Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2020: കെകെആര്‍ തെറ്റുകള്‍ ആവര്‍ത്തിക്കുന്നു- രൂക്ഷ വിമര്‍ശനവുമായി വീരേന്ദര്‍ സെവാഗ്

അബുദാബി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 13ാം സീസണില്‍ കെകെആര്‍ വീണ്ടും വീണ്ടും നിരാശപ്പെടുത്തുന്നു. നിലവില്‍ 8 മത്സരത്തില്‍ നിന്ന് നാല് ജയവുമായി നാലാം സ്ഥാനത്തുണ്ടെങ്കിലും ടീമിന്റെ അവസാന മത്സരങ്ങളിലെ പ്രകടനം നിരാശപ്പെടുത്തുന്നതാണ്. അവസാന മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനോട് 8 വിക്കറ്റിനാണ് കെകെആര്‍ പരാജയപ്പെട്ടത്. ഇപ്പോഴിതാ കെകെആറിന്റെ തോല്‍വിക്കെതിരേ ശക്തമായ വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ വെടിക്കെട്ട് ഓപ്പണറായ വീരേന്ദര്‍ സെവാഗ്. ടീം തെറ്റുകള്‍ ആവര്‍ത്തിക്കുന്നുവെന്നാണ് സെവാഗ് ആരോപിച്ചത്.

'ടീമിന്റെ തുടര്‍തോല്‍വികള്‍ക്ക് കാരണം എവിടെയാണെന്ന് കണ്ടെത്തി തിരുത്തേണ്ടിയിരിക്കുന്നു. അവസാന ഇലവനെ തിരഞ്ഞെടുക്കാന്‍ ശക്തമായ തീരുമാനങ്ങള്‍ ഉണ്ടാകണം. നായകന്‍ ടീമിനൊപ്പമിരുന്ന് ഇതുവരെയുള്ള പ്രശ്‌നങ്ങള്‍ എന്തെന്ന് കണ്ടെത്തേണ്ടതും വളരെ പ്രധാനപ്പെട്ട കാര്യമാണ്. ടീമിന്റെ പോസിറ്റീവുകള്‍ കണ്ടെത്തി മുന്നോട്ട് പോകണം. സമ്മര്‍ദ്ദമില്ലാതെ കളിക്കാന്‍ എല്ലാവര്‍ക്കും സാധിക്കണം. നായകന്‍ മുന്നില്‍ നിന്ന് നയിച്ച് ശക്തമായ തീരുമാനങ്ങള്‍ എടുക്കണം. പവര്‍പ്ലേയില്‍ ശുബ്മാന്‍ ഗില്ലിനോട് ആക്രമിച്ച് കളിക്കാന്‍ ആവിശ്യപ്പെട്ടണം. അല്ലാത്ത പക്ഷം അവന്റെ ബാറ്റിങ് ഓഡറില്‍ മാറ്റം വരുത്തണം. മികച്ച തുടക്കം ലഭിക്കേണ്ടത് അത്യാവശ്യമാണ്. അടിത്തറ ഉറപ്പുണ്ടായാല്‍ മാത്രമെ അതിന് മുകളില്‍ മതില്‍ കെട്ടാന്‍ സാധിക്കൂ'-സെവാഗ് പറഞ്ഞു.

virendersehwag

കാര്‍ത്തിക് നായകസ്ഥാനം ഒഴിഞ്ഞതിനാല്‍ ഇയാന്‍ മോര്‍ഗന്റെ കീഴിലാണ് കെകെആര്‍ മുംബൈക്കെതിരേ ഇറങ്ങിയത്. ബൗളിങ് ആക്ഷന്‍ സംശയത്തിന്റെ നിഴലിലായ സുനില്‍ നരെയ്‌നെ ടീമില്‍ ഉള്‍പ്പെടുത്താതെ ക്രിസ് ഗ്രീനെ പകരക്കാരനായി ഇറക്കിയ കെകെആറിന്റെ തീരുമാനത്തിനെതിരേ വിമര്‍ശനം ഉയരുന്നുണ്ട്. ലോക്കി ഫെര്‍ഗൂസനോ കുല്‍ദീപ് യാദവോ ഇറങ്ങണമായിരുന്നുവെന്നും പകരം ഗ്രീനിനെ എത്തിച്ചത് തെറ്റായ തീരുമാനമാണെന്നുമാണ് വിലയിരുത്തപ്പെടുന്നത്. നിലവില്‍ പ്ലേ ഓഫ് സാധ്യത സജീവമായിത്തന്നെ കെകെആറിനുണ്ടെങ്കിലും ഇതേ പ്രകടനം തുടര്‍ന്നാല്‍ ടീം പിന്നോട്ട് തഴയപ്പെടാനുള്ള സാധ്യത കൂടുതലാണ്.

ബാറ്റിങ് നിരയുടെ ഫോമില്ലായ്മയാണ് പ്രധാന പ്രശ്‌നം. അവസാന സീസണില്‍ ടീമിന്റെ കുതിപ്പിന് കരുത്ത് പകര്‍ന്ന നിധീഷ് റാണയും ആന്‍ഡ്രേ റസലും ഇത്തവണ പ്രതീക്ഷക്കൊത്ത് ഉയര്‍ന്നിട്ടില്ല. ബാറ്റിങ്ങില്‍ ശ്രദ്ധിക്കാന്‍ നായകസ്ഥാനം ഒഴിഞ്ഞ ദിനേഷ് കാര്‍ത്തികിന്റെ പ്രകടനവും നിരാശപ്പെടുത്തുന്നു. കാര്‍ത്തിക് ഒരു അര്‍ധ സെഞ്ച്വറി മാത്രമാണ് നേടിയത്. ഇനിയും മോശം ഫോം തുടര്‍ന്നാല്‍ പ്ലേയിങ് ഇലവനില്‍ നിന്ന് കാര്‍ത്തിക് തഴയപ്പെടാനും സാധ്യത കൂടുതലാണ്. പവര്‍പ്ലേയില്‍ അതിവേഗം റണ്‍സുയര്‍ത്തേണ്ടതും അത്യാവശ്യമാണ്.

Story first published: Saturday, October 17, 2020, 14:06 [IST]
Other articles published on Oct 17, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+