IPL 2020: ബട്‌ലറെ രാജസ്ഥാന്‍ വേണ്ടവിധം ഉപയോഗിക്കൂ, അപേക്ഷിക്കുകയാണ്; ആകാശ് ചോപ്ര
ദുബായ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 13ാം സീസണിലെ പ്ലേ ഓഫ് കാത്ത് സൂക്ഷിക്കാന്‍ രാജസ്ഥാന്‍ റോയല്‍സും കിങ്‌സ് ഇലവന്‍ പഞ്ചാബും ഇന്ന് നേര്‍ക്കുനേര്‍. പഞ്ചാബ് വിജയിച്ചാല്‍ പ്ലേ ഓഫില്‍ കടക്കാനുള്ള സാധ്യത ഉയരും. നിലവില്‍ 12 മത്സരത്തില്‍ നിന്ന് 12 പോയിന്റുള്ള പഞ്ചാബ് പോയിന്റ് പട്ടികയില്‍ നാലാം സ്ഥാനത്താണ്. 12 മത്സരത്തില്‍ നിന്ന് 10 പോയിന്റുള്ള രാജസ്ഥാന്‍ റോയല്‍സ് ഏഴാം സ്ഥാനത്തും.
ഇന്നത്തെ മത്സരം ഇരു കൂട്ടര്‍ക്കും നിര്‍ണ്ണായകമാണ്. ഇപ്പോഴിതാ ഇരു ടീമും തമ്മിലുള്ള മത്സരത്തിന് മുമ്പ് തന്റെ വിലയിരുത്തല്‍ നടത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം ആകാശ് ചോപ്ര. 'ഇന്ന് രാജസ്ഥാന്‍ ജയിച്ചാല്‍ അവര്‍ക്ക് 12 പോയിന്റാവും. എന്നാല്‍ പ്ലേ ഓഫ് ഉറപ്പിക്കാന്‍ ഈ പോയിന്റ് മതിയാവില്ല. രാജസ്ഥാന്‍ റോയല്‍സ് നിലവിലെ ബാറ്റിങ് ഓഡറില്‍ മാറ്റം വരുത്തുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നില്ല. എന്നാല്‍ ജോസ് ബട്‌ലറിനെ ഇതിലും ഫലപ്രദമായി ഉപയോഗിക്കണമെന്ന് കൈ കൂപ്പി പറയുകയാണ്.

നിലവില്‍ അവനെ ഉപയോഗിക്കുന്നത് ശരിയായല്ല. പഞ്ചാബ് ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്. അവസാന അഞ്ച് മത്സരങ്ങളിലും അവര്‍ വിജയിച്ച് കഴിഞ്ഞു. നിലവിലെ സാഹചര്യം അവര്‍ക്ക് നേരത്തെ ലഭിച്ചിരുന്നെങ്കില്‍ എല്ലാ മത്സരവും വിജയിക്കുമായിരുന്നു. എന്നാല്‍ തുടര്‍ച്ചയായി ആറ്,ഏഴ് മത്സരം ജയിക്കുകയെന്നത് പഞ്ചാബിനെ സംബന്ധിച്ച് അത്ര എളുപ്പമല്ല'-ആകാശ് ചോപ്ര പറഞ്ഞു.
ആദ്യ ഘട്ടത്തില്‍ തുടര്‍ തോല്‍വികള്‍ ഏറ്റുവാങ്ങിയ പഞ്ചാബ് അവസാന അഞ്ച് മത്സരത്തിലും ഗംഭീര പ്രകടനമാണ് കാഴ്ചവെച്ചത്. ക്രിസ് ഗെയ്ല്‍ പ്ലേയിങ് ഇലവനിലേക്ക് എത്തിയ ശേഷം ഒരു മത്സരത്തില്‍ പോലും പഞ്ചാബ് തോറ്റിട്ടില്ല എന്നതാണ് ശ്രദ്ധേയം. മുംബൈ, ഡല്‍ഹി, ആര്‍സിബി, കെകെആര്‍, ഹൈദരാബാദ് തുടങ്ങിയ വമ്പന്‍മാരെയെല്ലാം വീഴ്ത്താന്‍ പഞ്ചാബിന് സാധിച്ചു.
നിലവില്‍ പഞ്ചാബ് ടീമില്‍ മാറ്റം ഉണ്ടാകാന്‍ സാധ്യത കുറവാണെന്നും ആകാശ് അഭിപ്രായപ്പെട്ടു. മായങ്ക് അഗര്‍വാള്‍ കായിക ക്ഷമത വീണ്ടെടുത്താല്‍ ദീപക് ഹൂഡയ്ക്ക് പുറത്തുപോകേണ്ടി വരും. ഇന്നത്തെ മത്സരത്തില്‍ ഏറ്റവും ആവേശകരമാവുക കെ എല്‍ രാഹുലും ജോഫ്ര ആര്‍ച്ചറും നേര്‍ക്കുനേര്‍ എത്തുന്നതായിരിക്കും. നിലവിലെ റണ്‍വേട്ടക്കാരില്‍ ഒന്നാം സ്ഥാനത്താണ് രാഹുലെങ്കില്‍ സീസണിലുടെനീളം മികച്ച ബൗളിങ് പ്രകടനമാണ് ജോഫ്ര കാഴ്ചവെക്കുന്നത്.
അവസാന രണ്ട് മത്സരങ്ങളിലും പ്രതീക്ഷയ്‌ക്കൊത്ത് ഉയരാന്‍ രാഹുലിന് സാധിച്ചിട്ടില്ല. അതിനാല്‍ത്തന്നെ ആര്‍ച്ചര്‍ രാഹുലിന് കടുത്ത വെല്ലുവിളി ഉയര്‍ത്തുമെന്നുറപ്പാണ്. ടൂര്‍ണമെന്റിന്റെ സാഹചര്യം അനുസരിച്ച് രാജസ്ഥാന്‍ ജയിക്കുമെന്നാണെങ്കിലും എന്റെ മനസ് പറയുന്നത് പഞ്ചാബ് വിജയിക്കുമെന്നാണ്. ജയത്തോടെ പ്ലേ ഓഫ് യോഗ്യതയിലേക്ക് അടുത്തെത്താനും അവര്‍ക്ക് സാധിക്കുമെന്നും ആകാശ് പറഞ്ഞു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications