For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2020: ക്രിസ് ഗെയ്ല്‍ പരിശീലനം പുനരാരംഭിച്ചു, പഞ്ചാബിനുവേണ്ടി അടുത്ത മത്സരം കളിക്കും

ദുബായ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 13ാം സീസണ്‍ ആദ്യ പകുതി പിന്നിടുമ്പോള്‍ ഏറ്റവും നിരാശപ്പെടുത്തിയ ടീം കിങ്‌സ് ഇലവന്‍ പഞ്ചാബാണ്. കളിച്ച ഏഴ് മത്സരത്തില്‍ ആറിലും തോറ്റ പഞ്ചാബിന് രണ്ടാം പകുതിയിലെ ഏഴ് മത്സരങ്ങള്‍ ജീവന്‍ മരണ പോരാട്ടമാണ്. മികച്ച ടീമുണ്ടായിട്ടും തന്ത്രങ്ങളിലെയും പരീക്ഷണങ്ങളിലെയും പാളിച്ചകളാണ് പഞ്ചാബിന് തിരിച്ചടിയായത്. ബാറ്റിങ് നിരയുടെ മോശം ഫോമാണ് പ്രധാന പ്രശ്‌നം.

IPL 2020: Chris Gayle returns to training with KXIP | Oneindia Malayalam

കെ എല്‍ രാഹുല്‍,മായങ്ക് അഗര്‍വാള്‍, ഗ്ലെന്‍ മാക്‌സ്‌വെല്‍, നിക്കോളാസ് പുരാന്‍ തുടങ്ങി എടുത്തുപറയാന്‍ കഴിയുന്ന താരനിരയുണ്ടായിട്ടും പഞ്ചാബിന് വിജയിക്കാന്‍ സാധിച്ചിട്ടില്ല. ഇനി ടീമിന്റെ പ്രതീക്ഷ യൂനിവേഴ്‌സല്‍ ബോസ് ക്രിസ് ഗെയ്‌ലിലാണ്. ആദ്യ ഘട്ടത്തില്‍ ശാരീര പ്രശ്‌നങ്ങള്‍ മൂലം കളിക്കാന്‍ സാധിക്കാതിരുന്ന ഗെയ്ല്‍ തിരിച്ചുവരാന്‍ തയ്യാറെടുക്കുകയാണ്.

gayleipl

ഭക്ഷ്യവിഷബാധയേറ്റ് ആശുപത്രിയിലായിരുന്ന ഗെയ്ല്‍ ആശുപത്രി വിട്ട് വീണ്ടും പരിശീലനം ആരംഭിച്ചിരിക്കുകയാണ്. അടുത്ത മത്സരത്തില്‍ പഞ്ചാബിന്റെ പ്ലേയിങ് ഇലവനില്‍ ഗെയ്‌ലും ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. ആര്‍സിബിക്കെതിരെയാണ് പഞ്ചാബിന്റെ അടുത്ത മത്സരം. ആദ്യ പകുതിയില്‍ ആര്‍സിബിയെ മാത്രമാണ് പഞ്ചാബ് പരാജയപ്പെടുത്തിയത്. ഗെയ്ല്‍ എത്തിയാല്‍ കെ എല്‍ രാഹുലിനൊപ്പം ഗെയ്ല്‍ ഓപ്പണറാകും. ഇരുവരും തമ്മില്‍ മികച്ച കൂട്ടുകെട്ടാണുള്ളത്.

2019ല്‍ പഞ്ചാബിനുവേണ്ടി മികച്ച പ്രകടനം ഗെയ്ല്‍ കാഴ്ചവെച്ചിരുന്നു. നിലവിലെ രാഹുലിന്റെ പങ്കാളിയായ മായങ്ക് അഗര്‍വാള്‍ മൂന്നാം നമ്പറിലെത്തിയാല്‍ ടീമിന്റെ മധ്യനിരയെ അത് ശക്തിപ്പെടുത്തും. നിക്കോളാസ് പുരാന്‍ മധ്യനിരയില്‍ തരക്കേടില്ലാതെ കളിക്കുന്നുണ്ടെങ്കിലും ഗ്ലെന്‍ മാക്‌സ്‌വെല്‍ തീര്‍ത്തും നിരാശപ്പെടുത്തി. അതിനാല്‍ത്തന്നെ മാക്‌സ് വെല്ലിനെ പുറത്തിരുത്തി ഗെയ്‌ലിനെ പരിഗണിക്കാനുള്ള സാധ്യത കൂടുതലാണ്.

ബൗളര്‍മാരുടെ പ്രകടനവും ശരാശരി മാത്രമാണ്. മുഹമ്മദ് ഷമി ഭേദപ്പെട്ട പ്രകടനം കാഴ്ചവെക്കുമ്പോള്‍ വിദേശ പേസര്‍ ഷെല്‍ഡോന്‍ കോട്രല്‍ തീര്‍ത്തും നിരാശപ്പെടുത്തി. സ്പിന്നര്‍ രവി ബിഷ്‌നോയ് മികച്ച രീതിയില്‍ പന്തെറിയുന്നുണ്ട്. അടുത്ത മത്സരത്തില്‍ വില്‍ജോയിന്‍ പഞ്ചാബിന്റെ ബൗളിങ് നിരയില്‍ സ്ഥാനം പിടിച്ചേക്കും. മികച്ചൊരു ഓള്‍റൗണ്ടറുടെ അഭാവം ടീമിന് കാര്യമായി ബാധിക്കുന്നുണ്ട്. ക്രിസ് ജോര്‍ദാന്‍ കളിച്ച മൂന്ന് മത്സരത്തിലും നിരാശപ്പെടുത്തി. കൃഷ്ണപ്പ ഗൗതവും ന്യൂസീലന്‍ഡ് ഓള്‍റൗണ്ടര്‍ ജിമ്മി നിഷാം തുടങ്ങിയവര്‍ പരാജയമായിരുന്നു. ഇനിയുള്ള മത്സരങ്ങളിലെല്ലാം ജയിച്ചാലും പ്ലേ ഓഫില്‍ കടക്കാന്‍ മറ്റ് ടീമുകളുടെ ഫലത്തെ പഞ്ചാബിന് ആശ്രയിക്കേണ്ടി വരും.

Story first published: Tuesday, October 13, 2020, 15:23 [IST]
Other articles published on Oct 13, 2020
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+