്യന്‍സ്- രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ക്വിന്റന്‍ ഡീകോക്ക്, സൂര്യകുമാര്‍ യാദവ്, സൗരഭ് തിവാരി, ഹര്‍ദിക് പാണ്ഡ്യ, കീറോണ്‍ പൊള്ളാര്‍ഡ്, ക്രുണാല്‍ പാണ്ഡ്യ, ജെയിംസ് പാറ്റിന്‍സന്‍, രാഹുല്‍ ചഹാര്‍, ട്രന്റ് ബോള്‍ട്ട്, ജസ്പ്രീത് ബൂംറ.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications