അബുദാബി: ഐപിഎല്ലില്‍ ബുധനാഴ്ച രാത്രി നടന്ന കളിയില്‍ റോയല്‍ ചാലഞ്ചേഴ്സ് ബാംഗ്ലൂരിനോടു കൊല്‍ക്കത്ത നൈറ്റ്റൈഡേഴ്സ് എട്ടു വിക്കറ്റിന്റെ നാണംകെട്ട തോല്‍വിയേറ്റു വാങ്ങിയിരുന്നു. ഈ പരാജയത്തിനു പിന്നാലെ ട്രോളിന് ഇരയായിരിക്കുയാണ് കെകെആര്‍ കോച്ചും ന്യൂസിലാന്‍ഡിന്റെ മുന്‍ സൂപ്പര്‍ താരവുമായ ബ്രെന്‍ഡന്‍ മക്കുല്ലം. കെകെആറിന്റെ മല്‍സരങ്ങള്‍ക്കിടെ നോട്ട്സില്‍ ഇടയ്ക്കിടെ പലതും കുറിച്ചു വയ്ക്കുന്ന ശീലം മക്കുല്ലത്തിനുണ്ട്. ആര്‍സിബിക്കെതിരായ കളിയിലും ഇതിനു മാറ്റമുണ്ടായില്ല.
കെകെആര്‍ ബാറ്റ്സ്മാന്മാര് ഒന്നിനു പിറകെ ഒന്നായി കൂടാരത്തിലേക്കു തിരികെയെത്തുമ്പോള്‍ മക്കുല്ലം തിരക്കിട്ട് നോട്ട്സ് കുറിക്കുന്നത് കാണാമായിരുന്നു. ഇതാണ് എതിര് ടീം ആരാധകര്‍ ട്രോളിന് ഇരയാക്കിയത്. രസകരമായ നിരവധി ട്രോളുകളാണ് സമൂഹ മാധ്യമങ്ങളില്‍ പ്രത്യക്ഷക്ഷപ്പെട്ടത്.
IPL 2020: പ്ലേഓഫിലേക്ക് ഒരു ടിക്കറ്റ്, പിടിവലി അഞ്ചു പേര് തമ്മില്‍- ആര്‍ക്കാണ് കടുപ്പം?
IPL 2020: ധോണിയുടെ വന്‍ അബദ്ധങ്ങള്‍! ദുരന്തത്തിനു കാരണം അഞ്ച് തീരുമാനങ്ങള്‍
ഡഗൗട്ടില്‍ ബ്രെന്‍ഡന്‍ മക്കുല്ലം, പ്ലീസ് ഒരു പേപ്പര്‍ കൂടിയെന്നായിരുന്നു മക്കുല്ലം നോട്സ് കുറിക്കുന്ന ഫോട്ടോയ്ക്കൊപ്പം ഒരു ട്വീറ്റ്.
താരങ്ങള്‍ ക്യാച്ചുകള്‍ മിസ്സാക്കുന്നു, മിസ് ഫീല്‍ഡും സംഭവിക്കുന്നു. അപ്പോള്‍ ബ്രെന്‍ഡന്‍ മക്കുല്ലം എന്ന തലക്കെട്ടോടെ അന്യനെന്ന തമിഴ് സൂപ്പര്‍ ഹിറ്റ് സിനിമയില്‍ വിക്രം കത്തെഴുതുന്ന വീഡിയോക്കൊപ്പം ഒരാള്‍ പരിഹസിച്ചു.
സ്കൂള്‍ കാലഘട്ടത്തില്‍ ബ്രെന്‍ഡന്‍ മക്കുല്ലം മുന്‍ ബെഞ്ചില്‍ തന്നെയാണ് ഇരുന്നത് എന്ന കാര്യത്തില്‍ സംശയമില്ല. എല്ലായ്പ്പോഴും നോട്ട്സ് തയ്യാറാക്കിക്കൊണ്ടിരിക്കുമെന്നായിരുന്നു വ്യത്യസ്ത സ്ക്രീന്‍ ഷോട്ടുകള്‍ക്കൊപ്പം മറ്റൊരു ട്രോള്‍.
തമിഴ് സിനിമയായ ഗജിനിയിലെ സൂര്യയോട് മക്കുല്ലത്തെ ഉപമിച്ചായിരുന്നു മറ്റൊരു ട്രോള്‍. സീസണിലെ 14ാമത്തെ മല്‍സരത്തിനു ശേഷം മക്കുല്ലം എന്ന തലക്കെട്ടോടെയായിരുന്നു ദേഹം മുഴുവന്‍ നോട്സുമായി മക്കുല്ലത്തിന്റെ ചിത്രത്തോടൊപ്പം ഒരു യൂസര്‍ പോസ്റ്റ് ചെയ്തത്.
ഡഗൗട്ടില്‍ മക്കുല്ലം തയ്യാറാക്കുന്നതിന്റെ പകുതി നോട്സെങ്കിലും താന്‍ ചെയ്തിരുന്നെങ്കില്‍ സിവില്‍ പരീക്ഷ താന്‍ പാസാവുമായിരുന്നുവെന്നായിരുന്നു മറ്റൊരു പരിഹാസം.
ആര്‍സിബിക്കെതിരേ ടോസിനു ശേഷം ആദ്യം ബാറ്റ് ചെയ്ത കെകെആറിന് നിശ്ചിത ഓവറില്‍ എട്ടു വിക്കറ്റിന് 84 റണ്‍സ് മാത്രമാണ് നേടാന്‍ കഴിഞ്ഞത്. മറുപടിയില്‍ 13.3 ഓവറില്‍ രണ്ടു വിക്കറ്റ് മാതത്രം നഷ്ടത്തില്‍ ആര്‍സിബി ലക്ഷ്യത്തിലെത്തി. ഈ മല്‍സരത്തിലെ ദയനീയ ബാറ്റിങോടെ നാണക്കേടിന്റെ പുതിയൊരു റെക്കോര്‍ഡിനും കെകെആര്‍ അവകാശികളായിരുന്നു. ഐപിഎല്ലില്‍ 20 ഓവറുകള്‍ ബാറ്റ് ചെയ്തിട്ടും ഏറ്റവും കുറഞ്ഞ സ്കോര്‍ നേടിയ ടീമെന്ന നാണക്കേടാണ് മുന്‍ ചാംപ്യന്മാരായ കൊല്‍ക്കത്തയെ തേടിയെത്തിയത്.