
പഞ്ചാബിന് മാറ്റം അനിവാര്യം
ടീമില്‍ അഴിച്ചുപണി പഞ്ചാബിനെ സംബന്ധിച്ച് അനിവാര്യമാണ്. അവസാന മത്സരത്തില്‍ 10 വിക്കറ്റിന് സിഎസ്‌കെയോട് തോറ്റത് പഞ്ചാബിനെ സംബന്ധിച്ച് വലിയ നാണക്കേടാണ്. പ്രധാനമായും രണ്ട് മാറ്റങ്ങള്‍ ടീമില്‍ ഉണ്ടായേക്കുമെന്നാണ് പഞ്ചാബ് ബാറ്റിങ് കോച്ച് വസിം ജാഫര്‍ സൂചന നല്‍കുന്നത്. അതില്‍ പ്രധാനം ക്രിസ് ഗെയ്‌ലിനെ പ്ലേയിങ് ഇലവനില്‍ ഉള്‍പ്പെടുത്തുന്നതാണ്. നിലവില്‍ പരിക്കിന്റെ പിടിയിലല്ലാത്ത താരം നെറ്റ്‌സില്‍ മനോഹരമായി കളിക്കുന്നുണ്ടെന്ന് പഞ്ചാബ് പരിശീലകര്‍ തന്നെ സമ്മതിക്കുന്നുണ്ടെങ്കിലും ഇതുവരെ പ്ലേയിങ് ഇലവനില്‍ അവസരം നല്‍കാത്തതില്‍ വലിയ വിമര്‍ശനമുണ്ട്.

ഗെയ്ല്‍-രാഹുല്‍ ഓപ്പണിങ് കൂട്ടുകെട്ട് അവസാന സീസണില്‍ ഉള്‍പ്പെടെ മികവ് തെളിയിച്ചിട്ടുള്ളതാണ്. ഗെയ്ല്‍ എത്തിയാല്‍ മായങ്കിനെ മൂന്നാം നമ്പറിലേക്ക് ഇറക്കാം. മോശം ഫോമിലുള്ള ഗ്ലെന്‍ മാക്‌സ്‌വെല്ലിന് വിശ്രമം അനുവദിക്കുന്നതിലും നിലവിലെ സാഹചര്യത്തില്‍ തെറ്റില്ല. ബൗളിങ് നിരയിലേക്ക് അഫ്ഗാന്‍ സ്പിന്നര്‍ മുജീബുര്‍ റഹ്മാനും ഇന്ന് മടങ്ങിയെത്തിയേക്കും. അങ്ങനെയെങ്കില്‍ ടീമിനത് കൂടുതല്‍ കരുത്ത് നല്‍കും.

ബിഷ്‌നോയി-മുജീബുര്‍ സ്പിന്‍ കൂട്ടുകെട്ട് എതിരാളികള്‍ക്ക് വലിയ വെല്ലുവിളി തന്നെ ഉയര്‍ത്തിയേക്കും. പേസര്‍മാരായ മുഹമ്മദ് ഷമി,ഷെല്‍ഡോന്‍ കോട്രല്‍ എന്നിവര്‍ മികച്ചവരാണെങ്കിലും അവസരത്തിനൊത്ത് ഉയരേണ്ടിയിരിക്കുന്നു.നായകന്‍ കെ എല്‍ രാഹുലിന്റെ മോശം തീരുമാനങ്ങളും ടീമിന് തിരിച്ചടി നല്‍കുന്നു. നിലവില്‍ ഓറഞ്ച് ക്യാപ് അണിയുന്ന രാഹുല്‍ സ്വന്തം റണ്‍സുയര്‍ത്തുന്നതില്‍ മാത്രമാണ് ശ്രദ്ധിക്കുന്നതെന്ന തരത്തിലുള്ള ആക്ഷേപവും ശക്തമാണ്. ഒരു സെഞ്ച്വറി ഉള്‍പ്പെടെ 302 റണ്‍സാണ് രാഹുല്‍ 5 മത്സരത്തില്‍ നിന്ന് അടിച്ചെടുത്തത്.

ഹൈദരാബാദിനും ഉദിച്ചുയരണം
2016ലെ ചാമ്പ്യന്മാരായ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ഇത്തവണ നിരാശപ്പെടുത്തുന്നു. അഞ്ച് മത്സരത്തില്‍ മൂന്ന് തോല്‍വിയും രണ്ട് ജയവുമാണ് ഹൈദരാബാദ് നേടിയത്. കരുത്തരായ ചെന്നൈ സൂപ്പര്‍ കിങ്‌സിനെയും ഡല്‍ഹി ക്യാപിറ്റല്‍സിനെയും തോല്‍പ്പിക്കാന്‍ ഹൈദരാബാദിന് സാധിച്ചുവെന്നതാണ് ശ്രദ്ധേയം. ഡേവിഡ് വാര്‍ണര്‍,ജോണി ബെയര്‍സ്‌റ്റോ,മനീഷ് പാണ്ഡെ,കെയ്ന്‍ വില്യംസണ്‍ എന്നിവരിലാണ് ടീമിന്റെ ബാറ്റിങ് പ്രതീക്ഷ. ഇവരാരും ഫോമിലല്ലെന്നത് ടീമിനെ കൂടുതല്‍ സമ്മര്‍ദ്ദത്തിലാക്കുന്നു.

2019ലെ ഓറഞ്ച് ക്യാപ് ജേതാവായ വാര്‍ണര്‍ ഇതുവരെ ഫോമിലേക്ക് ഉയര്‍ന്നിട്ടില്ല. മധ്യനിരയില്‍ യുവതാരങ്ങളില്‍ മാത്രം പ്രതീക്ഷവെക്കുന്നത് ടീമിന് തിരിച്ചടിയാവുന്നു. ഭുവനേശ്വര്‍ കുമാര്‍ പരിക്കേറ്റ് പുറത്തുപോയതോടെ ബൗളിങ് നിര നന്നായി സമ്മര്‍ദ്ദത്തിലായി. റാഷിദ് ഖാന്‍ സ്പിന്നില്‍ മികവ് കാട്ടുന്നു. ടി നടരാജന്റെ പേസ് ബൗളിങ്ങും തരക്കേടില്ലെങ്കിലും കൗള്‍,സന്ദീപ് ശര്‍മ ഉള്‍പ്പെടെയുള്ള പരിചയ സമ്പന്നരായ പേസര്‍മാര്‍ നിരാശപ്പെടുത്തുന്നു.

സാധ്യതാ ഇലവന്‍
ഹൈദരാബാദ് - ഡേവിഡ് വാര്‍ണര്‍,ജോണി ബെയര്‍സ്‌റ്റോ,മനീഷ് പാണ്ഡെ,കെയ്ന്‍ വില്യംസണ്‍,പ്രിയം ഗാര്‍ഗ്,അഭിഷേക് ശര്‍മ,അബ്ദുല്‍ സമദ്,റാഷിദ് ഖാന്‍,സന്ദീപ് ശര്‍മ,സിദ്ധാര്‍ത്ഥ് കൗള്‍,ടി നടരാജന്‍.
പഞ്ചാബ് - കെ എല്‍ രാഹുല്‍,ക്രിസ് ഗെയ്ല്‍,മായങ്ക് അഗര്‍വാള്‍,മന്ദീപ് സിങ്,ഗ്ലെന്‍ മാക്‌സ്‌വെല്‍,സര്‍ഫറാസ് ഖാന്‍,മുജീബുര്‍ റഹ്മാന്‍,മുരുകന്‍ അശ്വിന്‍,രവി ബിഷ്‌നോയി,മുഹമ്മദ് ഷമി,ഷെല്‍ഡോന്‍ കോട്രല്‍.


Click it and Unblock the Notifications