For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2020: ഗെയ്ല്‍ ക്രീസിലുണ്ടെങ്കില്‍ അവസാന നിമിഷം വരെ വിജയ പ്രതീക്ഷ; നിക്കോളാസ് പുരാന്‍

ദുബായ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ആര്‍സിബിയെ പഞ്ചാബ് പരാജയപ്പെടുത്തിയപ്പോള്‍ ആരാധകര്‍ ഏറ്റവും കൂടുതല്‍ ആഘോഷിച്ചത് ക്രിസ് ഗെയ്‌ലിന്റെ മടങ്ങിവരവാണ്. സീസണില്‍ ഇതുവരെ കളിക്കാതിരുന്ന ഗെയ്ല്‍ ആര്‍സിബിക്കെതിരേ മൂന്നാം നമ്പറിലിറങ്ങി തകര്‍പ്പന്‍ അര്‍ധ സെഞ്ച്വറിയുമായി ടീമിന്റെ ജയത്തില്‍ നിര്‍ണ്ണായക പങ്കുവഹിച്ചു.

41ാം വയസിലും പ്രതിഭ മങ്ങാത്ത ബാറ്റിങ്ങുമായി ഗെയ്ല്‍ നിറഞ്ഞാടിയതിനെ സാമൂഹ്യ മാധ്യമങ്ങളില്‍ ആരാധകര്‍ ആഘോഷമാക്കുകയാണ്. ഇപ്പോഴിതാ ഗെയ്ല്‍ ടീമിലേക്ക് മടങ്ങിയെത്തിയ പഞ്ചാബിന്റെ ആത്മവിശ്വാസം ഉയര്‍ത്തിയെന്നും അദ്ദേഹം ക്രീസിലുള്ളപ്പോള്‍ അവസാന നിമിഷംവരെ ടീമിന് വിജയ പ്രതീക്ഷയാണെന്നും അഭിപ്രായപ്പെട്ടിരിക്കുകയാണ് പഞ്ചാബിന്റെ വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ നിക്കോളാസ് പുരാന്‍.

nicholaspooranipl

'ഏറെ നാളായി കളിക്കാതിരിക്കുന്നതിനാല്‍ പതുക്കെയാണ് അദ്ദേഹം ബാറ്റിങ് തുടങ്ങിയത്. എന്നാല്‍ ടി20യില്‍ തന്റെ മികവ് എന്തെന്ന് കാട്ടാന്‍ ഒരിക്കല്‍ക്കൂടി ഗെയ്‌ലിന് സാധിച്ചു. അദ്ദേഹം റണ്‍സ് നേടുന്നത് കാണാന്‍ മനോഹരമാണ്. എന്നെ സംബന്ധിച്ച് അദ്ദേഹം മഹാനായ ടി20 താരമാണ്.ക്രിസ് ബാറ്റ് ചെയ്യുമ്പോള്‍ അവസാന നിമിഷംവരെ ടീമിന് വിജയ പ്രതീക്ഷയാണ്. അദ്ദേഹം ടീമിലുള്ളപ്പോള്‍ ക്യാംപില്‍ പ്രത്യേക ഉന്മേഷമാണ്. അദ്ദേഹത്തെപ്പോലൊരു ബാറ്റ്‌സ്മാനെ ടീമിന് അത്യാവശ്യമാണ്'-പുരാന്‍ പറഞ്ഞു.

ആര്‍സിബിക്കെതിരേ 45 പന്തില്‍ 53 റണ്‍സാണ് ഗെയ്ല്‍ നേടിയത്. തുടക്കത്തില്‍ ടൈമിങ് കണ്ടെത്താന്‍ ബുദ്ധിമുട്ടിയ ഗെയ്ല്‍ പിന്നീടങ്ങോട്ട് തകര്‍ത്തടിച്ചു. 1 ഫോറും 5 സിക്‌സുമാണ് ഗെയ്‌ലിന്റെ ബാറ്റില്‍ നിന്നും പിറന്നത്. അവസാന പന്തുവരെ ജയപരാജയങ്ങള്‍ മാറി മറിഞ്ഞപ്പോള്‍ നിക്കോളാസ് പുരാന്‍ അവസാന പന്തില്‍ സിക്‌സര്‍ നേടി പഞ്ചാബിനെ വിജയത്തിലെത്തിക്കുകയായിരുന്നു.

അവസാന പന്തില്‍ ബാറ്റ് ചെയ്യാനെത്തിയ അവസ്ഥയെക്കുറിച്ചും പുരാന്‍ പറഞ്ഞു. 'ഒരായിരം കാര്യങ്ങള്‍ മനസിലൂടെ മിന്നിമറിഞ്ഞു.സത്യസന്ധമായി പറഞ്ഞാല്‍ ഒന്നും തന്നെ ഞാന്‍ ഓര്‍ക്കുന്നില്ല. ഞാനൊരിക്കലും അത്തരമൊരു സന്ദര്‍ഭത്തില്‍ ബാറ്റ് ചെയ്യാന്‍ ആഗ്രഹിക്കുന്നില്ല. ഒരുപാട് നേരം ഇരുന്നതിന് ശേഷമാണ് അവസാന പന്തില്‍ ഇറങ്ങിയത്. ക്രീസിലെത്തിയപ്പോള്‍ 11 ഫീല്‍ഡര്‍മാരെ 20 പേരായാണ് എനിക്ക് തോന്നിയത്. 2 പോയിന്റ് ഞങ്ങളെ സംബന്ധിച്ച് വളരെ വിലപ്പെട്ടതാണ്'-പുരാന്‍ പറഞ്ഞു.

അവസാന ഓവര്‍ മനോഹരമായി ചഹാല്‍ എറിഞ്ഞപ്പോള്‍ ലാസ്റ്റ് പന്ത് നിലത്തുകുത്തുന്നതിന് മുമ്പ് ക്രീസില്‍ നിന്ന് കയറി പുരാന്‍ സിക്‌സര്‍ നേടുകയായിരുന്നു. സീസണില്‍ 8 മത്സരത്തില്‍ നിന്ന് രണ്ട് ജയം മാത്രം നേടിയ പഞ്ചാബ് അവസാന സ്ഥാനത്താണ്. പ്ലേ ഓഫില്‍ കടക്കാന്‍ തുടര്‍ജയങ്ങള്‍ നേടിയാല്‍ മാത്രമെ പഞ്ചാബിന് സാധിക്കൂ.

Story first published: Friday, October 16, 2020, 16:37 [IST]
Other articles published on Oct 16, 2020
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+