Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2020: മുംബൈയും കെകെആറും ഏഴ് ദിവസം കൂടി ക്വാറന്റെയ്‌നില്‍ കഴിയണം? കാരണമുണ്ട്

അബൂദാബി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 13ാം സീസണ്‍ സെപ്റ്റംബര്‍ 19ന് യുഎഇയില്‍ ആരംഭിക്കാനിരിക്കുകയാണ്. ടൂര്‍ണമെന്റിന് മുന്നോടിയായി ആറ് ദിനം ക്വാറന്റെയ്‌നില്‍ കഴിയേണ്ടതിനാല്‍ നേരത്തെ തന്നെ ടീമുകളെല്ലാം യുഎഇയിലെത്തിയിരുന്നു. ക്വാറന്റെയ്ന്‍ കാലാവധി ആറ് ടീമുകള്‍ വിജയകരമായി പൂര്‍ത്തിയാക്കുകയും പരിശീലനത്തിന് അനുമതി നേടുകയും ചെയ്തിട്ടുണ്ട്.

എന്നാല്‍ ഇപ്പോള്‍ പെട്ടിരിക്കുന്നത് നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യന്‍സും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സുമാണ്. ഇരു ടീമുകളും ഏഴ് ദിവസം കൂടി ക്വാറന്റെയ്‌നില്‍ കഴിയേണ്ടി വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. അതിന് കാരണം ഇരും ടീമും താമസിച്ചിരുന്ന അബുദാബിയിലെ നിയമങ്ങളാണ്. മറ്റ് ആറ് ടീമുകളുടെയും താമസം ഒരുക്കിയിരുന്നത് ദുബായിലായിരുന്നു.

kkrandmi

എന്നാല്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്, മുംബൈ ഇന്ത്യന്‍സ് ടീമുകള്‍ താമസിച്ചിരുന്നത് അബുദാബിയിലാണ്. ഇവിടുത്തെ നിയമപ്രകാരം വിദേശത്ത് നിന്ന് എത്തുന്നവര്‍ 14 ദിവസത്തെ ക്വാറന്റെയ്‌നില്‍ ഇരിക്കണമെന്നത് നിര്‍ബന്ധമാണ്. ദുബായിലെയും യുഎഇയിലെയും അപേക്ഷിച്ച് കുറച്ചുകൂടി ശക്തമായ നിയമമാണ് അബുദാബിയിലേത്. ഇതാണ് മുംബൈയേയും കെകെആറിനേയും കുടുക്കിയത്.

ക്വാറന്റെനുമായി ബന്ധപ്പെട്ട് ഇരു ടീമിന്റെയും അധികൃതര്‍ ബിസിസിഐയെ ബന്ധപ്പെട്ടിട്ടുണ്ട്. 'ക്വാറന്റെയ്ന്‍ കാര്യത്തിലെ പ്രശ്‌നത്തെക്കുറിച്ച് ബിസിസി ഐയുമായി ബന്ധപ്പെട്ടിട്ടുണ്ട്. ഞങ്ങള്‍ 7 ദിവസത്തെ ക്വാറന്റെയ്ന്‍ പൂര്‍ത്തിയാക്കിയെന്ന് അറിയിച്ചെങ്കിലും ഇവിടുത്തെ പ്രാദേശിക നിയമ പ്രകാരം 14 ദിവസം ക്വാറന്റെയ്ന്‍ വേണമെന്നാണ് അറിയുന്നത്'-മുംബൈ ഇന്ത്യന്‍സ് ഒഫീഷ്യല്‍ പറഞ്ഞു.

ഇതുമായി ബന്ധപ്പെട്ട് ഐപിഎല്‍ ഗവേണിങ് കൗണ്‍സില്‍ ചെയര്‍മാന്‍ ബ്രിജേഷ് പട്ടേലും സിഇഒ ഹെമങ് അമിനും യുഎഇയിലെ അധികൃതരുമായി ബന്ധപ്പെട്ടിട്ടുണ്ട്. നിലവിലെ അബുദാബിയിലെ കോവിഡ് വ്യാപനം ഉയരുന്ന സാഹചര്യത്തിലാണ് ഇത്തരത്തില്‍ ക്വാറന്റെയ്ന്‍ കാലാവധി 14 ദിവസമായി ഉയര്‍ത്തിയത്. ഇത് ഏഴ് ദിവസമായി ടീമുകള്‍ക്ക് കുറയ്ക്കണമെന്നാണ് ഐപിഎല്‍ ഭാരവാഹികള്‍ അധികൃതരോട് ആവിശ്യപ്പെട്ടിരിക്കുന്നത്.

നെഗറ്റീവ് പിസിആര്‍ പരിശോധനാ ഫലം ലഭിച്ച് 48 മണിക്കൂറിനുള്ളില്‍ അല്ലെങ്കില്‍ നെഗറ്റീവ് ഡിപിഐ ലേസര്‍ ടെസ്റ്റ് ഫലത്തിനൊപ്പം 6 ദിവസത്തിനുള്ളില്‍ ലഭിച്ച നെഗറ്റീവ് പിസിആര്‍ പരിശോധനാ ഫലത്തോടൊപ്പം രാജ്യത്ത് പ്രവേശനം അനുവദിക്കും. ഒരേ തരത്തിലുള്ള പരിശോധന 6 ദിവസത്തിനുള്ളില്‍ തുടര്‍ച്ചയായി രണ്ടുതവണ നടത്താന്‍ കഴിയില്ലെന്നാണ് അബുദാബിയിലെ ആരോഗ്യവിഭാഗത്തിന്റെ വിശദീകരണം. അതിനാലാണ് 14 ദിവസത്തെ ക്വാറന്റെയ്ന്‍ നിര്‍ദേശിച്ചിരിക്കുന്നത്. ഐപിഎല്‍ സെപ്റ്റംബര്‍ 19ന് ആരംഭിക്കുമെന്നിരിക്കെ ഇനിയും 7 ദിവസം കൂടി ക്വാറന്റെയ്‌നില്‍ കഴിയേണ്ടി വന്നാല്‍ മുംബൈ,കെകെആര്‍ ടീമിനെ അത് പ്രതികൂലമായി ബാധിക്കുമെന്ന് ഉറപ്പാണ്.

Story first published: Friday, August 28, 2020, 15:39 [IST]
Other articles published on Aug 28, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+