IPL 2020: രാജസ്ഥാനെതിരായ വിജയം, കെകെആര്‍ ഇനിയും മെച്ചപ്പെടാനുണ്ട്: ദിനേഷ് കാര്‍ത്തിക്

ദുബായ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 13ാം സീസണില്‍ മൂന്ന് മത്സരങ്ങള്‍ വീതം എല്ലാം ടീമും കളിച്ചപ്പോള്‍ ഒരു ടീമിന് പോലും മൂന്ന് മത്സരവും വിജയിക്കാനായിട്ടില്ല. എല്ലാ ടീമും ഓരോ മത്സരങ്ങള്‍ വീതമെങ്കിലും തോറ്റുവെന്നതാണ് ഇത്തവണത്തെ സീസണെ കൂടുതല്‍ ആവേശകരമാക്കുന്നത്. ആര്‍ക്കും ആധിപത്യം ഇത്തവണ അവകാശപ്പെടാന്‍ സാധിക്കില്ല. വമ്പന്മാര്‍ക്കുവരെ യുഎഇയില്‍ അടിതെറ്റുന്നു. രണ്ട് സൂപ്പര്‍ ജയങ്ങളുമായെത്തിയ രാജസ്ഥാന്‍ റോയല്‍സിന്റെ വിജയക്കുതിപ്പിന് കെകെആര്‍ വിരാമമിട്ടിരുന്നു.

കളമറിഞ്ഞ് കളിച്ച കെകെആര്‍ രാജസ്ഥാന്റെ സൂപ്പര്‍ താരങ്ങളെയെല്ലാം കാഴ്ചക്കാരാക്കി 37 റണ്‍സിന്റെ വിജയമാണ് സ്വന്തമാക്കിയത്. ഇപ്പോഴിത ഇതിനെ എല്ലാം തികഞ്ഞ മത്സരമെന്ന് വിശേഷിപ്പിക്കാന്‍ സാധിക്കില്ലെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് കെകെആര്‍ നായകന്‍ ദിനേഷ് കാര്‍ത്തിക്. ടീം മെച്ചപ്പെടാനുണ്ടെന്നാണ് അദ്ദേഹം പറഞ്ഞത്. 'ഇതിനെ എല്ലാം തികഞ്ഞ മത്സരമെന്ന് വിശേഷിപ്പിക്കാന്‍ സാധിക്കില്ല. ഒരുപാട് ഭാഗങ്ങളില്‍ മെച്ചപ്പെടാനുണ്ട്.

ഗില്ലും റസലും ബാറ്റ് ചെയ്തതും ശിവം മാവി പന്ത് ചെയ്തതുമെല്ലാം മികച്ച രീതിയിലായിരുന്നു. ഉയര്‍ന്ന ക്യാച്ചുകള്‍ മികച്ച രീതിയില്‍ത്തന്നെ യുവതാരങ്ങള്‍ പിടിച്ചെടുത്തു. ആര്‍ച്ചര്‍ മനോഹരമായി പന്തെറിഞ്ഞു. ബാറ്റ് ചെയ്യുക വളരെ പ്രയാസമായിരുന്നു. നിരവധി താരങ്ങള്‍ പ്രകടനം മെച്ചപ്പെടുത്തിയിട്ടുണ്ട്'-ദിനേഷ് കാര്‍ത്തിക് പറഞ്ഞു. ഈ സീസണില്‍ ദിനേഷ് കാര്‍ത്തിക് നായകനെന്ന നിലയിലും ബാറ്റ്‌സ്മാനെന്ന നിലയിലും വിമര്‍ശനം നേരിടുന്നുണ്ട്. അവസാന രണ്ട് മത്സരത്തിലും ബാറ്റ്‌സ്മാനെന്ന നിലയില്‍ കാര്‍ത്തിക് തീര്‍ത്തും നിരാശപ്പെടുത്തിയിരുന്നു.

രാജസ്ഥാനെതിരേ ജോഫ്ര ആര്‍ച്ചറിന്റെ എക്‌സ്ട്രാ ബൗണ്‍സില്‍ ബാറ്റ് വെച്ച് കീപ്പര്‍ക്ക് ക്യാച്ച് നല്‍കിയാണ് കാര്‍ത്തിക് പുറത്തായത്. രാജസ്ഥാനെതിരേ കമലേഷ് നാഗര്‍കോട്ടിക്ക് രണ്ട് ഓവറും പാറ്റ് കമ്മിന്‍സിന് ഒരോവറും ബാക്കിയുണ്ടായിട്ടും കാര്‍ത്തിക് സ്പിന്നര്‍മാര്‍ക്ക് ഓവര്‍ നല്‍കിയതും വിമര്‍ശനത്തിന് വിധേയമായിരുന്നു. പേസര്‍മാര്‍ മികച്ച പ്രകടനം പുറത്തെടുക്കുമ്പോള്‍ രാജസ്ഥാന്റെ വാലറ്റത്തിന് സ്പിന്നര്‍മാരെ ഇട്ടുകൊടുത്ത കാര്‍ത്തികിന്റെ നായകനെന്ന നിലയിലെ തീരുമാനങ്ങളെയാണ് കൂടുതല്‍ ആളുകളും വിമര്‍ശിക്കുന്നത്. പേസര്‍മാരെ പരിഗണിച്ചിരുന്നെങ്കിലും ഇതിലും വലിയ ജയം കെകെആറിന് നേടാമായിരുന്നുവെന്നും വിമര്‍ശകര്‍ വിലയിരുത്തുന്നു.

രാജസ്ഥാനെതിരേ ആദ്യം ബാറ്റ് ചെയ്ത കെകെആര്‍ നിശ്ചിത ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 174 റണ്‍സെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ രാജസ്ഥാന് 20 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 137 റണ്‍സെടുക്കാനെ സാധിച്ചുള്ളു. 4 ഓവറില്‍ 20 റണ്‍സ് രണ്ട് വിക്കറ്റ് വീഴ്ത്തിയ ശിവം മാവിയാണ് കളിയിലെ താരം. ജോസ് ബട്‌ലര്‍,സഞ്ജു സാംസണ്‍,സ്റ്റീവ് സ്മിത്ത് എന്നിവര്‍ നിരാശപ്പെടുത്തിയതാണ് രാജസ്ഥാന് തിരിച്ചടിയായത്.

For Quick Alerts
Subscribe Now
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts

ക്രിക്കറ്റ് ഇഷ്ടമാണോ? എന്നാല്‍ അതു തെളിയിക്കൂ, മൈഖേല്‍ ഫാന്റസി ക്രിക്കറ്റ് കളിയ്ക്കൂ

Story first published: Thursday, October 1, 2020, 14:01 [IST]
Other articles published on Oct 1, 2020
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X