For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2020: കെകെആറിന്റെ മുന്‍നിരയില്‍ മാറ്റം വരും, സൂചനയുമായി ദിനേഷ് കാര്‍ത്തിക്, നരെയ്ന്‍ തെറിക്കും!!

By Vaisakhan MK

ദുബായ്: കൊല്‍ക്കത്തയുടെ തോല്‍വിയില്‍ വിമര്‍ശനം കടുക്കുന്നതിനിടെ ടീമില്‍ മാറ്റങ്ങള്‍ സൂചിപ്പിച്ച് ക്യാപ്റ്റന്‍ ദിനേഷ് കാര്‍ത്തിക്ക്. മുന്‍നിര വേണ്ടത്ര ശോഭിച്ചില്ലെന്ന് കാര്‍ത്തിക്ക് പറഞ്ഞു. സുനില്‍ നരെയ്ന്‍ ഓപ്പണിംഗ് റോളില്‍ പരാജയമായത് ചൂണ്ടിക്കാണിച്ചായിരുന്നു കാര്‍ത്തിക്ക് ഇക്കാര്യം പറഞ്ഞത്. നരെയ്‌നെ വാലറ്റത്തേക്ക് മാറ്റുമെന്നാണ് ക്യാപ്റ്റന്‍ സൂചിപ്പിച്ചത്. കെകെആര്‍ കളിച്ച നാല് മത്സരങ്ങളിലും നരെയ്ന്‍ വന്‍ പരാജയമായിരുന്നു. അതുകൊണ്ട് തന്നെ നല്ല തുടക്കം ഒരു മത്സരത്തിലും കെകെആറിന് ലഭിച്ചിരുന്നില്ല. മുന്‍ താരങ്ങളെല്ലാം നരെയ്‌നെ ഓപ്പണറാക്കിയതിനെ ചോദ്യം ചെയ്തിരുന്നു.

1

തോല്‍വിയില്‍ കാര്‍ത്തിക്കിനെ തന്നെ ആരാധകര്‍ ചോദ്യം ചെയ്യുന്നുണ്ട്. വമ്പനടി വേണ്ടിയിരുന്ന ഘട്ടത്തില്‍ കാര്‍ത്തിക്ക് തന്നെ അഞ്ചാം നമ്പറില്‍ ഇറങ്ങിയതാണ് ഡല്‍ഹിക്കെതിരെ തോല്‍വിയില്‍ നിര്‍ണായകമായത്. എന്തുകൊണ്ട് ഓയിന്‍ മോര്‍ഗനെ അഞ്ചാം സ്ഥാനത്ത് ഇറക്കിയില്ല എന്നാണ് ചോദ്യം. കാര്‍ത്തിക്ക് മൂന്ന് മുതല്‍ അഞ്ചാം നമ്പര്‍ വരെ ഇറങ്ങിയെങ്കിലും ഈ സീസണില്‍ മോശം ഫോമിലാണ് അദ്ദേഹം കളിക്കുന്നത് മോര്‍ഗനെ പോലെ വമ്പനടികള്‍ക്ക് കെല്‍പ്പുള്ള ഒരു താരത്തെ നാലാം നമ്പറിലോ അഞ്ചാം നമ്പറിലോ ഇറക്കാതെ മാറ്റി നിര്‍ത്തിയതാണ് കാര്‍ത്തിക്കിന്റെ ക്യാപ്റ്റന്‍സിയെ കുറിച്ച് ചോദ്യം ഉയരാന്‍ കാരണം.

അതേസമയം കെകെആര്‍ മികച്ച രീതിയില്‍ തന്നെയാണ് പൊരുതിയതെന്ന് കാര്‍ത്തിക്ക് പറയുന്നു. അവസാന വരെ അവര്‍ പൊരുതി. ഈ മത്സരത്തില്‍ ഇഞ്ചോടിഞ്ച് പോരാട്ടം കാഴ്ച്ചവെച്ചതില്‍ സംതൃപ്തിയുണ്ടെന്നും കാര്‍ത്തിക്ക് പറഞ്ഞു. ഇത് പന്തെറിയാന്‍ വളരെ ബുദ്ധിമുട്ടുള്ള റണ്ണൊഴുകുള്ള പിച്ചായിരുന്നു. വളരെ നന്നായി തന്നെയാണ് കെകെആറിന്റെ ബൗളര്‍മാര്‍ പന്തെറിഞ്ഞത്. പത്ത് റണ്‍സ് കൂടുതല്‍ അവര്‍ നല്‍കിയിട്ടുണ്ടാവാം. എന്നാലും പ്രശ്‌നമില്ല. വളരെ മികച്ച പ്രകടനമാണ് അവര്‍ നടത്തിയതെന്നും കാര്‍ത്തിക്ക് വ്യക്തമാക്കി.

ആന്ദ്രേ റസലിനെ നേരത്തെ ഇറക്കാനുള്ള തീരുമാനത്തെയും കാര്‍ത്തിക്ക് പിന്തുണച്ചു. റസ്സലിനെ ഞങ്ങള്‍ വിശ്വസിക്കുന്നുണ്ട്. മികച്ച ഫോമിലാണ് അദ്ദേഹം. അതിലുപരി വെടിക്കെട്ട് ബാറ്റ്‌സ്മാനാണ് അദ്ദേഹം. മത്സരത്തിന്റെ ഗതി തന്നെ മാറ്റി മറിക്കാന്‍ റസ്സലിന് സാധിക്കുമായിരുന്നു. അതാണ് ഞങ്ങള്‍ നേരത്തെ തന്നെ റസലിനെ ഇറക്കാന്‍ തീരുമാനിച്ചതിന് കാരണമെന്നും കാര്‍ത്തിക്ക് പറഞ്ഞു. അതേസമയം ഓപ്പണിംഗില്‍ ടോം ബാന്റനെ കളിപ്പിക്കാനുള്ള തീരുമാനം കെകെആര്‍ എടുക്കുമെന്നാണ് സൂചന. വളരെ മികച്ച ഫോമിലാണ് അദ്ദേഹം. ഇംഗ്ലണ്ടിന് വേണ്ടി നന്നായി കളിക്കുന്ന ഒരു താരത്തെ കൊണ്ടുവന്നാല്‍ കെകെആര്‍ ബാറ്റിംഗ് ലൈനപ്പ് തന്നെ കരുത്തുറ്റതാകും.

Story first published: Sunday, October 4, 2020, 19:36 [IST]
Other articles published on Oct 4, 2020
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+