Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2020: രാജസ്ഥാനും പഞ്ചാബും നേര്‍ക്കുനേര്‍, ഷാര്‍ജയില്‍ ബാറ്റിങ് വെടിക്കെട്ട് പ്രതീക്ഷിക്കാം

ഷാര്‍ജ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ ഇന്ന് നടക്കുന്ന മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സും കിങ്‌സ് ഇലവന്‍ പഞ്ചാബും നേര്‍ക്കുനേര്‍. രാജസ്ഥാന്‍ റോയല്‍സ് ആദ്യ മത്സരത്തില്‍ സിഎസ്‌കെയെ തകര്‍ത്തപ്പോള്‍ ആദ്യ മത്സരത്തില്‍ പഞ്ചാബ് ഡല്‍ഹിയോട് തോറ്റെങ്കിലും രണ്ടാം മത്സരത്തില്‍ ആര്‍സിബിയെ തകര്‍ത്താണ് എത്തുന്നത്. ഇന്ത്യന്‍ സമയം രാത്രി 7.30ന് ഷാര്‍ജയിലാണ് മത്സരം. ഷാര്‍ജയിലെ മൈതാനം താരതമ്യേനെ ചെറുതായതിനാല്‍ത്തന്നെ വമ്പന്‍ സ്‌കോര്‍ തന്നെ പ്രതീക്ഷിക്കാം.

കരുത്തോടെ രാജസ്ഥാന്‍

കരുത്തോടെ രാജസ്ഥാന്‍

സിഎസ്‌കെയ്‌ക്കെതിരായ ആദ്യ മത്സരം രാജസ്ഥാന്‍ കളിച്ചത് ഷാര്‍ജയിലായിരുന്നു. അതിനാല്‍ത്തന്നെ പഞ്ചാബിനെക്കാള്‍ കൂടുതല്‍ ഷാര്‍ജയിലെ മൈതാനത്ത് കളിച്ച പരിചയം രാജസ്ഥാന് അവകാശപ്പെടാം. ആദ്യ മത്സരത്തില്‍ തിളങ്ങിയ സഞ്ജു സാംസണിലും സ്റ്റീവ് സ്മിത്തിലും തന്നെയാവും ടീമിന്റെ പ്രധാന പ്രതീക്ഷ. സഞ്ജുവിനെപ്പോലെ പവര്‍ ഹിറ്റര്‍ ബാറ്റ്‌സ്മാന്‍ താളം കണ്ടെത്തിയാല്‍ വലിയ സ്‌കോര്‍ നേടാനുള്ള സാധ്യത ഈ മൈതാനത്തുണ്ട്. ആദ്യ മത്സരത്തിലെ ടീമിനെ രാജസ്ഥാന്‍ നിലനിര്‍ത്തിയേക്കുമെന്നാണ് റിപ്പോര്‍ട്ട്.

നായകന്‍ സ്റ്റീവ് സ്മിത്ത്

സിഎസ്‌കെയ്‌ക്കെതിരേ ഓപ്പണറായി നായകന്‍ സ്റ്റീവ് സ്മിത്താണ് യുവതാരം യശ്വസി ജയ്‌സ്വാളിനൊപ്പം ഇറങ്ങിയത്. ടോപ് ഓഡര്‍ ബാറ്റ്‌സ്മാനായ ഉത്തപ്പയെ മധ്യനിരയിലും കളിപ്പിച്ചു. സ്മിത്ത് തിളങ്ങിയെങ്കിലും ഉത്തപ്പ വല്ലാതെ ബുദ്ധിമുട്ടി. അതിനാല്‍ത്തന്നെ ഇന്ന് ഉത്തപ്പ ഓപ്പണറായി ഇറങ്ങിയേക്കുമെന്നാണ് റിപ്പോര്‍ട്ട്. മധ്യനിരയിലെ ബാറ്റിങ് നിര രാജസ്ഥാന് ആശങ്ക സൃഷ്ടിക്കുന്നുണ്ട്. ജോഫ്ര ആര്‍ച്ചര്‍ ഉള്‍പ്പെടുന്ന ബൗളിങ് നിര ആദ്യ മത്സരത്തില്‍ ശരാശരി പ്രകടനം മാത്രമാണ് കാഴ്ചവെച്ചതെന്നതും ബാറ്റിങ്ങിനെ തുണയ്ക്കുന്ന ഷാര്‍ജയില്‍ രാജസ്ഥാന് നേരിയ തലവേദനയായേക്കും.

ഉഡ്താ പഞ്ചാബ്

ഉഡ്താ പഞ്ചാബ്

ആദ്യ മത്സരത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനോട് സൂപ്പര്‍ ഓവറില്‍ തോല്‍ക്കേണ്ടി വന്ന പഞ്ചാബ് അവസാന മത്സരത്തില്‍ ആര്‍സിബിയെ 97 റണ്‍സിനാണ് തകര്‍ത്തത്. നായകന്‍ കെ എല്‍ രാഹുല്‍, മായങ്ക് അഗര്‍വാള്‍ എന്നിവരുടെ ബാറ്റിങ്ങാണ് പഞ്ചാബിന്റെ പ്രധാന ശക്തി. ആര്‍സിബിക്കെതിരേ തകര്‍പ്പന്‍ സെഞ്ച്വറി നേടിയ ഫോമിലാണ് രാഹുല്‍ ഇറങ്ങുന്നത്. മായങ്കും ഓപ്പണിങ്ങില്‍ ഭേദപ്പെട്ട പ്രകടനം പുറത്തെടുക്കുന്നു. എന്നാല്‍ നിക്കോളാസ് പുരാന്‍, കരുണ്‍ നായര്‍, ഗ്ലെന്‍ മാക്‌സ്‌വെല്‍ എന്നിവര്‍ക്ക് ശോഭിക്കാന്‍ സാധിച്ചിട്ടില്ല.

മുഹമ്മദ് ഷമി

2014ലെ യുഎഇ ഐപിഎല്ലില്‍ ഏറ്റവും ശ്രദ്ധേയ പ്രകടനം പുറത്തെടുത്തത് മാക്‌സ്‌വെല്ലായിരുന്നു. എന്നാല്‍ ഇത്തവണ അദ്ദേഹം രണ്ട് മത്സരത്തിലും നിരാശപ്പെടുത്തി. ഓപ്പണറായി ക്രിസ് ഗെയ്ല്‍ എത്തുമോയെന്ന കാര്യം വ്യക്തമല്ല. നേരത്തെ ഇത് സംബന്ധിച്ച ചോദ്യത്തിന് സമയമാകുമ്പോള്‍ ഗെയ്ല്‍ എത്തുമെന്നാണ് രാഹുല്‍ പറഞ്ഞത്. ബൗളര്‍മാരായ മുഹമ്മദ് ഷമിയും കോട്രെലും പേസ് ബൗളിങ്ങില്‍ കരുത്ത് കാട്ടുന്നു. സ്പിന്‍നിരയില്‍ ബിഷ്‌ണോയ്, മുരുകന്‍ അശ്വിന്‍ എന്നിവരും തിളങ്ങുന്നതോടെ പഞ്ചാബിന് വലിയ ആശങ്കകളില്ല.

മുഖാമുഖം

മുഖാമുഖം

19 മത്സരങ്ങളിലാണ് ഇരു ടീമും നേര്‍ക്കുനേര്‍ എത്തിയത്. ഇതില്‍ രാജസ്ഥാന്‍ റോയല്‍സ് 10 മത്സരങ്ങള്‍ വിജയിച്ചപ്പോള്‍ കിങ്‌സ് ഇലവന്‍ പഞ്ചാബ് 9 മത്സരവും വിജയിച്ചു. 2014ല്‍ യുഎഇയിലെ ഏറ്റുമുട്ടിയപ്പോള്‍ ജയം പഞ്ചാബിനായിരുന്നു. എന്നാല്‍ ടീമുകളില്‍ വലിയ മാറ്റങ്ങള്‍ വന്നിട്ടുള്ളതിനാല്‍ ഈ കളിക്കണക്കില്‍ പ്രസക്തിയില്ല.

സാധ്യതാ ഇലവന്‍

സാധ്യതാ ഇലവന്‍

രാജസ്ഥാന്‍: യശ്വസി ജയ്‌സ്വാള്‍, റോബിന്‍ ഉത്തപ്പ, സഞ്ജു സാംസണ്‍, സ്റ്റീവ് സ്മിത്ത്, ഡേവിഡ് മില്ലര്‍, റിയാന്‍ പരാഗ്, ശ്രേയസ് ഗോപാല്‍, ടോം കറാന്‍, രാഹുല്‍ തിവാട്ടിയ, ജോഫ്ര ആര്‍ച്ചര്‍, ജയേദവ് ഉനദ്ഘട്ട്

പഞ്ചാബ്: ലോകേഷ് രാഹുല്‍, മായങ്ക് അഗര്‍വാള്‍, കരുണ്‍ നായര്‍, നിക്കോളാസ് പുരാന്‍, ഗ്ലെന്‍ മാക്‌സ്‌വെല്‍, സര്‍ഫറാസ് ഖാന്‍, ജെയിംസ് നിഷാം, മുഹമ്മദ് ഷമി, മുരുഗന്‍ അശ്വിന്‍, ഷെല്‍ഡോണ്‍ കോട്രല്‍, രവി ബിഷ്‌നോയ്.

Story first published: Sunday, September 27, 2020, 9:26 [IST]
Other articles published on Sep 27, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+