IPL 2020: പാറ്റ് കമ്മിന്‍സിന്റെ പ്രകടനം, പിന്തുണ നല്‍കി കെകെആര്‍ നായകന്‍ ദിനേഷ് കാര്‍ത്തിക്
അബുദാബി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ മുംബൈ ഇന്ത്യന്‍സ്-കെകെആര്‍ മത്സരത്തില്‍ കെകെആറിന്റെ തോല്‍വിയേക്കാളേറെ ആരാധകര്‍ ചര്‍ച്ച ചെയ്തത് പാറ്റ് കമ്മിന്‍സിന്റെ പ്രകടനമാണ്. 15.5 കോടി രൂപ മുടക്കി ടീമിലെത്തിച്ച പാറ്റ് കമ്മിന്‍സ് ബൗളിങ്ങില്‍ തീര്‍ത്തും നിരാശപ്പെടുത്തി. വെറും മൂന്ന് ഓവറില്‍ 49 റണ്‍സാണ് കമ്മിന്‍സ് വിട്ടുകൊടുത്തത്. കമ്മിന്‍സിനെതിരേ സാമൂഹ്യ മാധ്യമങ്ങളിലടക്കം ട്രോളുകള്‍ നിറയവെ പിന്തുണ അറിയിച്ച് കെകെആര്‍ നായകന്‍ ദിനേഷ് കാര്‍ത്തിക് രംഗത്തെത്തിയിരിക്കുകയാണ്.
കമ്മിന്‍സിനും ഇയാന്‍ മോര്‍ഗനും സാഹചര്യങ്ങളോട് പൊരുത്തപ്പെടാന്‍ സമയം അനുവദിക്കണമെന്നാണ് കാര്‍ത്തിക് പറഞ്ഞത്. 'ഇപ്പോള്‍ അവനെ വിലയിരുത്തുന്നത് ന്യായമായിരിക്കില്ല. മത്സരം 5.30ന് ആരംഭിക്കുമെന്നിരിക്കെ 3.34നാണ് കമ്മിന്‍സിന് ക്വാറന്റെയ്ന്‍് അവസാപ്പിച്ച് കളിക്കാനുള്ള അനുമതി ലഭിക്കുന്നത്. അവനെ ലഭിച്ചതില്‍ ഞങ്ങള്‍ സന്തോഷിക്കുന്നു. ഈ ഒരുമത്സരംകൊണ്ട് അവനെ വിലയിരുത്താനാവില്ല. ലോക ചാമ്പ്യനായ ബൗളറാണവന്‍. ഞാന്‍ പൂര്‍ണമായും അവനെ വിശ്വസിക്കുന്നു. ശക്തമായിത്തന്നെ അവന്‍ തിരിച്ചുവരുമെന്ന് എനിക്കുറപ്പുണ്ട്'-ദിനേഷ് കാര്‍ത്തിക് പറഞ്ഞു.

രോഹിത് ശര്‍മയും സൂര്യകുമാര്‍ യാദവും കമ്മിന്‍സിനെ കടന്നാക്രമിച്ചു. മൂന്ന് ഫോറും നാല് സിക്‌സുമാണ് മൂന്ന് ഓവറിനുള്ളില്‍ കമ്മിന്‍സ് വഴങ്ങിയത്. ഇംഗ്ലണ്ടും ഓസ്‌ട്രേലിയയും തമ്മിലുള്ള ഏകദിന പരമ്പരയ്ക്ക് ശേഷമാണ് കമ്മിന്‍സും ഇയാന്‍ മോര്‍ഗനും യുഎഇയിലേക്കെത്തിയത്. യുഎഇയില്‍ ഇരുവരും ടീമിനൊപ്പം പരിശീലനം നടത്തിയിട്ടില്ല. കൂടാതെ ഇവിടുത്തെ സാഹചര്യവുമായി പൊരുത്തപ്പെടാനുള്ള സമയവും ലഭിച്ചുവരുന്നേ ഉള്ളു.
അതിനാല്‍ത്തന്നെ ഇരുവര്‍ക്കെതിരേയും ഉയരുന്ന ട്രോളുകള്‍ക്കും വിമര്‍ശനങ്ങള്‍ക്കും മിന്നും പ്രകടനത്തോടെ അവര്‍ തന്നെ മറുപടി പറയാന്‍ സാധ്യത കൂടുതലാണ്. യുഎഇയിലെ മൈതാനത്ത് വലിയ പരിചയ സമ്പത്തുള്ള താരമാണ് ഇയാന്‍ മോര്‍ഗന്‍. ഇംഗ്ലണ്ട് നായകനായ മോര്‍ഗന്‍ ഫോമിലേക്കുയരേണ്ടത് കെകെആറിന്റെ മധ്യനിരയില്‍ അനിവാര്യമാണ്. 196 എന്ന കൂറ്റന്‍ വിജയലക്ഷ്യം പിന്തുടരുമ്പോള്‍ 20 പന്തില്‍ വെറും 16 റണ്‍സാണ് മോര്‍ഗന്‍ നേടിയത്.
ബൗളിങ്ങില്‍ നിരാശപ്പെടുത്തിയെങ്കിലും ബാറ്റിങ്ങില്‍ തിളങ്ങിയ കമ്മിന്‍സ് കെകെആറിനെ വലിയ തോല്‍വിയില്‍ നിന്നാണ് രക്ഷിച്ചത്. ബൂംറ എറിഞ്ഞ 18ാം ഓവറില്‍ നാല് സിക്‌സുകളാണ് കമ്മിന്‍സ് പറത്തിയത്. 12 പന്തില്‍ 33 റണ്‍സ് നേടിയ കമ്മിന്‍സാണ് കെകെആര്‍ നിരയിലെ ടോപ് സ്‌കോറര്‍ എന്നതാണ് ശ്രദ്ധേയം. ദിനേഷ് കാര്‍ത്തികാണ് (30) ഭേദപ്പെട്ട പ്രകടനം പുറത്തെടുത്ത മറ്റൊരു താരം. 49 റണ്‍സിനാണ് മുംബൈക്ക് മുന്നില്‍ കെകെആര്‍ വീണത്. മുംബൈ നായകന്‍ രോഹിത് ശര്‍മയാണ് കളിയിലെ താരം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications