For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2020: അവര്‍ മാക്‌സ്‌വെല്ലിന്റെ കാര്യത്തില്‍ സംതൃപ്തരല്ല, ആ താരം പകരം എത്തണമെന്ന് ഓജ!!

By Vaisakhan MK

ദുബായ്: കിംഗ്‌സ് ഇലവന്‍ പഞ്ചാബിന്റെ തോല്‍വിയില്‍ ഗ്ലെന്‍ മാക്‌സ്‌വെല്ലിനെതിരെ വിമര്‍ശനം ശക്തമാകുന്നു. 200ന് മുകളില്‍ സ്‌കോര്‍ ചെയ്ത് വിജയിപ്പിക്കേണ്ട മത്സരത്തില്‍ ഒരിക്കല്‍ കൂടി ഗ്ലെന്‍ മാക്‌സ്‌വെല്‍ പരാജയമാകുന്നതാണ് കണ്ടത്. ഒരുവശത്ത് നിക്കോളാസ് പൂരാന്‍ തകര്‍ത്തടിച്ച മത്സരത്തില്‍ എന്തുകൊണ്ട് പിന്തുണ നല്‍കാന്‍ പോലും സാധിച്ചില്ലെന്നാണ് ചോദ്യം ഉയരുന്നത്. ഗ്ലെന്‍ മാക്‌സ്‌വെല്ലിന്റെ കാര്യത്തില്‍ ടീം മാനേജ്‌മെന്റ് പോലും സംതൃപ്തരല്ലെന്ന് മുന്‍ ഇന്ത്യന്‍ താരം പ്രഗ്യാന്‍ ഓജ പറയുന്നു. അദ്ദേഹത്തെ ടീമില്‍ തനിന്ന് മാറ്റണമെന്ന് തന്നെയാണ് ഓജയും ആവശ്യപ്പെടുന്നത്.

ഗ്ലെന്‍ മാക്‌സ്‌വെല്‍ മാറണം

ഗ്ലെന്‍ മാക്‌സ്‌വെല്‍ മാറണം

ഗ്ലെന്‍ മാക്‌സ്‌വെല്‍ ടീമില്‍ തുടരുന്നതിനോട് ഇനിയും ആര്‍ക്കും താല്‍പര്യമുണ്ടാവാന്‍ വഴിയില്ല. ടീം മാനേജ്‌മെന്റില്‍ നിന്ന് സന്ദേശം വ്യക്തമാണ്. മാക്‌സ്‌വെല്ലിന്റെ പ്രകടനത്തില്‍ ടീം ഒട്ടും സംതൃപ്തരല്ല. ക്രിസ് ഗെയില്‍ പകരം ടീമിലെത്തണം. ഗ്ലെന്‍ മാക്‌സ്‌വെല്ലിന് പുറത്തേക്ക് പോകാമെന്നും ഓജ പറഞ്ഞു. ആറ് മത്സരങ്ങളില്‍ 48 റണ്‍സ് മാത്രം അടിച്ച ഗ്ലെന്‍ മാക്‌സ്‌വെല്ലിനെതിരെ മുന്‍ താരങ്ങള്‍ അടക്കം വിമര്‍ശനവുമായി രംഗത്തുണ്ട്. സാഹചര്യങ്ങള്‍ക്ക് അനുസരിച്ച് കളിക്കാന്‍ മാക്‌സ്‌വെല്ലിന് സാധിക്കുന്നില്ലെന്നാണ് പരാതി.

രാഹുലിനും സമ്മര്‍ദം

രാഹുലിനും സമ്മര്‍ദം

പഞ്ചാബില്‍ കാണാന്‍ സാധിക്കുന്നത് കെഎല്‍ രാഹുല്‍ കഷ്ടപ്പെടുന്നത്. അദ്ദേഹത്തിന് നന്നായി കളിക്കാന്‍ സാധിക്കുന്നില്ല. പഴയ സ്റ്റൈലിലേക്ക് അദ്ദേഹത്തിന് വരാനാവാത്തത് മധ്യനിരയിലെ പാളിച്ചകള്‍ കാരണമാണ്. എപ്പോഴും തകരാവുന്ന മധ്യനിര ഉള്ളത് കൊണ്ട് നേരത്തെ വിക്കറ്റുകള്‍ വലിച്ചെറിയുകയോ, റിസ്‌കെടുത്ത് കളിക്കാനോ രാഹുലിന് സാധിക്കുന്നില്ല. കഴിഞ്ഞ കളിയിലും ഹൈദരാബാദിനെതിരായ മത്സരത്തിലും രാഹുല്‍ ഒട്ടും നല്ല രീതിയില്‍ അല്ല കളിച്ചത്. നേരത്തെ അടിച്ചുതകര്‍ക്കുന്ന രാഹുലിനെയാണ് നമ്മള്‍ കണ്ടത്. അവസാന രണ്ട് കളിയില്‍ രാഹുലിന് സാധിച്ചില്ലെന്നും ഓജ പറഞ്ഞു.

ഗെയില്‍ വരണം

ഗെയില്‍ വരണം

അനില്‍ കുംബ്ലെ നേരത്തെ തന്നെ ക്രിസ് ഗെയിലിന്റെ കാര്യം പറഞ്ഞിരുന്നു. ഗ്ലെന്‍ മാക്‌സ്‌വെല്ലിന് പകരം ഗെയിലിനെ കളിപ്പിക്കാന്‍ അവര്‍ തയ്യാറായിരുന്നു. മാക്‌സ്‌വെല്ലിന്റെ പ്രകടനത്തില്‍ ടീം നിരാശരാണെന്ന് കുംബ്ലെയുടെ വാക്കുകളില്‍ നിന്ന് വ്യക്തമാണ്. രാഹുലില്‍ ഈ സമ്മര്‍ദം ശക്തമാണ്. മായങ്കും താനും പോയാല്‍ തോല്‍വി ഉറപ്പാണെന്ന് രാഹുലിന് അറിയാം. ഈ സമ്മര്‍ദമാണ് 200 റണ്‍സ് ചേസ് ചെയ്യുമ്പോള്‍ രാഹുലിന്റെ മനസ്സിലുള്ളത്. കിംഗ്‌സ് ഇലവന്‍ പഞ്ചാബ് വളരെ നിര്‍ഭാഗ്യവാന്‍മാരാണ്. എന്തായാലും പഴയ രാഹുല്‍ അല്ല ഇപ്പോള്‍ ബാറ്റ് ചെയ്യുന്നതെന്നും ഓജ പറഞ്ഞു.

എന്ത് പിച്ചാണ് വേണ്ടത്

എന്ത് പിച്ചാണ് വേണ്ടത്

മാക്‌സ്‌വെല്ലിന് ഫോമാവാന്‍ എന്ത് തരം പിച്ചാണ് വേണ്ടതെന്ന് അറിയില്ലെന്ന് വീരേന്ദര്‍ സെവാഗ് കുറ്റപ്പെടുത്തി. പഞ്ചാബിന്റെ രണ്ട് ബാറ്റ്‌സ്മാന്‍ നേരത്തെ പുറത്തായപ്പോള്‍ തന്നെ മാക്‌സ്‌വെല്‍ ക്രീസിലെത്തിയിരുന്നു. കളിക്കാന്‍ ഒരുപാട് ഓവറുകളുണ്ടായിരുന്നു. എന്നിട്ടും കാര്യമുണ്ടായില്ല. സമ്മര്‍ദമില്ലാത്ത ഘട്ടത്തില്‍ പോലും മാക്‌സ്‌വെല്‍ പരാജയമാണ്. എന്താണ് മാക്‌സ്‌വെല്ലിന്റെ മനോനിലയെന്ന് മനസ്സിലാവുന്നില്ല. ഇത് എല്ലാവര്‍ഷവും ഒരുപോലെയാണ്. വലിയ തുകയ്ക്ക് ആരെങ്കിലും അദ്ദേഹത്തെ സ്വന്തമാക്കും. അദ്ദേഹം കളിയില്‍ അത് കാണിക്കില്ല. എന്നിട്ടും അദ്ദേഹത്തിന് പിന്നാലെ ടീമുകളുണ്ടാവുമെന്നും സെവാഗ് പറഞ്ഞു.

അവനെ ഒഴിവാക്കണം

അവനെ ഒഴിവാക്കണം

രാഹുലിന് ഈ ഐപിഎല്‍ വളരെ ബുദ്ധിമുട്ടേറിയതാണ്.കാരണം ടീമിലെ വലിയ താരങ്ങളില്‍ നിന്ന് ഒരു പിന്തുണയും ലഭിക്കുന്നില്ല. പ്രത്യേകിച്ച് മാക്‌സ്‌വെല്ലിന്റെ കാര്യമാണ് പറയാനുള്ളത്. ഒന്നുകില്‍ അദ്ദേഹത്തെ പുറത്തിരുത്തണം. അല്ലെങ്കില്‍ ഒരു ചാന്‍സ് കൂടി നല്‍കണമോയെന്ന് ടീം ആലോചിക്കണമെന്നും കെവിന്‍ പീറ്റേഴ്‌സണ്‍ പറഞ്ഞു. ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍ എന്നിവയ്ക്ക് പുറമേ ഏറ്റവും കൂടുതല്‍ റണ്‍സടിക്കുന്ന ചുമതലയും രാഹുലിനാണ്. ഇത്രയും ഉത്തരവാദിത്തം സമ്മര്‍ദത്തില്‍ ചെയ്യാനാവില്ല. ക്രിസ് ഗെയിലിനെ ടീമിലേക്ക് കൊണ്ടുവരണം. പക്ഷേ എവിടെ കളിപ്പിക്കുമെന്നത് വലിയ പ്രശ്‌നമാണെന്നും പീറ്റേഴ്‌സണ്‍ പറഞ്ഞു.

Story first published: Friday, October 9, 2020, 21:46 [IST]
Other articles published on Oct 9, 2020
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+