വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2020: തിരിച്ചുവരണം, സുനില്‍ നരെയ്ന്‍ നെറ്റ്‌സില്‍ തീവ്ര പരിശീലനത്തില്‍

ദുബായ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 13ാം സീസണില്‍ ഫോമിലേക്കുയര്‍ന്ന് വരവേ സുനില്‍ നരെയ്‌ന് തിരിച്ചടിയായി ബൗളിങ് ആക്ഷന്‍. പഞ്ചാബിനെതിരേ നരെയ്‌ന്റെ ബൗളിങ് മികവിന്റെ കരുത്തില്‍ കെകെആര്‍ വിജയം സ്വന്തമാക്കിയതിന് പിന്നാലെയാണ് നരെയ്‌ന്റെ ബൗളിങ് ആക്ഷനെതിരേ വീണ്ടും പരാതി ഉയര്‍ന്നത്. ഇതോടെ ആര്‍സിബിക്കെതിരായ കഴിഞ്ഞ മത്സരത്തില്‍ നരെയ്‌നെ കെകെആറിന് പുറത്തിരുത്തേണ്ടി വന്നു.

ഇന്ന് മുംബൈക്കെതിരായ മത്സരത്തിലും നരെയ്ന്‍ ഉണ്ടാകില്ലെന്നാണ് റിപ്പോര്‍ട്ട്. ഇപ്പോഴിതാ നരെയ്ന്‍ തന്റെ ആക്ഷന്‍ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ നെറ്റ്‌സില്‍ തീവ്ര പരിശീലനത്തിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്. കെകെആറിലെ പരിശീലകരോടൊപ്പം ബൗളിങ് ആക്ഷനിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ നെറ്റ്‌സില്‍ കൂടുതല്‍ സമയം നരെയ്ന്‍ പരിശീലനം നടത്തുകയാണെന്നാണ് വിവരം. നരെയ്ന്‍ പന്തെറിയുമ്പോള്‍ കൈമടക്കുന്നത് അനുവദീനമായ 15 ഡിഗ്രിയില്‍ കൂടുതലാണെന്നാണ് പരാതി ഉയര്‍ന്നത്. നേരത്തെയും ഇതേ കാരണത്താല്‍ നരെയ്‌ന് വിലക്ക് നേരിടേണ്ടി വന്നിട്ടുണ്ട്.

sunilnarineipl

അതിനാല്‍ അടുത്ത മത്സരത്തില്‍ കളിക്കുമ്പോള്‍ നരെയ്‌ന്റെ ബൗളിങ് ആക്ഷന്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടാല്‍ വീണ്ടും നരെയ്‌ന് വിലക്ക് നേരിടേണ്ടിവരും. ഇത് കെകെആറിന് കടുത്ത തിരിച്ചടിയാവും. ഇക്കാരണത്താലാണ് നരെയ്‌നെ കെകെആര്‍ പുറത്തിരുത്തിയിരിക്കുന്നത്. നരെയ്ന്‍ ബൗളിങ് ആക്ഷനില്‍ മാറ്റം വരുത്തിയാല്‍ മാത്രമെ ഇനിയൊരു തിരിച്ചുവരവ് സാധ്യമാകൂ. അതിനായുള്ള കഠിന പരിശ്രമത്തിലാണ് അദ്ദേഹമെന്നാണ് കെകെആര്‍ വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്.

2015ലാണ് ആദ്യമായി നരെയ്‌ന്റെ ബൗളിങ് സംശയത്തിന്റെ നിഴലിലാകുന്നത്. ശ്രീലങ്കയ്‌ക്കെതിരായ പരമ്പരക്കിടെയായിരുന്നു ഇത്. പരിശോധനയില്‍ നരെയ്‌ന്റെ ബൗളിങ് ആക്ഷന്‍ നിയമവിരുദ്ധമാണെന്ന് തെളിഞ്ഞതിനാല്‍ അദ്ദേഹത്തിന് 2015ല്‍ വിലക്ക് നേരിടേണ്ടി വന്നിരുന്നു. പിന്നീട് ഐസിസിയുടെ പരിശോധനയില്‍ ബൗളിങ് ആക്ഷനില്‍ മാറ്റം വരുത്തിയെന്ന് തെളിയിച്ചതിനാലാണ് നരെയ്ന്‍ മടങ്ങിവന്നത്. ഐപിഎല്ലില്‍ ഒരിക്കല്‍ക്കൂടി അദ്ദേഹത്തിന്റെ ആക്ഷന്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടാല്‍ നരെയ്ന്‍ ഐസിസിക്ക് മുന്നില്‍ വീണ്ടും ബൗളിങ് ആക്ഷന്‍ നിയമാനുസൃതമാണെന്ന് തെളിയിക്കേണ്ടിവരും.

ഇതിനായി യുഎഇയില്‍ നിന്ന് പോകേണ്ടതായും വരും. അങ്ങനെ വന്നാല്‍ തിരിച്ചുവന്ന് ക്വാറന്റെയ്ന്‍ പൂര്‍ത്തിയാക്കാതെ വീണ്ടും കളിക്കാന്‍ സാധിക്കില്ല. ഇതാണ് കെകെആറിന് ആശങ്ക ഉണ്ടാക്കുന്നത്. നരെയ്‌ന്റെ അഭാവം കെകെആര്‍ നിരയെ കാര്യമായി ബാധിക്കും. ഓള്‍റൗണ്ടറെന്ന നിലയില്‍ മികച്ച റെക്കോഡാണ് നരെയ്‌നുള്ളത്. യുഎഇയില്‍ മികച്ച റെക്കോഡുള്ള ബൗളര്‍കൂടിയാണ് അദ്ദേഹം. അതിനാല്‍ത്തന്നെ എത്രയും വേഗം പ്രശ്‌നം പരിഹരിച്ച് നരെയ്‌നെ തിരിച്ചെത്തിക്കാനുള്ള തീവ്ര ശ്രമത്തിലാണ് കെകെആര്‍. പ്ലേ ഓഫിലേക്കുള്ള പോരാട്ടം ശക്തമാകവെ നിലവില്‍ കെകെആര്‍ നാലാം സ്ഥാനത്തുണ്ട്. ഇനിയുള്ള മത്സരങ്ങള്‍ ടീമിനെ സംബന്ധിച്ച് നിര്‍ണ്ണായകമാണ്.

Story first published: Friday, October 16, 2020, 12:35 [IST]
Other articles published on Oct 16, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X