വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2020: രാജസ്ഥാന്‍ X പഞ്ചാബ്- അറിഞ്ഞിരിക്കണം ഈ കളിക്കണക്കുകള്‍

ഷാര്‍ജ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഇന്ന് നടക്കുന്ന ആവേശ പോരാട്ടത്തില്‍ രാജസ്ഥാന്‍ റോയല്‍സും കിങ്‌സ് ഇലവന്‍ പഞ്ചാബും നേര്‍ക്കുനേര്‍. ആദ്യ മത്സരത്തില്‍ ഗംഭീര ജയം നേടിയെത്തുന്ന ഇരുവരും തമ്മിലുള്ള പോരാട്ടം ആരാധകര്‍ക്കും വലിയ ആവേശമാവും. ഷാര്‍ജയിലാണ് മത്സരമെന്നതിനാല്‍ത്തന്നെ മികച്ച ബാറ്റിങ് പ്രകടനം പ്രതീക്ഷിക്കാം. പഞ്ചാബ് നായകന്‍ രാഹുലിന്റെ പ്രകടനത്തില്‍ വിശ്വാസം അര്‍പ്പിക്കുമ്പോള്‍ സഞ്ജു വി സാംസണാണ് രാജസ്ഥാന്റെ തുറുപ്പ് ചീട്ട്. ഇരു ടീമും തമ്മിലുള്ള കളിക്കണക്കുകള്‍ ഒന്ന് പരിശോധിക്കാം.

നേര്‍ക്കുനേര്‍ പോരാട്ടം

നേര്‍ക്കുനേര്‍ പോരാട്ടം

ഇതുവരെ 19 തവണയാണ് പഞ്ചാബും രാജസ്ഥാനും നേര്‍ക്കുനേര്‍ മത്സരിച്ചത്. ഇതില്‍ 10 തവണയും രാജസ്ഥാന്‍ ജയിച്ചപ്പോള്‍ ഒമ്പത് തവണ പഞ്ചാബും ജയിച്ചു. 2014ല്‍ യുഎഇയില്‍ നടന്ന മത്സരത്തില്‍ രാജസ്ഥാനെതിരേ ജയം പഞ്ചാബിനായിരുന്നു. എന്നാല്‍ അന്നത്തെ ടീമും സാഹചര്യവും ഏറെ വ്യത്യാസപ്പെട്ടിരിക്കുന്നതിനാല്‍ കണക്കിലെ ആധിപത്യം ആര്‍ക്കും തന്നെ അവകാശപ്പെടാന്‍ സാധിക്കില്ല. ടീം കരുത്ത് പരിശോധിക്കുമ്പോഴും ഇരു ടീമും ഏറെക്കുറെ തുല്യരാണ്. നേരിയ മുന്‍തൂക്കം വേണമെങ്കില്‍ പഞ്ചാബിന് അവകാശപ്പെടാം.

കൂടുതല്‍ റണ്‍സ്-വിക്കറ്റ്

കൂടുതല്‍ റണ്‍സ്-വിക്കറ്റ്

ഇരു ടീമും തമ്മിലുള്ള പോരാട്ടത്തില്‍ നിലവിലെ താരങ്ങളില്‍ പഞ്ചാബിനെതിരേ കൂടുതല്‍ റണ്‍സ് സഞ്ജു സാംസണിന്റെ പേരിലാണ്. 273 റണ്‍സാണ് സഞ്ജു നേടിയിട്ടുള്ളത്. സിഎസ്‌കെയ്‌ക്കെതിരേ വെടിക്കെട്ട് അര്‍ധ സെഞ്ച്വറി നേടിയ സഞ്ജു മിന്നും ഫോമിലാണ്. ഷാര്‍ജയിലായിരുന്നു ഈ മത്സരം നടന്നത്. അതിനാല്‍ത്തന്നെ പഞ്ചാബിനെതിരേ ഷാര്‍ജയിലെ മുന്‍പരിചയം രാജസ്ഥാന് തുണയായേക്കും. വലുപ്പം താരതമ്യേനെ കുറവായതിനാല്‍ ബാറ്റിങ് നിര കൂടുതല്‍ ശോഭിച്ചേക്കും. രാജസ്ഥാനെതിരേ കൂടുതല്‍ റണ്‍സ് നേടിയ നിലവിലെ പഞ്ചാബ് താരം നായകന്‍ കെ എല്‍ രാഹുലാണ് (235). അവസാന മത്സരത്തില്‍ സെഞ്ച്വറിയടിച്ച് മിന്നും ഫോമിലെത്തുന്ന രാഹുല്‍ ഷാര്‍ജയിലും ബാറ്റിങ് വിസ്‌ഫോടനം നടത്തുമെന്ന് പ്രതീക്ഷിക്കാം.

പഞ്ചാബ്

രാജസ്ഥാനെതിരേ കൂടുതല്‍ വിക്കറ്റ് വീഴ്ത്തിയ നിലവിലെ പഞ്ചാബ് ബൗളര്‍ അഫ്ഗാനിസ്ഥാന്റെ മുജീബുര്‍ റഹ്മാനാണ് (7), പഞ്ചാബിനെതിരേ രാജസ്ഥാനുവേണ്ടി കൂടുതല്‍ വിക്കറ്റ് നേടിയ നിലവിലെ താരം ജോഫ്ര ആര്‍ച്ചറാണ് (5). രാജസ്ഥാന്‍ നിരയില്‍ കൂടുതല്‍ ക്യാച്ച് സഞ്ജു സാംസണിന്റെ (7) പേരിലും പഞ്ചാബ് നിരയില്‍ രാഹുലിന്റെ പേരിലുമാണ് (4).

പഞ്ചാബിനെതിരേ രാജസ്ഥാന്റെ ശരാശരി സ്‌കോര്‍ 166 റണ്‍സും പഞ്ചാബിന്റെ ശരാശരി സ്‌കോര്‍ 162 റണ്‍സുമാണ്. മികച്ച ബാറ്റിങ് ഇരു കൂട്ടര്‍ക്കുമുള്ളതിനാല്‍ വമ്പന്‍ സ്‌കോര്‍ തന്നെ ആരാധകര്‍ പ്രതീക്ഷിക്കുന്നു.

കാത്തിരിക്കുന്ന നാഴികക്കല്ലുകള്‍

കാത്തിരിക്കുന്ന നാഴികക്കല്ലുകള്‍

രാജസ്ഥാന്റെ സഞ്ജു വി സാംസണെ കാത്തിരിക്കുന്നത് രണ്ട് നേട്ടങ്ങളാണ്. രണ്ട് സിക്‌സുകള്‍കൂടി നേടിയാല്‍ ഐപിഎല്ലില്‍ 100 സിക്‌സ് നേട്ടം സഞ്ജു പൂര്‍ത്തിയാക്കും. 62 റണ്‍സ്‌കൂടി നേടിയാല്‍ വിക്കറ്റ് കീപ്പറെന്ന നിലയില്‍ 1000 റണ്‍സും സഞ്ജുവിന് സ്വന്തമാക്കാനാവും. ജോസ് ബട്‌ലറിന് 1500 റണ്‍സ് പൂര്‍ത്തിയാക്കാന്‍ ഇനി 114 റണ്‍സ്‌കൂടി വേണം. പഞ്ചാബ് നായകനായ കെഎല്‍ രാഹുലിന് 95 റണ്‍സ് കൂടി നേടിയാല്‍ പഞ്ചാബിനുവേണ്ടി 1500 റണ്‍സ് പൂര്‍ത്തിയാക്കാനാവും. ഐപിഎല്ലില്‍ 1500 റണ്‍സ് പൂര്‍ത്തിയാക്കാന്‍ 20 റണ്‍സാണ് കരുണ്‍ നായര്‍ക്ക് വേണ്ടത്.

Story first published: Sunday, September 27, 2020, 11:18 [IST]
Other articles published on Sep 27, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X