Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2020: കുല്‍ദീപ് യാദവിനെ പ്ലേയിങ് ഇലവനില്‍ നിന്ന് മാറ്റിയതെന്തിന്? വിശദീകരിച്ച് കെയ്ല്‍ മില്‍സ്

അബുദാബി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 13ാം സീസണില്‍ സ്പിന്‍ബൗളര്‍മാര്‍ മികച്ച പ്രകടനമാണ് നടത്തിവരുന്നത്. ആര്‍സിബിക്കൊപ്പം യുസ്‌വേന്ദ്ര ചഹാലും കിങ്‌സ് ഇലവന്‍ പഞ്ചാബില്‍ ബിഷ്‌നോയിയും സണ്‍റൈസേഴ്‌സ് ഹൈദരാബാദില്‍ റാഷിദ് ഖാനുമെല്ലാം തരക്കേടില്ലാത്ത പ്രകടനമാണ് കാഴ്ചവെക്കുന്നത്. എന്നാല്‍ കെകെആറിന്റെ ഇന്ത്യന്‍ ചൈനാമാന്‍ സ്പിന്നര്‍ കുല്‍ദീപ് യാദവിന് ഈ സീസണില്‍ മികവിലേക്ക് ഉയരാന്‍ സാധിച്ചിട്ടില്ല. ആദ്യ മത്സരങ്ങളില്ലെല്ലാം നിരാശപ്പെടുത്തിയതോടെ നിലവില്‍ കുല്‍ദീപിനെ പ്ലേയിങ് ഇലവനില്‍ നിന്ന് മാറ്റിനിര്‍ത്തിയിരിക്കുകയാണ് കെകെആര്‍. ഇപ്പോഴിതാ എന്തുകൊണ്ടാണ് കുല്‍ദീപിനെ മാറ്റി നിര്‍ത്താന്‍ തീരുമാനിച്ചതെന്നത് സംബന്ധിച്ച് നിലപാട് വ്യക്തമാക്കിയിരിക്കുകയാണ് കെകെആര്‍ ബൗളിങ് പരിശീലകന്‍ കെയ്ല്‍ മില്‍സ്.

'കുല്‍ദീപ് ലോകത്തിലെ മികച്ച സ്പിന്നര്‍മാരില്‍ ഒരാളാണ്. ടീമിന്റെ നിലവിലെ ഘടനയും മൈതാനത്തിന്റെ സാഹചര്യവും പരിഗണിച്ചാണ് കുല്‍ദീപിനെ മാറ്റി നിര്‍ത്തിയത്. കുല്‍ദീപ് ടീമില്‍ മടങ്ങിയെത്താനുള്ള കഠിന പരിശീലനത്തിലാണ്. ടീമിനുള്ളില്‍ത്തന്നെയുള്ള മത്സരം ടീമിന്റെ മികച്ച പ്രകടനത്തിന് സഹായിക്കും'-കെയ്ല്‍ മില്‍സ് പറഞ്ഞു.

kuldeepyadav

ചൈനാമാന്‍ സ്പിന്നറായ കുല്‍ദീപ് മികച്ച രീതിയില്‍ ഗൂഗ്ലിയെറിയാന്‍ മികവുള്ള താരമാണ്. അപ്രതീക്ഷിതമായി പന്തില്‍ മികച്ച വ്യതിയാനം സൃഷ്ടിക്കാന്‍ കുല്‍ദീപിന് മികവുണ്ട്. എന്നാല്‍ ഏറെ നാളായി ക്രിക്കറ്റ് കളിക്കാതെ ഐപിഎല്ലിനെത്തിയതിനാല്‍ പഴയ മികവിലേക്ക് ഉയരാന്‍ കുല്‍ദീപ് യാദവിന് സാധിച്ചിട്ടില്ല. വരുണ്‍ ചക്രവര്‍ത്തിക്കാണ് കുല്‍ദീപിന് പകരം കെകെആര്‍ അവസരം നല്‍കുന്നത്. അവസരം നന്നായി യുവതാരം മുതലാക്കുന്നുമുണ്ട്. സിഎസ്‌കെയ്‌ക്കെതിരേ ധോണിയുടെ വിക്കറ്റ് വീഴ്ത്തിയത് വരുണായിരുന്നു.

രാഹുല്‍ ത്രിപാതിയുടെ ബാറ്റിങ്ങിനെയും മില്‍സ് പ്രശംസിച്ചു. ടീമിലേക്ക് അവസരം കാത്തിരിക്കുന്ന യുവതാരങ്ങള്‍ക്ക് മികച്ച മാതൃകയാണ് രാഹുല്‍ ത്രിപാതിയെന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്. എല്ലാവര്‍ക്കും അവന്‍ മാതൃകയാണ്. സുനില്‍ നരെയ്‌ന് പകരമായി ആക്രമിച്ച് കളിക്കാനായാണ് ഞങ്ങള്‍ അവനെ ഇറക്കിയത്. അത് നന്നായി ചെയ്യാന്‍ അവന് സാധിച്ചുവെന്നും മില്‍സ് പറഞ്ഞു.ആദ്യ മത്സരങ്ങളിലെല്ലാം ഓപ്പണറായി സുനില്‍ നരെയ്ന്‍ നിരാശപ്പെടുത്തിയിരുന്നു. ഇതോടെയാണ് നരെയ്‌ന് പകരം ത്രിപാതിയെ പരീക്ഷിച്ചത്. ഇത് വിജയം കാണുകയും ചെയ്തു. സിഎസ്‌കെയ്‌ക്കെതിരേ കെകെആറിന് വിജയം സമ്മാനിച്ചത് ത്രിപാതിയുടെ ബാറ്റിങ് മികവായിരുന്നു. അഞ്ച് മത്സരത്തില്‍ മൂന്ന് ജയം സ്വന്തമാക്കിയ കെകെആര്‍ 6 പോയിന്റുമായി നിലവില്‍ മൂന്നാം സ്ഥാനത്തുണ്ട്.

Story first published: Thursday, October 8, 2020, 19:33 [IST]
Other articles published on Oct 8, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+