For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2020: കെകെആറിന്റെ ഏറ്റവും വലിയ പ്രശ്‌നം അതാണ്, അതില്ലാതെ മുന്നോട്ട് പോകില്ലെന്ന് ചോപ്ര

By Vaisakhan MK

ദുബായ്: കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് വിജയിച്ചെങ്കിലും ആ ടീമില്‍ പ്രശ്‌നങ്ങളുണ്ടെന്ന് ആകാശ് ചോപ്ര. കൊല്‍ക്കത്തയുടെ ബാറ്റിംഗ് നിരയ്ക്ക് വലിയ സ്‌കോര്‍ നേടാനാവുന്നില്ലെന്ന് ചോപ്ര പറഞ്ഞു. ടോസ് നഷ്ടപ്പെട്ടിട്ടും അവര്‍ക്ക് ഹൈദരാബാദിനെതിരെ ബാറ്റിംഗിന് അവസരം ലഭിച്ചു. എന്നിട്ടും നല്ല രീതിയില്‍ അവര്‍ക്ക് ബാറ്റ് ചെയ്യാന്‍ സാധിച്ചില്ല. അവര്‍ ശ്രമിക്കുന്നുണ്ടെങ്കിലും റണ്‍സ് വേണ്ടത്ര വരുന്നില്ല. ശുഭ്മാന്‍ ഗില്‍ നല്ല കളിക്കാരനാണ്. പക്ഷേ പതുക്കെയാണ് അവരുടെ തുടക്കം. അവര്‍ക്ക് നല്ല രീതിയില്‍ മുന്നോട്ട് പോകാന്‍ സാധിക്കുന്നില്ല. രാഹുല്‍ ത്രിപാഠിക്ക് വലിയ രീതിയില്‍ സ്‌കോര്‍ ചെയ്യാന്‍ സാധിക്കുന്നില്ലെന്നും ചോപ്ര കുറ്റപ്പെടുത്തി.

1

നിതീഷ് റാണ ചെറിയൊരു കാമിയോ പ്രകടനം നടത്തി. പക്ഷേ അത് കുറച്ച് നേരത്തേക്ക് മാത്രമായിരുന്നു. റസ്സലിനും നന്നായി സ്‌കോര്‍ ചെയ്യാന്‍ സാധിക്കുന്നില്ല. അത് കൊല്‍ക്കത്തയെ സംബന്ധിച്ച് വലിയ പ്രശ്‌നമാണ്. ദിനേഷ് കാര്‍ത്തിക്ക് വളരെ നന്നായി ബാറ്റ് ചെയ്തു. ഫിനിഷറെന്ന പുതിയ റോള്‍ അദ്ദേഹത്തിന് നന്നായി നിര്‍വഹിക്കാന്‍ സാധിക്കുമെന്നും ചോപ്ര പറഞ്ഞു. കെകെആര്‍ ഭേദപ്പെട്ട സ്‌കോറാണ് നേടിയത്. കാര്‍ത്തിക്കും ഇയാന്‍ മോര്‍ഗനും അവരുടെ ഇന്നിംഗ്‌സിന്റെ അവസാനം അടിച്ചുതകര്‍ത്തത് കൊണ്ട് മോശമല്ലാത്ത സ്‌കോര്‍ ടീമിന് ലഭിച്ചെന്നും ചോപ്ര പറഞ്ഞു. ഫിനിഷര്‍മാര്‍ക്കാണ് കെകെആര്‍ നന്ദി പറയേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

ഹൈദരാബാദ് അടിമുടി മാറ്റവുമായിട്ടാണ് ചേസിംഗിന് ഇറങ്ങിയത്. പരിക്ക് കാരണം കെയ്ന്‍ വില്യംസണിനെ അവര്‍ ഓപ്പണറാക്കി. വാര്‍ണര്‍ താഴേക്കിറങ്ങി ബാറ്റ് ചെയ്തു. വില്യംസണും ബെയര്‍‌സ്റ്റോയും ഗംഭീരമായിട്ടാണ് കളിച്ചതെന്നും ചോപ്ര വ്യക്തമാക്കി. എന്നാല്‍ ലോക്കി ഫെര്‍ഗൂസനാണ് കളി മാറ്റി മറിച്ചത്. ഹൈദരാബാദിന്റെ ബാറ്റിംഗ് നിരയെ തരിപ്പണമാക്കിയത്. മൂന്ന് വിക്കറ്റുകളാണ് അദ്ദേഹമെടുത്തത്. മനീഷ് പാണ്ഡെ കിടിലനൊരു യോര്‍ക്കറിലാണ് ഫെര്‍ഗൂസന്‍ പുറത്താക്കിയത്. വില്യംസണെ ബൗണ്‍സറിലും പ്രിയം ഗാര്‍ഗിനെ സ്ലോ ബോളിലും ഫെര്‍ഗൂസന്‍ കുരുക്കിയെന്നും ചോപ്ര പറഞ്ഞു.

കൊല്‍ക്കത്ത ശരിക്കും കളി ജയിക്കുമെന്ന് കരുതിയിരുന്നു. എന്നാല്‍ വാര്‍ണര്‍ താഴോട്ട് ഇറങ്ങി കളിച്ചത് അവര്‍ക്ക് ഗുണം ചെയ്തു. ആേ്രന്ദ റസ്സലിന് പരിക്കേറ്റിരുന്നു. വല്ലാത്തൊരു അവസ്ഥയിലാണ് റസ്സല്‍ പന്തെറിഞ്ഞത്. ആദ്യ പന്ത് തന്നെ നോബോളായി. ഫ്രീഹിറ്റും ലഭിച്ചു. എന്നാല്‍ അവസാന പന്തില്‍ രണ്ട് റണ്‍സ് വേണമെന്നിരിക്കെ വെറും ഒരു റണ്‍സാണ് ലഭിച്ചത്. ഇതോടെ കളി സൂപ്പര്‍ ഓവറിലേക്ക് നീങ്ങി. ലോക്കി ഫെര്‍ഗൂസനാണ് സൂപ്പര്‍ ഓവറിലും തിളങ്ങിയത്. ഡേവിഡ് വാര്‍ണറെ ആദ്യ പന്തില്‍ പുറത്താക്കി. സമദ് രണ്ട് റണ്‍സെടുത്തെങ്കിലും അടുത്ത പന്തില്‍ പുറത്തായി. മറുപടി ബാറ്റിംഗില്‍ കെകെആര്‍ മൂന്ന് റണ്‍സ് നേടില്ലെന്നായിരുന്നു കരുതിയത്. എന്നാല്‍ കാര്‍ത്തിക് വിജയിപ്പിച്ചെന്നും ചോപ്ര പറഞ്ഞു. ലോക്കി ഫെര്‍ഗൂസനാണ് കളി മാറ്റിമറിച്ചത്. മൊത്തം അഞ്ച് വിക്കറ്റുകള്‍ വീഴ്ത്തിയെന്നും ചോപ്ര പറഞ്ഞു.

Story first published: Monday, October 19, 2020, 21:20 [IST]
Other articles published on Oct 19, 2020
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+