IPL 2020: ആന്‍ഡ്രേ റസലിന്റെ പരിക്ക്, ആശങ്ക പങ്കുവെച്ച് കെകെആര്‍ ക്യാപ്റ്റന്‍ ദിനേഷ് കാര്‍ത്തിക്
ദുബായ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 13ാം സീസണില്‍ മികച്ച പ്രകടനം പുറത്തെടുത്ത് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് കുതിക്കുകയാണ്. ആറ് മത്സരത്തില്‍ നാല് ജയവുമായി മൂന്നാം സ്ഥാനത്താണ് നിലവില്‍ കെകെആര്‍. അവസാന രണ്ട് മത്സരങ്ങളിലും മികച്ച ടീം വര്‍ക്കുകൊണ്ടാണ് കെകെആര്‍ വിജയിച്ചത്. എന്നാല്‍ കെകെആറിന്റെ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ആന്‍ഡ്രേ റസലിന്റെ പരിക്ക് ടീമിനെ വല്ലാതെ ബുദ്ധിമുട്ടിക്കുന്നുണ്ട്.
കാലിനേറ്റ പരിക്കിനെത്തുടര്‍ന്ന് പഞ്ചാബിനെതിരായ അവസാന മത്സരത്തിലടക്കം റസല്‍ മികച്ച പ്രകടനം പുറത്തെടുക്കാനാവാതെ ബുദ്ധിമുട്ടിയിരുന്നു. നടക്കാന്‍ പോലും സാധിക്കാതിരുന്ന റസല്‍ സഹതാരങ്ങളുടെ സഹായത്തോടെയാണ് മൈതാനം വിട്ടത്. റസലിന്റെ പരിക്കില്‍ ആരാധകരും നിരാശരായിരിക്കെ ആശങ്ക പങ്കുവെച്ചിരിക്കുകയാണ് കെകെആര്‍ നായകന്‍ ദിനേഷ് കാര്‍ത്തിക്. 'റസലിന് പരിക്കേല്‍ക്കുന്നത് വളരെ പ്രയാസമുണ്ടാക്കുന്ന കാര്യമാണ്. സവിശേഷത നിറഞ്ഞ താരവും വ്യക്തിയുമാണ് റസല്‍. അദ്ദേഹത്തെ മികച്ച രീതിയില്‍ നോക്കേണ്ടത് ഞങ്ങള്‍ക്ക് ആവിശ്യമാണ്'-കാര്‍ത്തിക് പറഞ്ഞു.
സീസണിലെ റസലിന്റെ മോശം ഫോം ടീമിനെ വല്ലാതെ ബാധിച്ചിട്ടുണ്ട്. മധ്യനിരയില്‍ മികച്ച റെക്കോഡുള്ള താരമാണ് റസല്‍. അവസാന സീസണില്‍ കെകെആര്‍ കുതിപ്പ് നടത്തിയത് റസലിന്റെ ബാറ്റിങ് മിടുക്കിലായിരുന്നു. എന്നാല്‍ ഇത്തവണ ആ പഴയ മിടുക്ക് കാട്ടാന്‍ താരത്തിനാവുന്നില്ല. നാലാം നമ്പറിലും മധ്യനിരയിലും ഇറക്കിയിട്ടും അദ്ദേഹം ശോഭിച്ചില്ല. റസലിന്റെ മോശം ഫോം ചര്‍ച്ചയാവുമ്പോള്‍ പരിക്കാണ് അദ്ദേഹത്തിന്റെ പ്രശ്‌നമെന്നാണ് പുറത്തുവരുന്ന വിവരം. ഇക്കഴിഞ്ഞ സിപിഎല്ലിലും പരിക്ക് കാരണം റസലിന് മത്സരങ്ങള്‍ നഷ്ടമായിരുന്നു.
ഇത്തവണ ബാറ്റിങ്ങില്‍ തിളങ്ങാന്‍ സാധിച്ചിരുന്നില്ലെങ്കിലും ഡെത്ത് ഓവറുകളില്‍ ഉള്‍പ്പെടെ മികച്ച ബൗളിങ് റസല്‍ പുറത്തെടുത്തിരുന്നു. റസലിന് പുറത്തിരിക്കേണ്ടി വന്നാല്‍ ഉത്തമ പകരക്കാരനെ ലഭിക്കുക എളുപ്പമാകില്ല. പരിക്ക് ഗുരതരമല്ലെന്നാണ് നിലവിലെ വിവരം. എങ്കിലും വിശ്രമം അനിവാര്യമായതിനാല്‍ അടുത്ത മത്സരങ്ങളില്‍ അദ്ദേഹം കളിക്കാന്‍ സാധ്യത കുറവാണ്. അങ്ങനെയെങ്കില്‍ കെകെആറിനെ അത് പ്രതികൂലമായിത്തന്നെ ബാധിക്കും. പ്ലേ ഓഫ് പോരാട്ടം മുറുകവെ റസലിന് വിശ്രമം നല്‍കാന്‍ കെകെആര്‍ നിര്‍ബന്ധിതരാവുകയാണ്.

മുംബൈ ഇന്ത്യന്‍സിനോട് തോറ്റ് തുടങ്ങിയ കെകെആര്‍ പിന്നീടങ്ങോട്ട് മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. രാഹുല്‍ ത്രിപതി,ദിനേഷ് കാര്‍ത്തിക്,ശുബ്മാന്‍ ഗില്‍,നിധീഷ് റാണ,ഇയാന്‍ മോര്‍ഗന്‍ എന്നിവരാണ് പ്രധാന ബാറ്റിങ് കരുത്ത്. ഇതിനിടെ ടീമിലെ മറ്റൊരു ഓള്‍റൗണ്ടറായ സുനില്‍ നരെയ്‌ന്റെ ബൗളിങ് ആക്ഷനും സംശയത്തിന്റെ നിഴലില്‍ ആയിരിക്കുകയാണ്. പഞ്ചാബിനെതിരേ കെകെആറിന്റെ വിജയത്തില്‍ നിര്‍ണ്ണായക പങ്കുവഹിച്ച നരെയ്‌ന്റെ ബൗളിങ് അടുത്ത മത്സരത്തിലും നിരീക്ഷിക്കും. ആക്ഷന്‍ നിയമവിരുദ്ധമാണെന്ന് തെളിഞ്ഞാല്‍ നരെയ്‌ന് വിലക്ക് ലഭിച്ചേക്കും.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications